ഒരു രാജ്യം ഒരു ഭാഷ : അമിത് ഷാക്കെതിരെ പ്രതിഷേധം

രാജ്യത്തെ മറ്റു ഭാഷ സംസ്ഥാനങ്ങള്‍ക്ക് മേല്‍ ”ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിതിരെ ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്രമന്ത്രിയും ബി ജെ പി പ്രസിഡന്റുമായ അമിത് ഷാക്കെതിരെ രാജ്യമാകെ വ്യാപക പ്രതിഷേധം. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് ട്വറ്ററിലൂടെ അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി വായിക്കാനും എഴുതാനും കേന്ദ്രം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന രൂപീകരണ വേളയില്‍ ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ സമ്മതിച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ മറ്റു ഭാഷ സംസ്ഥാനങ്ങള്‍ക്ക് മേല്‍ ”ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിതിരെ ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും.

ഹിന്ദി,ഹിന്ദു,ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യയെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പരഞ്ഞു. യും രംഗത്തെത്തിയിരുന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും ‘മാതൃഭാഷ’ അല്ല. . ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരിയും രംഗത്തുവന്നു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും ബിജെപി ശ്രമിക്കുന്നത് വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണെന്നും യെച്ചൂരി പറഞ്ഞു.

എന്നാല്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദി ദിവസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, ഒരാള്‍ നിരവധി ഭാഷകള്‍ പഠിച്ചിരിക്കുന്നു നല്ലതാണെങ്കിലും അവരുടെ മാതൃഭാഷ ഒരിക്കലും മറക്കരുതെന്ന് അവര്‍ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply