നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ………………….

പഴയ അവസ്ഥയില്‍ നിന്ന് അല്‍പ്പമൊക്കെ മാറ്റമുണ്ടെങ്കിലും സ്ത്രീകള്‍ തൃശൂര്‍ പൂരമോ വെടിക്കെട്ടോ കാണാന്‍ പോകുക എന്നത് ഇപ്പോഴും സാഹസം തന്നെ. പ്രത്യേകിച്ച് കൂടെ സംരക്ഷകരായ പുരുഷന്മാരില്ലാതെ. സാംസ്‌കാരിക നഗരത്തിലെ ലോകപ്രശസ്തമായ പൂരത്തിന്റെ കാര്യമായി ആരും ചര്‍ച്ച ചെയ്യാത്ത മറുവശം. അവിടെയാണ് ഈ വര്‍ഷം മലയാളികള്‍ക്ക് സുപരിചിതയായ വിനയയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വതന്ത്രമായി സാമ്പിള്‍ വെടിക്കെട്ട് കാണാനെത്തിയത്. അതെകുറിച്ച് അവരിലൊരാള്‍ എഴുതിയ അനുഭവക്കുറിപ്പ്. എന്റെ നിറമുള്ള സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഒരിക്കലെങ്കിലും സ്വരാജ് റൗണ്ടില്‍ കൂടി ആരേയും […]

ppp

പഴയ അവസ്ഥയില്‍ നിന്ന് അല്‍പ്പമൊക്കെ മാറ്റമുണ്ടെങ്കിലും സ്ത്രീകള്‍ തൃശൂര്‍ പൂരമോ വെടിക്കെട്ടോ കാണാന്‍ പോകുക എന്നത് ഇപ്പോഴും സാഹസം തന്നെ. പ്രത്യേകിച്ച് കൂടെ സംരക്ഷകരായ പുരുഷന്മാരില്ലാതെ. സാംസ്‌കാരിക നഗരത്തിലെ ലോകപ്രശസ്തമായ പൂരത്തിന്റെ കാര്യമായി ആരും ചര്‍ച്ച ചെയ്യാത്ത മറുവശം. അവിടെയാണ് ഈ വര്‍ഷം മലയാളികള്‍ക്ക് സുപരിചിതയായ വിനയയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വതന്ത്രമായി സാമ്പിള്‍ വെടിക്കെട്ട് കാണാനെത്തിയത്. അതെകുറിച്ച് അവരിലൊരാള്‍ എഴുതിയ അനുഭവക്കുറിപ്പ്.

എന്റെ നിറമുള്ള സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഒരിക്കലെങ്കിലും സ്വരാജ് റൗണ്ടില്‍ കൂടി ആരേയും കൂസാതെ ഒന്നു നിറഞ്ഞു നടക്കണമെന്നതും ആരുടേയും തോണ്ടലും ശല്യപ്പെടുത്തലും കൂടാതെ വെടിക്കെട്ടും പൂരവുമൊക്കെ ഒന്നു കാണണമെന്നതും.അതും വളരെ സമീപത്തു നിന്ന്…..ഇതൊക്കെ എന്റെ നടക്കാത്ത മോഹങ്ങളായി അവശേഷിക്കും എന്നാണ് ഇക്കഴിഞ്ഞ മെയ് 27 ാം തിയ്യതിവരെ ഞാന്‍ കരുതിയിരുന്നു.എന്നാല്‍ എനിക്കു സംഭവിച്ചത്

* ” ഇവിടെ നിന്ന് എങ്ങനെയാണോ പോകുന്നത് അതേപോലെ തിരിച്ചു വന്നേക്കണം.” എന്ന എന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി.പക്ഷേ ആഞെട്ടല്‍ പുറത്തു കാട്ടാതെ സധൈര്യം ഞാന്‍ പറഞ്ഞു ”റാണിക്കതിനുള്ള ധൈര്യമുണ്ട് അല്ലെങ്കില്‍ ഞാന്‍ തിരിച്ചു വരില്ല” ഞാന്‍ എന്റെ മക്കളും ക്വാര്‍ട്ടേഴ്‌സിലെ എന്റെ മക്കളായ മക്കളുമൊത്ത്് സാമ്പിള്‍ വെടിക്കെട്ട് കാണാനിറങ്ങി.പാറമേക്കാവ് അമ്പലത്തിനു മുന്നിലാണ് ഞങ്ങള്‍ ഒത്തു കൂടിയത്.അവിടെച്ചെന്നപ്പോള്‍ എനിക്കൊരു കാര്യം വ്യക്തമായി എന്നെപ്പോലെ ഒരുപാട് ആഗ്രഹങ്ങള്‍ അവകാശങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വരുന്ന കുറേ സ്ത്രീ രത്‌നങ്ങള്‍ …തങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പാടെ പൊട്ടിച്ചുകൊണ്ടാണ് അവര്‍ വന്നിരിക്കുന്നതെന്ന്.ഞാന്‍ അവരുടെ മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി.എന്തെങ്കിലും പേടി അവര്‍ ഉള്ളിലൊതുക്കുന്നുണ്ടോ…എന്നെപ്പോലെ…?
*വെടിക്കെട്ടു തുടങ്ങുന്നതിനും അരമണിക്കൂര്‍ മുമ്പ് ഞങ്ങള്‍ സ്ത്രീകള്‍(അഭിമാനത്തോടെ പറയട്ടെ) കൈ കോര്‍ത്തു പിടിച്ച് ആ റൗണ്ടില്‍ കൂടി സ്വപ്‌നത്തിലെന്നപോലെ നടക്കാന്‍ തുടങ്ങി…… കാരണം വാഹനങ്ങള്‍ ചീറിപ്പായുന്ന ആ റോഡിനു നടുവില്‍കൂടി ഒരു തടസ്സങ്ങളുമില്ലാതെ ഇങ്ങനെ നടക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയല്ലേ…? എന്നെപ്പോലെ അല്ലെങ്കില്‍ എന്റെ കൂടെ നടക്കുന്നവരെപ്പോലെ ഈ പാതക്കും ഇന്ന് സ്വാതന്ത്ര്യം കിട്ടിയ ദിവസമല്ലേ….ഒരപ്പൂപ്പന്‍ താടിപോലെ ഞാനാ സത്യത്തിനുള്ളിലേക്ക് കളിയും ചിരിയും തമാശകളുമായി ഊളിയിട്ടു…….ആ ജന സമുദ്രത്തിലേക്ക്.ആദ്യമാദ്യം നടന്ന ഞങ്ങള്‍ക്ക് രണ്ടു കാലുകളും നേരെവക്കാന്‍ പറ്റാത്ത അവസ്ഥയായി.അങ്ങനെ മനുഷ്യ നിര്‍മ്മിത ട്രയിന്‍ ഉണ്ടാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു.പലരും ഞങ്ങളുടെ തീവണ്ടിയില്‍ ടിക്കറ്റില്ലാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചു നോക്കി.അവരോടൊക്കെ ധൈര്യപൂര്‍വ്വം ഞങ്ങള്‍ പറഞ്ഞു ‘ പറ്റില്ല ഇതു ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയ വണ്ടിയാണ്.ഇതില്‍ കയറാന്‍ പറ്റില്ല….സോറി ചേട്ടാ…’
*അങ്ങനെ കാതടപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടിനു തിരികൊളുത്തി.ഓരോന്നു വിരിഞ്ഞു പൊട്ടുമ്പോഴും ഞങ്ങള്‍ കൂസലന്യേ ആര്‍ത്തു വിളിച്ചുസന്തോഷിച്ചു.എന്നെ എനിക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞ കുറേ നല്ല മണിക്കൂറുകളിലൊന്നായിരുന്നു ഈ വെടിക്കെട്ടും നെല്ലിയാമ്പതി യാത്രയും(വോളിബോള്‍ ടീം അംങ്ങളുമൊത്ത് നടത്തിയ യാത്ര)
ഒരു സുഖ സുന്ദര സ്വപ്‌നത്തിലെന്നപോലെ ഞാന്‍ ചുറ്റും നോക്കി…എല്ലാം അവസാനിച്ചിരിക്കുന്നു.എന്റെ സ്വപ്‌നങ്ങളാണോ ഇവിടെ പൊട്ടിത്തീര്‍ന്നത്…..? അല്ല എന്ന യാഥാര്‍ത്ഥ്യത്തോടെ തിരിച്ചു നടന്നു എന്റെ പ്രിയപ്പെട്ടവരുടെ കൈയ്യും പിടിച്ച്.
* സ്ത്രീകള്‍ യവ്വനത്തില്‍ ഭര്‍ത്താവിന്റേയും വാര്‍ദ്ധക്യത്തില്‍ മക്കളുടേയും എന്ന വാക്കുകള്‍ അന്വര്‍ത്തമാക്കുന്നത് അടിമത്തത്തെ മാത്രമാണ്….അതില്‍ നിന്ന് ഒരിക്കലെങ്കിലും പുറത്തു വരാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ ഞാന്‍ തല നിവര്‍ത്തിപ്പിടിച്ച് ഒരു രാജകീയമായ തലയെടുപ്പോടെ നടന്നു നീങ്ങി.എന്നാണിനി ഇതുപോലൊരു സുദിനം എന്നോര്‍ത്തുകൊണ്ട്.
* അവസാനം എനിക്കുത്തരം കിട്ടി.. നന്ദി ചൊല്ലേണ്ടത് എന്റെ പ്രയപ്പെട്ട ബഹുമാന്യയായ എന്റെ വിനയേച്ചിക്കാണ്.ഒരു ജോലിയിലിരിക്കേ ഇത്രയും സാഹസീകമായ ഒരു കര്‍മ്മം ഏറ്റെടുത്ത് നടത്താനുള്ള ചങ്കുറപ്പ്…അത് ഞങ്ങളിലേക്ക് പകര്‍ന്നു തന്ന സുതാര്യമായ മനസ്സ്…
*ആരുടെ മുന്നിലും തലകുനിക്കരുത് എന്നു പറഞ്ഞു തന്ന എന്റെ വിനയേച്ചിയുടെ മുന്നില്‍ നന്ദിയോടെ ഞാനെന്റെ ശിരസ്സു നമിക്കുന്നു…..അഭിമാനത്തോടെ അതിലേറെ ആഹ്ലാദത്തോടെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply