ഹര്‍ത്താല്‍ ഭാഗികം – അങ്ങിങ്ങ് അക്രമം
ശബരിമല അയപ്പന്‍മാരുടെ ബസുകള്‍ എല്ലാം ഓടുന്നുണ്ട്. സംസ്ഥാനത്ത് കടകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിവെതിരെ സംയുക്തസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. പലയിടത്തും നേരിയ തോതില്‍ അക്രമം. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രോവാസുവും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം നടന്നു. തിരുവനന്തപുരം, ആലുവ, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു താക്കോല്‍ ഊരിയെടുത്തു. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു താക്കോല്‍ ഊരിയത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം നടന്നു. റോഡ് ഉപരോധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂര്‍ തളിപ്പറമ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച കാമ്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബത്തേരിയില്‍ ബസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി. വയനാട്ടില്‍ പുല്‍പ്പള്ളി വെള്ളമുണ്ടയിലും ബസുകളുടെ ചില്ല് തകര്‍ത്തു. കെഎസ്ആര്‍ടിസി ബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വെച്ചെങ്കിലൂം വീണ്ടും തുടങ്ങിയിട്ടുണ്ട്. മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. തിരൂരില്‍ നാല് ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. ശബരിമല അയപ്പന്‍മാരുടെ ബസുകള്‍ എല്ലാം ഓടുന്നുണ്ട്. സംസ്ഥാനത്ത് കടകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in