ബഫര്‍സോണ്‍, വനാവകാശ നിയമം – ആദിവാസി സംഘടനകള്‍ സമരരംഗത്ത്
ജൂലൈ 30 ന് ആറളം ഫാമില്‍ (കീഴ്പള്ളി) പ്രതിഷേധ സംഗമം
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമെന്ന നിലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാവിരുദ്ധമാണ്. 2006 ലെ വനാവകാശനിയമം, 1996 ലെ പെസനിയമം, ഭരണഘടനയിലെ V, VI പട്ടികകളില്‍ ഉള്‍പ്പെടുത്തപ്പെട്ട ആദിവാസി സ്വയം ഭരണാവകാശം, ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം സുപ്രീം കോടതി വിധിയിലൂടെ ലംഘിക്കപ്പെട്ടിരിക്കയാണ്. ഒരു കിലോ മീറ്റര്‍ എന്ന നിലയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതിലൂടെ ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും അധിവാസ മേഖലകള്‍ വന്യജീവി സങ്കേതത്തോട് ബലപ്രയോഗത്തിലൂടെ കൂട്ടി ചേര്‍ക്കുകയാണ്. ദേശീയ വന്യജീവി ബോഡിനും, പരിസ്ഥിതി വനം മന്ത്രാലയത്തിനും, സുപ്രീം കോടതിക്കും ആദിവാസികളുടെ വനാവകാശവും ഗ്രാമസഭാ അവകാശവും റദ്ദാക്കാന്‍ അധികാരമില്ല. അതേ പോലെ, കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് കുത്തക മുതലാളിമാര്‍ക്കും വനം തീറെഴുതുന്നത് സുഗമമാക്കാന്‍ വനസംരക്ഷണ നിയമം (1980) ത്തിന്റെ ചട്ടങ്ങളിലും, 2006 ലെ വനാവകാശനിയമത്തിലും ഭേദഗതി വരുത്തിയതും നിയമവിരുദ്ധമാണ്. സുപ്രീം കോടതി തീരുമാനം മറികടക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താനും, വനാവകാശ നിയമം (2006) കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ദുര്‍ബ്ബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ക്കുകള്‍ തയ്യാറാകണം. പ്രസ്തുത ആവശ്യം ഉന്നയിച്ച് ആദിവാസി സംഘടനകള്‍ സംയുക്ത പ്രക്ഷോഭമാരംഭിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) പിന്‍ബലത്തില്‍ കേന്ദ്രവന്യജീവി ബോര്‍ഡാണ് 2001 ല്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും 10 കി. മീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഓരോ വന്യജീവി സങ്കേതങ്ങളിലെ ജൈവ വൈവിധ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ പഠനം വൈല്‍ഡ് ലൈഫ് ബോര്‍ഡിന് മുന്നിലുണ്ടായിരുന്നില്ല. 1996 ല്‍ നിലവില്‍ വന്ന പൈസ നിയമത്തിലും 2006 ല്‍ നിലവില്‍ വന്ന വനാവകാശനിയമത്തിലുമുള്ള ആദിവാസികളുടെ അവകാശങ്ങള്‍ പരിഗണിക്കാതെയാണ് തുടര്‍ന്നുള്ള ദശകങ്ങളില്‍ 10 കി. മീറ്റര്‍ മുതല്‍ 1 കി. മീറ്റര്‍ വരെ തുടങ്ങിയ വ്യാപ്തിയില്‍ കൂട്ടിചേര്‍ക്കണമെന്ന് വിവിധ ഏജന്‍സികള്‍ ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് വന്യജീവി സങ്കേതങ്ങളോട് 1 കി. മീറ്റര്‍ ബഫര്‍ സോണ്‍ കൂട്ടിച്ചേര്‍ക്കാന്‍ 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന മിറക്കി ഒരു ദശകത്തോളം ആദിവാസികളുടെ വനാവകാശത്തെക്കുറിച്ചും, ഗ്രാമസഭാ അധികാരങ്ങളെക്കുറിച്ചും കേന്ദ്ര – സം സ്ഥാന സര്‍ക്കാരുകള്‍ യുക്തസഹമായി വാദിക്കാത്തതു കാരണമാണ് 2011 ലെ വനം – പരിസ്ഥിതി മന്ത്രാലത്തിന്റെ വിജ്ഞാപനം നടപ്പാക്കണമെന്ന് ഇപ്പോള്‍ സുപ്രീം കോടതി വധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യ ത്തെ ഓരോ വന്യജീവി സങ്കേതങ്ങളും ദേശീയ പാര്‍ക്കുകളും ഏത് നിലയിലുള്ള പാരിസ്ഥിതിക വെല്ലുവിളികളാണ് നേരിടുന്നതെന്ന വിവരങ്ങള്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ മുന്നിലോ സുപ്രീം കോടതിയുടെ മുന്നിലോ ഇല്ല. നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അളവ് എത്ര കൂടുതലായാലും കുറവായാലും 1 കി. മീറ്റര്‍ ബഫര്‍ സോണ്‍ കൂട്ടിച്ചേര്‍ക്കണം എന്ന യാന്ത്രിക സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ ഉയരുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണെന്നത് വസ്തുതാവിരുദ്ധമാണ്. വനസമ്പത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും ജൈവവൈവിധ്യ ശോഷണത്തെക്കുറിച്ചും പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തയ്യാറാകണം. ബ്യൂറോ ക്രസിയുടെ അഭിപ്രായങ്ങള്‍ അന്തിമവിധിയായെടുക്കരുത്. ജനസമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ സാധ്യതകളെക്കുറിച്ചും, ആദിവാസി ഗ്രാമസഭാ അവകാശങ്ങളെക്കുറിച്ചും വനാവകാശനിയമത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തയ്യാറാകണം. കഴിഞ്ഞ ദശകത്തിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളും പരിഗണക്കപ്പെടണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൈവവൈവിധ്യ സംരക്ഷണത്തെക്കാളേറെ കോര്‍പ്പറേറ്റുകള്‍ക്കും ഭരണകൂടത്തിനും വന – പ്രകൃതി വിഭവങ്ങളില്‍ പിടിമുറുക്കാനുള്ള ഉപാധിയായി (TOOL) കണ്‍സര്‍വേഷന്‍ നിയമവും അത് സംരക്ഷിക്കാനുള്ള സംവിധാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പണം കെട്ടി വെക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് (എന്‍.പി.വി കെട്ടിവെക്കുന്നവര്‍ക്ക്) യാതൊരുവിധ നിയന്ത്രണവുമില്ലാതെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാനുള്ള സൗകര്യമാണ് വനനിയമത്തിന്റെ ചട്ടത്തിലും ആദിവാസി വനാവകാശ നിയമത്തിലും ഭേദഗതി വരുത്തിക്കൊണ്ട് 2022 ജൂണ്‍ 28 ന്റെ വിജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത തീരുമാനം ആദിവാസികളുടെയും തദ്ദേശിയസമൂഹങ്ങളുടെയും വനസമ്പത്തിന്റെയും നിലനില്പിന് ഭീഷണിയാണ്. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ തീരുമാനം റദ്ദാക്കാനും, വനാവകാശ നിയമം റദ്ദാക്കിയ നടപടി പിന്‍വലിക്കാനും ആറളം ഫാം കണ്‍വെന്‍ഷനോടെ തുടക്കം കുറിക്കും.
എം.ഗീതാനന്ദന്‍
(ആദിവാസി ഗോത്ര മഹാസഭ)
മൊ:9746361106
ശ്രീരാമന്‍ കൊയ്യോന്‍
സ്റ്റേറ്റ് കോ – ഓഡിനേറ്റര്‍ (പ്രസിഡന്റ്, എ.ഡി.എം.എസ്)
മൊ: 9447328240
പി.കെ.കരുണാകരന്‍
(പ്രസിഡന്റ്, ഗോത്രജനസഭ)
കെ.സതീശന്‍
(ജില്ലാപ്രസിഡന്റ്, എ.ഡി.എം.എസ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in