
പിന്തുണക്കാം ഇറാനിലെ വനിതാ പോരാട്ടത്തെ…..
ഐക്യദാര്‍ഢ്യം… ഒക്ടോബര്‍ 13 വൈകുന്നേരം 5 മണിക്ക് തൃശൂരില്‍ സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളില്
ഇറാനിലെ സ്ത്രീകള്‍ അവിടുത്തെ മതസ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ‘ശരിയാംവിധം’ തല മറച്ചില്ല എന്ന കാരണത്താല്‍ ഔദ്യോഗിക സദാചാരപ്പോലീസിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമിനി എന്ന 22 വയസ്സുകാരിയുടെ മരണമാണ് വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് നിമിത്തമായത്.
1979 ല്‍ അധികാരത്തില്‍ വന്ന ഇറാനിലെ ഇസ്ലാമിക ഭരണം കാലഹരണപ്പെട്ട മതനിയമങ്ങളിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകാനാനുള്ള ശ്രമമായിരുന്നു. പൗരോഹിത്യവാഴ്ചയുടെ ഇരുണ്ട കാലത്തേക്ക് അത് സമൂഹത്തെ വലിച്ചിഴച്ചു. എല്ലാതരത്തിലുള്ള പൗരാവകാശങ്ങളെയും റദ്ദുചെയ്തു. മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ കടുത്ത നിയമങ്ങളാണ് മതഭരണകൂടം അടിച്ചേല്‍പ്പിച്ചത്.
സര്‍ക്കാര്‍ ഓഫീസിലും ജോലിസ്ഥലത്തും ഹിജാബ് നിര്‍ബന്ധവസ്ത്രമാക്കി. ഒമ്പതു വസ്സുകഴിഞ്ഞ പെണ്‍കുട്ടികളും സ്ത്രീകളും തലയും കഴുത്തും ചുമലും മറയ്ക്കുന്ന വസ്ത്രം ധരിക്കണം, തലമുടി പുറത്തുകാണരുത്, അയഞ്ഞവസ്ത്രമേ ധരിക്കാവൂ, ടോപ്പ് മുട്ടിനു താഴെവരെ ഉണ്ടാകണം…. ഇങ്ങനെയൊക്കെയാണ് ഈ നൂറ്റാണ്ടിലും സ്ത്രീകള്‍ക്കുമേല്‍ ഇറാന്‍ ഭരണകൂടം തുടരുന്ന വിചിത്ര നിമയങ്ങള്‍.
ഇത്തരം വസ്ത്രധാരണ നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സദാചാര പോലീനെ നിയമിച്ചു. മുടി പുറത്തേയ്ക്ക് കണ്ടാലോ മേയ്ക്കപ്പ് കൂടുതലാണെന്ന് തോന്നിയാലോ സദാചാര പോലീസിന് സ്ത്രീകളെ തെരുവില്‍ തടഞ്ഞുവെക്കാം, അറസ്റ്റ് ചെയ്യാം. പിഴയോ തടവോ ചാട്ടയടികളോ ശിക്ഷയായി വിധിക്കാം. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 74 ചാട്ടവാറടി നല്‍കാവുന്ന നിയമം പീനല്‍ കോഡില്‍ എഴുതി ചേര്‍ത്തു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഹിജാബ് ‘ശരിയായി’ ധരിക്കാതെ ട്രെയിനിലോ ബസ്സിലോ, ടാക്സിയിലോ യാത്ര ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യവരെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. സ്ത്രീകളുടെ വിവാഹപ്രായം 13 വയസ്സായി കുറച്ചു. വിവാഹമോചനമാകട്ടെ പുരുഷന് എളുപ്പമാണ്, എന്നാല്‍ സ്ത്രീകള്‍ക്ക് അതി സങ്കീര്‍ണമായ കാര്യവുമാണ്. സ്ത്രീകള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതി വേണം. താലിബാന്റെ മുന്‍ പതിപ്പായിരുന്നു ഇറാനിലെ ഭരണം.
ഇത്തരം പ്രാകൃതമായ മതപൗരോഹിത്യാധിപത്യത്തിനെതിരെയാണ് ഇറാനിലെ സ്ത്രീകള്‍ സഹികെട്ട് തെരുവിലിറങ്ങിയത്. അവര്‍ ഹിജാബ് വലിച്ചെറിഞ്ഞ്, പര്‍ദ്ദ കൂട്ടിയിട്ട് കത്തിച്ച്, മുടി അഴിച്ചിട്ട് നൃത്തം ചെയ്ത്, മതപോലീസിനെ തെരുവില്‍ ചോദ്യം ചെയ്യുന്നു. ആയത്തൊള്ള ഖമേനിയുടെ ചിത്രങ്ങള്‍ ചീന്തിയെറിയുന്നു. ‘സ്വേച്ഛാധിപതികള്‍ക്ക് മരണം’, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു.
ഇന്റര്‍നെറ്റ് കട്ട് ചെയ്തും സോഷ്യല്‍ മീഡിയയെ നിരോധിച്ചും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തും മര്‍ദ്ദിച്ചും വെടിയുതിര്‍ത്തുമാണ് പ്രതിഷേധത്തെ ഇറാന്‍ ഭരണകൂടം നേരിടുന്നത്. ഇതുവരെ 185 ലേറെപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍. പ്രക്ഷോഭത്തെ അനുകൂലിക്കുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ജയിലിലടക്കപ്പെട്ടു. എന്നിട്ടും എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് പ്രതിഷേധങ്ങള്‍ പടരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതാധിപത്യ ഭരണകൂടങ്ങളെല്ലാം -അത് ഏത് മതത്തിന്റെയായാലും- അടിസ്ഥാനപരമായി സ്വേച്ഛാധിപത്യത്തിലേക്ക് സഞ്ചരിക്കുന്നവയാണ്. മതരാഷ്ട്രീയം അനുദിനം മനുഷ്യ ജീവിതത്തെ മലിമസമാക്കി കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് ഇറാനില്‍ നിന്ന് പഠിക്കാനുള്ളതും അതാണ്. ജന്‍ഡര്‍ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരാണ് എല്ലാ മത രാഷ്ട്രങ്ങളും.
സംഘടിത പ്രസ്ഥാനങ്ങളോ രാഷ്ട്രീയപാര്‍ട്ടികളോ, നേതാക്കളോ ഇല്ലാതെയാണ് ഇറാനിലെ സ്ത്രീകള്‍ മതാധികാരത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ‘മതഭരണകൂടം ഓരോരുത്തരെയായി കൊല്ലുന്നതിന് മുന്‍പ് നമുക്ക് ഒരുമിച്ച് നില്‍ക്കാം ‘ എന്നവര്‍ ആഹ്വാനം ചെയ്യുന്നു. വസ്ത്രവും മുടിയും ശരീരത്തെയും പ്രതിഷേധത്തിന്റെ അരങ്ങാക്കി മാറ്റി പുതിയ ചരിത്രം നിര്‍മ്മിക്കുകയാണ് സ്ത്രീകള്‍. രാഷ്ട്രീയത്തെ അവര്‍ സര്‍ഗ്ഗാത്മകമാക്കുന്നു, സ്ത്രൈണവല്‍ക്കരിക്കുന്നു. ഭാവിയില്‍ എല്ലാ സേച്ഛാധിപതികള്‍ക്കുമെതിരായി മാറാവുന്ന മഹാപ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തുന്നു. ഈ നൂറ്റാണ്ട് കണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള മഹാ സമരമാണ് ഇറാനിലെ സ്ത്രീകളുടേത്.
സ്വാതന്ത്രബോധമുള്ള മനുഷ്യര്‍ ലോകമെമ്പാടും ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ ഒത്തുചേരുകയാമ്. അതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 13 വൈകുന്നേരം 5 മണിക്ക് സാഹിത്യ അക്കാദമി ഹാളിലും ഐക്യദാര്‍ഢ്യ സമ്മേളനം നടക്കുന്നത്. ചാനല്‍ 13.8 ഉം സഹയാത്രികയുമാണ് സംഘാടകര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in