12 സീറ്റുകളില്‍ ആം ആദ്മി പ്രചരണം

ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഒരു മണ്ഡലത്തിലും ഏതെങ്കിലുമൊരു മുന്നണിക്കോ, പാര്‍ട്ടിക്കോ, സ്ഥാനാര്‍ത്ഥിക്കോ പിന്തുണ നല്‍കുന്നില്ല . എന്നാല്‍ വളരെ പ്രകടമായ രീതിയില്‍ അഴിമതി നടത്തിയ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു പൊതുഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപകമായി പതിച്ചു നല്‍കിയ അടൂര്‍ പ്രകാശ് എന്നിവര്‍ നിയമസഭയില്‍ എത്താതിരിക്കാന്‍, അവരുടെ പരാജയം ഉറപ്പു വരുത്താന്‍ അവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി വന്‍ പ്രചരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം […]

AAPആം ആദ്മി പാര്‍ട്ടി കേരളത്തില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഒരു മണ്ഡലത്തിലും ഏതെങ്കിലുമൊരു മുന്നണിക്കോ, പാര്‍ട്ടിക്കോ, സ്ഥാനാര്‍ത്ഥിക്കോ പിന്തുണ നല്‍കുന്നില്ല . എന്നാല്‍ വളരെ പ്രകടമായ രീതിയില്‍ അഴിമതി നടത്തിയ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു പൊതുഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപകമായി പതിച്ചു നല്‍കിയ അടൂര്‍ പ്രകാശ് എന്നിവര്‍ നിയമസഭയില്‍ എത്താതിരിക്കാന്‍, അവരുടെ പരാജയം ഉറപ്പു വരുത്താന്‍ അവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി വന്‍ പ്രചരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരു സര്‍ക്കാരാണ് ഇന്നു കേരളം ഭരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാനഘടകം വിലയുരുതിതു. എമര്‍ജിംഗ് കേരളയിലെ വന്‍ ഭൂദാന പദ്ധതികള്‍ മുതല്‍ മെത്രാന്‍ കായലും, വിജയ് മല്യക്കുള്ള ഭൂമിദാനവും വരെ, കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പൊതുഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പല പേരില്‍ കൈമാറ്റം ചെയ്ത സര്‍ക്കാരാണിത്. റവന്യൂമന്ത്രി ശ്രീ അടൂര്‍ പ്രകാശും മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ 5 വര്‍ഷം ഭൂമിയിടപാടുകാര്‍ മാത്രമായിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായി രണ്ടു മന്ത്രിമാര്‍ക്ക് (കെ.എം. മാണി, കെ. ബാബു) ഒരു സേവനം ഉന്നയിക്കപ്പെട്ടു. കുറ്റാരോപിതരായ ഈ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ എല്ലാ വിധ ഇടപാടുകളും സമ്മര്‍ദ്ദഹങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ നടത്തിയതും കേരളം കണ്ടു. കേരളത്തിന്റെ ധനമന്ത്രി കെ.എം. മാണി വിവിധ വ്യവസായികളുടെ ആവശ്യത്തിനനുസരിച്ച് ബഡ്ജറ്റില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ വക്കുന്നതിന് അവരില്‍ നിന്നു പണം വാങ്ങി എന്നു പോലും വെളിപ്പെടുത്തലുണ്ടായി. ഇക്കാര്യത്തിലൊന്നും യാതൊരു അന്വേഷണവുമുണ്ടായില്ല. അന്വേഷണങ്ങള്‍ക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തിയുമില്ല.
ഇത്രയും കടുത്ത അഴിമതികള്‍ നടത്തിയ മന്ത്രിമാര്‍ അവരൊക്കെ കാലാകാലമായി കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുന്റെതായ ചെപ്പടിവിദ്യകളിലൂടെ ഇനിയൊരിക്കല്‍ കൂടി ‘ജനവിധി’ നേടി നിയമസഭയിലേക്ക് എത്തിയാല്‍, ഇവരൊക്കെ എല്ലാത്തിനും അതീതരാണെന്നും സ്ഥാപിക്കപ്പെടുകയും കക്കുന്നവന്‍ നില്‍ക്കാന്‍ കൂടി പഠിച്ചാല്‍ പിന്നെ സുരക്ഷിതനാണെന്നു തോന്നലുണ്ടാവുകയും ചെയ്യും. അതിനാല്‍ ഇത്തവണ ജനവിധി തേടുന്ന കുപ്രസിദ്ധരായ അഴിമതിക്കാര്‍ ഇനിയൊരിക്കലും നിയമസഭയിലേക്ക് തിരികെയെത്താതിരിക്കാന്‍ ആം ആദ്മി പാര്‍ട്ടി അവര്‍ക്കെതിരെ ശക്തമായ പ്രചരണം അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നടത്തും. യുഡിഎഫ് സര്‍ക്കാരില്‍ എല്ലാ അഴിമതികള്‍ക്കും നേതൃത്വം നല്‍കിയ ശ്രീ ഉമ്മന്‍ ചാണ്ടിയെ കൂടാതെ അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ്, ഉണ്ണിയാടന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി അവരുടെ മണ്ഡലങ്ങളില്‍ പ്രചരണം നടത്തും. യുഡിഫ് സര്‍ക്കാര്‍ ബദലായി സ്വയം അവതരിപ്പിക്കുന്ന എല്‍ഡിഎഫ് ആകട്ടെ അധികാരത്തിലെത്തിയാല്‍ പിന്തുടരാന്‍ പോകുന്നത് ഏറെക്കുറെ ഇതേ നയങ്ങള്‍ തന്നെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടും , എച്ച്എംടി ഭൂമിയിടപാടും പിന്നീടു പുറത്തുവന്ന ചക്കിട്ടപ്പാറ ഇടപാടുമൊന്നും നാം മറന്നിട്ടില്ല. ഇപ്പോള്‍ വിവാദമായ മെത്രാന്‍ കായല്‍ പോലും പതിച്ചു നല്‍കാന്‍ ആദ്യം ശ്രമം ഉണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ബാര്‍ മുതലാളിമാരില്‍ നിന്നു മുന്‍കൂര്‍ പണം വാങ്ങി ബാറുകള്‍ക്ക് പുതിയ ലൈസന്‍സുകള്‍ നല്‍കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇടതുമുന്നണി. അതിനാല്‍ എല്‍ഡിഎഫിലെ ഈ വക രാഷ്ട്രീയ കച്ചവട ഇടപാടുകളുടെയൊക്കെ സൂത്രധാരനായ പിണറായി വിജയന്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ക്കെതിരെയും അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി പ്രചരണം നടത്തും.
കേരളത്തില്‍ ഇത്തവണ ഒരു സീറ്റെങ്കിലും ലഭിക്കാന്‍, ബിജെപി ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ അവര്‍ അതിതീവ്ര വിഷം വിതറിയും, നൂണ പ്രചാരണങ്ങള്‍ നടത്തിയും ബിജെപി നിലമൊരുക്കുകയാണ്. ഇത്തരത്തില്‍ ബിജെപി വിഷം വില്‍ക്കുന്ന ഓ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയെ തുറന്നുകാട്ടാന്‍ പ്രചരണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply