ഡെല്‍ഹി നാളെ വിധിയെഴുതുന്നു
അഭിപ്രായ വോട്ടെടുപ്പുകളില്‍ എ.എ.പിക്കാണ് മുന്‍തൂക്കം. എന്നാല്‍ ബി.ജെ.പി. സീറ്റുകളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണു സര്‍വേകളിലെ പ്രവചനം
വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കും പ്രചാരണകോലാഹലങ്ങള്‍ക്കുമൊടുവില്‍ ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്. ഭരണകക്ഷിയായ എ.എ.പിയും ബി.ജെ.പിയും തമ്മിലാണു മുഖ്യപോരാട്ടം. അഥവാ കെജ്രിവാളും മോദിയും തമ്മില്‍ തന്നെ. അഭിപ്രായ വോട്ടെടുപ്പുകളില്‍ എ.എ.പിക്കാണ് മുന്‍തൂക്കം. എന്നാല്‍ ബി.ജെ.പി. സീറ്റുകളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണു സര്‍വേകളിലെ പ്രവചനം. കഴിഞ്ഞതവണത്തെ കക്ഷിനില ഇങ്ങനെയാണ്. ആകെ-70, എ.എ.പി-67, ബി.ജെ.പി-മൂന്ന്.
ഭരണം പിടിക്കുന്നതിന് വേണ്ടി ബി.ജെ.പി ശക്തമായ പ്രചരണമാണ് നടത്തിയത്. 5239 പ്രചരണ യോഗങ്ങള്‍ അവര്‍ നടത്തി. നരേന്ദ്ര മോദി, അമിത് ഷാ, ജെ. പി നദ്ദ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വരെ പ്രചരണത്തിനെത്തി. അരവിന്ദ് കെജ്രിവാള്‍ റാലികള്‍, റോഡ് ഷോകള്‍ അടക്കം 200 പരിപാടികളില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരും പഞ്ചാബിലെയും ഛത്തീസ് ഗഡിലെയും മുഖ്യമന്ത്രിമാരും പ്രചരണത്തിനിറങ്ങി.ബി.എസ്.പിക്ക് വേണ്ടി മായാവതിയും പ്രചരണത്തിന് എത്തിയിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ വന്‍ജനപ്രീതിയാണ് കെജ്രിവാളിനുള്ളത്. അതിനാല്‍ തന്നെ ഭരണനേട്ടങ്ങളില്‍ തന്നെയാണ് എഎപി ഊന്നിയത്., ഇതു തിരിച്ചറിഞ്ഞ ബിജെപി ഹിന്ദുത്വകാര്‍ഡ് തന്നെയാണ് ഇറക്കിയത്. പ്രത്യേകിച്ച് ഷാഹിന്‍ബാഗ് സമരത്തിനെതിരെയായിരുന്നു പ്രധാന പ്രചരണം. അധികാരത്തിലെത്തിയാല്‍ സമരം നിര്‍ത്തിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു. മാത്രമല്ല, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തി്‌ന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. കോണ്‍ഗ്രസ്സും ബിഎസ്പിയും കാര്യമായ നേട്ടമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടര്‍മാരും 67 ലക്ഷത്തോളം വനിതാ വോട്ടര്‍മാരുമുണ്ട്. 869 ട്രാന്‍സ്‌ജെന്‍ഡേഴ്സും വോട്ടര്‍മാരാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in