മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ചുമതല റിലയന്‍സിനു നല്‍കിയത് റദ്ദാക്കും
ധാരാളം സമയം നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനിക്ക് കഴിയാത്തതിനെ തുടര്‍ന്നാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ചുമതല റിലയന്‍സിനു നല്‍കിയത് റദ്ദാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ധാരാളം സമയം നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനിക്ക് കഴിയാത്തതിനെ തുടര്‍ന്നാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുമായി ആലോചിച്ച് കരാര്‍ റദ്ദാക്കുന്ന കാര്യം തീരുമാനിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാനദണ്ഡപ്രകാരമുള്ള ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റിലയന്‍സിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in