ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വീണ്ടും നീല്‍ – ലാല്‍ സഖ്യം
2017ല്‍ ഒന്നിച്ചു മത്സരിച്ച് ഈ സംഖ്യം വിജയം നേടിയിരുന്നു. എന്നാല്‍ മുഖ്യമായും മുസ്ലിം സംഘടനകളോടുള്ള ബന്ധത്തിന്റെ പേരിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സഖ്യം വഴിപിരിയുകയായിരുന്നു.
രോഹിത് വെമുലയുടെ മരണത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തേയും കലാലയങ്ങളേയും ഇളക്കി മറിച്ച ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ ഇക്കുറി വീണ്ടും നീല്‍ – ലാല്‍ സഖ്യം. രോഹിതിന്റെ സംഘടനയായിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും എസ് എഫ് ഐയും ഇക്കുറി ഒന്നിച്ചാണ് മത്സരിക്കുന്നത്. 2017ല്‍ ഒന്നിച്ചു മത്സരിച്ച് ഈ സംഖ്യം വിജയം നേടിയിരുന്നു. എന്നാല്‍ മുഖ്യമായും മുസ്ലിം സംഘടനകളോടുള്ള ബന്ധത്തിന്റെ പേരിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സഖ്യം വഴിപിരിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എ ബി വി പിക്കായിരുന്നു വിജയം. ഈ സംഘടനകള്‍ക്കു പുറമെ ദളിത് സ്റ്റുഡന്റ്‌സ് യൂണിയനും ട്രൈബല്‍ സ്റ്റുഡന്‍ര് യൂണിയനും സഖ്യത്തിലുണ്ട്. എബിവിപി നേതൃത്വത്തിലുള്ള സഖ്യവുമായിട്ടാണ് പ്രധാന മത്സരം. എം എസ് എഫ് – ഫ്രട്ടേണിറ്റി് സഖ്യവും സജീവമായി രംഗത്തുണ്ട്. 26നാണ് തെരഞ്ഞെടുപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in