ഹിന്ദു സാമൂഹ്യക്രമവും ഗ്രാമപഞ്ചായത്തും

സ്വത്തുടമസ്ഥയില്‍ നിന്നും കീഴാളരെ പുറത്താക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യെത്തെ പപ്പു തകര്‍ക്കുന്നത് മോഡേണ്‍ ആയ തന്റെ മരുമകള്‍ പങ്കജാക്ഷിയെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നുകൊണ്ടാണ്. കീഴാള സ്ത്രീയെ വളരെ മോഡേണ്‍ ആയി അവതരിപ്പിക്കുന്നു എന്ന് മാത്രമല്ല കീഴാള സ്ത്രീകള്‍ സ്വയം തീരുമാനം എടുക്കാന്‍ ശേഷിയുള്ളവരായും സിനിമ ചിത്രീകരിക്കുന്നു. കീഴാളരെ മോശപ്പെട്ടവരായി സവര്‍ണര്‍ കാണുമ്പോഴും അതിനെ ഒന്നും വകവെക്കാതെ വളരെ മോഡേണ്‍ ആയി പുതിയ കാലത്തിനൊത്ത രീതിയിലുള്ള ഒരു സ്ത്രീ ആയിട്ടാണ് പങ്കജാക്ഷിയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ ഈ കഥാപാത്രത്തിന് നിര്‍ണായകമായ സ്ഥാനമുണ്ട്.

സ്വത്തുടമസ്ഥ, അധികാരം, സ്വീകാര്യത എന്നിവ ഒരു അധ്വാനവും കൂടാതെ സവര്ണ പുരുഷന്മാര്‍ക്ക് ശ്രേണീകൃതമായി വിതരണം ചെയ്യണം എന്നുള്ളതാണ് ഹിന്ദുയിസത്തിന്റെ മര്‍മപ്രധാനമായ സാമൂഹ്യ ക്രമം എന്ന് അംബേദ്കര്‍ വിശദീരിക്കുന്നുണ്ട്. ആര്‍ക്കാണ് ഈ ക്രമത്തിന്റെ ഗുണം ലഭിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയതുകൊണ്ടാണ് മറ്റുള്ള എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരില്‍ നിന്നും അംബദ്കറെ വ്യത്യസ്തനാകുന്നത്.

ഹിന്ദു വിഭാഗങ്ങളിലെ ഓരോ ജാതി വിഭാഗങ്ങളേക്കാള്‍ അവര്‍ക്ക് മുകള്‍ തട്ടില്‍ ഉള്ളവര്‍ക്ക് സ്വത്തുടമസ്ഥതയും അധികാരവും സ്വീകാര്യതയും ലഭിക്കും. ഈ ക്രമത്തിന്റെ ഏറ്റവും ഗുണം ലഭിക്കുന്നവര്‍ ബ്രാഹ്മണരിലെ പുരുഷന്മാര്‍ ആയിരിക്കും എന്ന അംബേദ്കര്‍ പറയുന്നു. മറ്റൊരു സാമൂഹ്യ ശാസ്ത്രജ്ഞനും ഉയര്‍ത്താത്ത മര്‍മപ്രധാനമായ അഭിപ്രായമാണ് ഇത്. തങ്ങളുടെ ഈ അധീശത്വം നിലനിര്‍ത്താന്‍ ബ്രാഹ്മണര്‍ മറ്റു വിഭാഗങ്ങളുമായുള്ള ഇടകലരലും കൂട്ടായ്മയും അവസാനിപ്പിച്ചു. ഒരു കുടുംബത്തിലെ ഏറ്റവും മൂത്ത പുരുഷന് മാത്രമേ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. സ്വസമുദായത്തിലെ പുരുഷന്മാര്‍ക്ക് ഔദ്യോഗികമായി വിവാഹം കഴിക്കാനുള്ള സാദ്ധ്യതകള്‍ അടച്ചത് അവിവാഹിതകളായ സ്വ സമുദായത്തിലെ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിച്ചു.

മറ്റുവിഭാഗങ്ങളുമായി സമുദായത്തിന്റെ ഇടകലരല്‍ സാധ്യത ഭയപ്പെട്ടിരുന്ന പുരുഷന്മാര്‍ ബ്രാഹ്മണ സ്ത്രീകളെ നിഷ്ടൂരമായ രീതിയില്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചെന്നും അംബേദ്കര്‍ കണ്ടെത്തി.പതിവ്രത്യത്തിന്റെ മഹത്വവത്കരിക്കല്‍,സതി, ശൈശവ വിവാഹം, വിധവത്വം എന്നിവ സമുദായത്തിലെ സ്ത്രീകളെ നിയന്ത്രിക്കുവാന്‍ ബ്രാഹ്മണര്‍ രൂപീകരിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കീഴത്തട്ടില്‍ ഉള്ളവരെ സ്വത്തുടമസ്ഥയില്‍ നിന്നും അധികാരത്തില്‍ നിന്നും പുറത്തു നിര്‍ത്തുക, സ്വസമുദായത്തിലെ സ്ത്രീകളെ മറ്റു വിഭാഗങ്ങളുമായി ഇടകലരാന്‍ അനുവദിക്കാതിരിക്കുക എന്നിവയൊക്കെ ബ്രാഹ്മണ പുരുഷന്മാര്‍ തുടര്‍ന്ന് വന്ന സാമൂഹ്യക്രമങ്ങളും പെരുമാറ്റ രീതിയുമാണ്. ബ്രാഹ്മണരോളമോ അതിനൊപ്പമോ അധികാരവും സ്വീകാര്യതയും നേടുവാന്‍ കീഴത്തട്ടിലെ വിഭാഗങ്ങളും ഇത്തരം പെരുമാറ്റ രീതികള്‍ അനുകരിച്ചു തുടങ്ങിയതാണ് ജാതി വ്യവസ്ഥയുടെ പുനരുത്പാദനത്തിന് കാരണം എന്ന് അംബേദ്കര്‍ ‘Castes in India: Their Mechanism, Genesis and Development, 1917’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അങ്ങനെ വരുമ്പോള്‍ മുഴുവന്‍ വ്യവസ്ഥയുടെയും അതിക്രമങ്ങള്‍ കീഴാളരും ഏറ്റുവാങ്ങുമെന്ന് പിന്നീട് ഈ വ്യവസ്ഥയെക്കുറിച്ചു പഠിച്ച അനേകം സാമൂഹ്യ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കീഴാളരില്‍ത്തന്നെ സ്ത്രീകള്‍ സമുദായത്തിനകത്തും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകും എന്നത് ഇതിന്റെ തുടര്‍ച്ചയാണ്.

References. Ambedkar, B. R. (May 1917). ‘Castes in India: Their Mechanism, Genesis and Development’. Indian Antiquary.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗ്രാമപഞ്ചായത്ത് (1998) – സംവിധാനം അലി അക്ബര്‍ (രാമസിംഹന്‍)

ഈ സിനിമ ഈ കാലഘട്ടത്തില്‍ സവിശേഷമാകുന്നത് അതിന്റെ കഥ സന്ദര്‍ഭം ഹിന്ദു സാമൂഹിക ക്രമത്തെ വിമര്‍ശിക്കുകയും അതിന്റെ സങ്കല്പങ്ങളെ പുനഃക്രമീകരിക്കുകയും ചെയുന്നു എന്നതുകൊണ്ടാണ്.

സമ്പത്തുള്ള വിദ്യാഭ്യാസവുമുള്ള കീഴാളന്‍

രണ്ട് സുഹൃത്തുക്കള്‍. ഒരാള്‍ കീഴാളനും മറ്റെയാള്‍ സവര്‍ണനും. രാജന്‍ പി ദേവ് അവതരിപ്പിക്കുന്ന പപ്പു കീഴാളനും എന്‍ എഫ് വര്‍ഗീസ് അവതരിപ്പിക്കുന്ന ഗുണശേഖരന്‍ സവര്ണനും. ബാര്ബറായ പപ്പുവിന്റെ സാമ്പത്തികവും സാമൂഹികവുമായ സഹായം കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയെടുക്കുന്ന ഗുണശേഖരന്‍. തന്റെ മകനെ (ജഗതീഷ്) ഗുണശേഖരന്റെ മകള്‍ സുനന്ദയെക്കൊണ്ട് (കാവേരി) വിവാഹം കഴിപ്പിക്കാനുള്ള ആഗ്രഹം പപ്പു പറയുന്നതോടെ ഗുണശേഖരന്‍ അയാളെ ജാതീയമായി അധിക്ഷേപിക്കുകയും അവര്‍ തമ്മില്‍ അകലുകയും ചെയുന്നു. പപ്പുവിന്റെ മകന് ചക്രപാണിക്ക് ഗുണശേഖരന്റെ മകളോട് പ്രണയം തോന്നുകയും ഗുണശേഖരന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മകള്‍ സുനന്ദയ്ക്ക് ചക്രപാണിയോട് തിരിച്ച് പ്രണയം തോന്നുകയും അനേകം പ്രശ്‌നങ്ങള്‍ക്കൊടുവില്‍ അവര്‍ ഒന്നാകുകയും ചെയുന്നുതാണ് കഥ.
കീഴാളനായ പപ്പുവിന് മെച്ചപ്പെട്ട സമ്പത്തുണ്ട്, അയാളുടെ മകന്‍ ചക്രപാണി ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ്.

കീഴാളനെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത സവര്‍ണ്ണന്‍

കീഴാളനായ പപ്പുവിന് മെച്ചപ്പെട്ട സമ്പത്തുണ്ട്, അയാളുടെ മകന്‍ ചക്രപാണി ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ് എന്നിട്ട് പോലും അയാളെ അംഗീകരിക്കുവാന്‍ ഗുണശേഖരന് തയ്യാറാകുന്നില്ല. ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പോലും തണ്ടിന്റെ മകളെ ഒരു ബാര്‍ബറുടെ കുടുംബത്തിലേക്ക് അയക്കില്ല എന്നാണ് അയാള്‍ അധിക്ഷേപിച്ചുകൊണ്ട് പറയുന്നത്.

സ്ത്രീകളെ നിയന്ത്രിക്കുന്ന സവര്‍ണ പുരുഷന്‍

സിനിമയുടെ തുടക്കത്തില്‍ തന്നെ ഹിന്ദു സാമൂഹ്യക്രമത്തിന്റെ സങ്കല്പങ്ങളെ പൊളിക്കുന്ന സന്ദര്ഭങ്ങളാണ് ഉള്ളത്. മെച്ചപ്പെട്ട രീതിയില്‍ സാമ്പത്തിക സാഹചര്യമുള്ള കീഴാളനായ പപ്പുവിന്റെ സഹായത്തോടെ ജീവിതം മെച്ചപ്പെടുത്തുന്ന ഗുണശേഖരന്‍. ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ് പപ്പുവിന്റെ മകന്‍ ചക്രപാണി. എല്ലാത്തരത്തിലും സ്വന്തം മകളെ കീഴ്ത്തട്ടിലേക്ക് വിവാഹം കഴിക്കുന്നതിനെ അറപ്പോടെ കാണുന്ന ഗുണശേഖരന്‍. അയാളുടെ തീരുമാനപ്രകാരമാണ് പിന്നീട് ആ കുടുംബങ്ങള്‍ തമ്മില്‍ അകലുന്നത്. കുടുംബങ്ങള്‍ അകലുന്നു എന്നതിലുപരി ആ കുടുംബത്തിലെ സ്ത്രീകളെ നിയന്ത്രിക്കുന്നത്.

സ്ത്രീകള്‍ തമ്മിലുള്ള സാഹോദര്യം

അപ്പോഴും രണ്ടു വീടുകളിലുമുള്ള സ്ത്രീകള്‍ തമ്മില്‍ സവിശേഷമായ ഒരു സ്‌നേഹവും പരസ്പര വിശ്വാസവും നമുക്ക് സിനിമയില്‍ കാണാനാകും.

സ്വത്തുടമസ്ഥയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കല്‍

പപ്പുവിനോട് ശത്രുത വര്‍ധിക്കുന്ന ഗുണശേഖരന്‍ അയാളോട് പകരം ചെയുന്നത് പുതിയൊരു ബാര്‍ബര്‍ ഷോപ് അതെ ഗ്രാമത്തില്‍ തുടങ്ങി അയാളുടെ വരുമാനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. അതും വിജയിക്കാതെ ആയപ്പോള്‍ താന്‍ പുതുതായി തുടങ്ങിയ ബാര്ബര്‌ഷോപ്പില്‍ സൗജന്യമായി സര്‍വീസ് കൊടുത്തുകൊണ്ട് അയാള്‍ പപ്പുവിന്റെ കുടുംബത്തിന്റെ വരുമാനം ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്.

ശക്തരായ കീഴാള സ്ത്രീകള്‍

സ്വത്തുടമസ്ഥയില്‍ നിന്നും കീഴാളരെ പുറത്താക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ഏറ്റവും ലക്ഷണമൊത്ത വരച്ചുകാട്ടല്‍ ആയിരുന്നു അത്.
എന്നാല്‍ അതിനെ പപ്പു അതിനെ തകര്‍ക്കുന്നത് മോഡേണ്‍ ആയ തന്റെ മരുമകള്‍ പങ്കജാക്ഷിയെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നുകൊണ്ടാണ്. കീഴാള സ്ത്രീയെ വളരെ മോഡേണ്‍ ആയി അവതരിപ്പിക്കുന്നു എന്ന് മാത്രമല്ല കീഴാള സ്ത്രീകള്‍ സ്വയം തീരുമാനം എടുക്കാന്‍ ശേഷിയുള്ളവരായും സിനിമ ചിത്രീകരിക്കുന്നു. കീഴാളരെ മോശപ്പെട്ടവരായി സവര്‍ണര്‍ കാണുമ്പോഴും അതിനെ ഒന്നും വകവെക്കാതെ വളരെ മോഡേണ്‍ ആയി പുതിയ കാലത്തിനൊത്ത രീതിയിലുള്ള ഒരു സ്ത്രീ ആയിട്ടാണ് പങ്കജാക്ഷിയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ ഈ കഥാപാത്രത്തിന് നിര്‍ണായകമായ സ്ഥാനമുണ്ട്.

കീഴാളര്‍ തമ്മിലുള്ള സാഹോദര്യം

ഹിന്ദുത്വത്തിനെതിരെയുള്ള ഏറ്റവും ശക്തമായ മറ്റൊരു ആയുധം കീഴാളര്‍ തമ്മിലുള്ള സഹോദര്യമാണ്. പപ്പുവിന്റെ വരുമാനം ഇല്ലാതാക്കാന്‍ മറ്റൊരു ബാര്ബറായ ആര്‍ എ ജപ്പാനെ ഗുണശേഖരന്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അവസാനമാകുമ്പോള്‍ ആര്‍ എ ജപ്പാന്‍ പങ്കജാക്ഷിയെ വിവാഹം കഴിക്കുകയും ചക്രപാണിയോടൊപ്പം നീക്കുകയും ചെയുന്നു.

Note : ഈ സിനിമ വിജയിച്ചിരുന്നു ഇല്ലയോ എന്നെനിക്കറിയില്ല, എന്നാല്‍ ഈ സിനിമ സംവിധാനം ചെയ്തത് മലയാള സിനിമയിലെ ഏറ്റവും ആദിവാസി വിരുദ്ധ സിനിമയായ ബാംബൂ ബോയ്‌സ് സംവിധാനം ചെയുകയും പിന്നീട് രാമ സിംഹന്‍ എന്ന പേര് സ്വീകരിച്ച് ഇന്ന് സംഘപരിവാര്‍ പാളയത്തില്‍ എത്തുകയും ചെയ്ത പഴയ അലി അക്ബര്‍ ആണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply