സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പന്ത്രണ്ടാം വര്‍ഷത്തിലേക്ക് : ശില്പശാലകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും 6ന്
2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ണ്ടക്കുന്ന 12-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കു് ഒക്‌റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടികളുടെ തുടക്കമായി. കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം’ ആഘോഷത്തിന്റെ ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള […]
2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ണ്ടക്കുന്ന 12-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കു് ഒക്‌റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടികളുടെ തുടക്കമായി. കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം’ ആഘോഷത്തിന്റെ ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു് നടക്കുന്ന ആദ്യ ശില്പശാലയില്‍ വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ് കോളേജുകളിലും പോളിടെക്‌നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കും . മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പശാലകള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .
ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും സന്നദ്ധപ്രവര്‍ത്തകരും വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും. സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടണ്ടക്കുന്നുണ്ട്.
കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001ല്‍ ആരംഭിച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്’ എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണണ്ടങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്‌കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണ്. ഇന്ന്് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണ്് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
ഈ പ്രയാണം ഒരു വ്യാഴവട്ടം തികയ്ക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനമായി നടത്തുന്ന ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണ്്. മലയാളം കമ്പ്യൂട്ടിങ്ങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാംണ്ടസ്‌ക്കാരിക പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിലവിലുള്ള വെല്ലുവിളികളെയും , അവയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും ഓരോ രംഗങ്ങളിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഈ പരിപാടിയുടെ ഭാഗമായുണ്ടാവും. ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് അവതരണവും ഇതോടൊപ്പം നടക്കും. മലയാളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി ഉണ്ടായിരിക്കും. ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയിലുള്ള വിക്കിപഠനശിബിരവും ഇതോടൊപ്പം നടക്കും . സാഹിത്യകാരന്മാരും സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തരും മലയാളം കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പങ്കെടുക്കുന്നവരും മറ്റു ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് രംഗത്തുപ്രവര്‍ത്തിക്കുന്നവരും എല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളാവും
ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണ്് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളണ്ടത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്‌കാരിക സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതു്
കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ താല്പര്യമുള്ളസ്ഥാപനങ്ങള്‍ക്കും 9946066907 , 9995551549, 09448063780 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാണ്ടവുന്നതാണു്
സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്.
പയ്യന്നൂര്‍ വനിതാ പോളിടെക്‌നിക്!, കണ്ണൂര്‍,
വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,
Sreepathy Institute of Management And Technology- പാലക്കാട്,
കുന്ദംകുളം പോളിടെക്‌നിക്! , തൃശ്ശൂര്‍,
Albertian Institute of Science and Technology (AISAT) എറണാകുളം,
ചേര്‍ത്തല പോളിടെക്‌നിക് , ആലപ്പുഴ ,
മുട്ടം പോളിടെക്‌നിക് , ഇടുക്കി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in