ട്രാന്‍സിന്റെ രാഷ്ട്രീയം സ്വത്വം അടയാളപ്പെടുത്തുന്ന വിപ്ലവ പോരാട്ടമാണ്.

ശ്രീ ശ്രീകാന്ത് ട്രാന്‍സിന്റെ രാഷ്ട്രീയം വളരെ ശക്തമായ് ഓരോ ട്രാന്‍സും പറയുന്നൊരു കാലഘട്ടമാണിത്.കേവലം സഹാനുഭൂതിക്കപ്പുറം അത് ജീവിതത്തിലെ സ്വത്വം അടയാളപ്പെടുത്തുന്ന വിപ്ലവ പോരാട്ടമാണ്. സമത്വ രൂപീകരണം നടക്കുന്നതും ട്രാന്‍സ് സ്വതന്ത്ര്യമായി എല്ലാ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുകയും അത് സ്വീകരിക്കാനും കേള്‍ക്കാനും വ്യക്തികള്‍ തയ്യാറാകുമ്പോഴാണ്.നൂറ്റാണ്ടുകളായി മത, സമൂഹ, കക്ഷിരാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെടുകയാണ് ഓരോ ട്രാന്‍സ് ശരീരങ്ങളും. ഈ ചതിക്കു കൂട്ടു നില്‍ക്കുന്നവരും, ലാഭവിഹിതം കയ്യാളുന്നതും വേദങ്ങളും, പുരാണങ്ങളും, ഭക്തി കേന്ദ്രങ്ങളും, സ്വയം പ്രഖ്യാപിത പുണ്യ ഗ്രന്ഥങ്ങളും, രാഷ്ട്രീയ തന്ത്രമെല്ലാം , […]

tt

ശ്രീ ശ്രീകാന്ത്

ട്രാന്‍സിന്റെ രാഷ്ട്രീയം വളരെ ശക്തമായ് ഓരോ ട്രാന്‍സും പറയുന്നൊരു കാലഘട്ടമാണിത്.കേവലം സഹാനുഭൂതിക്കപ്പുറം അത് ജീവിതത്തിലെ സ്വത്വം അടയാളപ്പെടുത്തുന്ന വിപ്ലവ പോരാട്ടമാണ്. സമത്വ രൂപീകരണം നടക്കുന്നതും ട്രാന്‍സ് സ്വതന്ത്ര്യമായി എല്ലാ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുകയും അത് സ്വീകരിക്കാനും കേള്‍ക്കാനും വ്യക്തികള്‍ തയ്യാറാകുമ്പോഴാണ്.നൂറ്റാണ്ടുകളായി മത, സമൂഹ, കക്ഷിരാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെടുകയാണ് ഓരോ ട്രാന്‍സ് ശരീരങ്ങളും. ഈ ചതിക്കു കൂട്ടു നില്‍ക്കുന്നവരും, ലാഭവിഹിതം കയ്യാളുന്നതും വേദങ്ങളും, പുരാണങ്ങളും, ഭക്തി കേന്ദ്രങ്ങളും, സ്വയം പ്രഖ്യാപിത പുണ്യ ഗ്രന്ഥങ്ങളും, രാഷ്ട്രീയ തന്ത്രമെല്ലാം , സമൂഹവും ,കുടുംബ വ്യവസ്ഥിതികളും, യാഥാസ്ഥിതികതയും തന്നെയാണ്. അതു കൊണ്ടു തന്നെ ട്രാന്‍സിനു സ്വീകരിക്കാനൊരു പൈത്രകമൊ, ട്രാന്‍സിനെ പൈത്രകമായ് കാണാനൊ നമ്മളില്‍ പലര്‍ക്കും കാണാന്‍ കഴിയാഞ്ഞത്. ഉള്ളതു മുഴുവന്‍ ഭൂരിപക്ഷ പാട്രിയാര്‍ക്കല്‍ സമൂഹവും ഹെട്രൊ സെക്ഷ്വല്‍ ആണ്‍/പെണ്‍ ഡൊമിനേറ്റഡ് സമൂഹവും അവര്‍ക്കായി മാത്രം ഈ ഭൂമിയെ കണ്ട് സ്രിഷ്ടിച്ചെടുത്ത പൊതുബോധങ്ങള്‍ മാത്രമാണ്. അവിടെ ലൈംഗീക ന്യൂനപക്ഷങ്ങള്‍ അവര്‍ക്കൊരു കേവലം മാനസ്സിക നില തെറ്റിയവര്‍ എന്ന ചാപ്പ കുത്തലും മാത്രം.അതുകൊണ്ടു തന്നെ ട്രാന്‍സ് ശരീരങ്ങള്‍ സൊ കോള്‍ഡ് പൊതുബോധങ്ങളെ നിഷേധിച്ചു കൊണ്ട് തങ്ങളുടെതായ വേരുകളെ അന്വേഷിച്ച് അതടയാളപ്പെടുത്തി വ്യത്യസ്തമായൊരു പന്ഥാവ് രൂപപ്പെടുത്തി എടുക്കുന്നതിനു വേണ്ടി നിരന്തരം പ്രയ്ത്‌നിച്ചു കൊണ്ടിരിക്കുന്നു. സ്വന്തമായ ഇടം, ചരിത്രം, ഭാഷ, സംസ്‌കാരം ,സാഹിത്യം എന്നിവ രൂപപ്പെടുത്തി എടുക്കുന്നതാണ് ഇന്ന് ട്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഇതിനായി കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് കുതിക്കുകയാണ് ഓരോ ട്രാന്‍സ് ശരീരവും. മാത്രമല്ല, ദുര്‍ഘടവും, അതീവ കഠിന ,പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടതായി വരുന്നു. ട്രാന്‍സ് ഹെട്രോ വിരോധികളല്ല, പക്ഷെ തിരിച്ചു പലരും ട്രാന്‍സ് വിരോധികളാണ്. ഞങ്ങളും മനുഷ്യരാണ്.തുല്യനീതിക്കും ശിക്ഷക്കും അതീനര്‍.ഞങ്ങള്‍ക്ക് മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന സത്യത്തിലൂന്നിക്കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പൊരുതലാണ് ഓരോ ട്രാന്‍സ് ദേഹവും നടത്തി വരുന്നത്. അത് കളക്ടീവായി നടത്താന്‍ പല നുഴഞ്ഞു കയറ്റക്കാരും അനുവദിക്കാത്തത് അവര്‍ ഞങ്ങളില്‍ ഒരാളെന്ന് പറഞ്ഞ് ഞങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ഞങ്ങള്‍ടെ അവകാശങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നത് എന്ത് കഷ്ടമാണ്.സമൂഹത്തിലെ ഹെട്രോ ജീവിതങ്ങളെയല്ല മനോഭാവത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അതു കൊണ്ട് ഞങ്ങള്‍ടെ വിഷയം അഡ്രസ്സ് ചെയ്യാനും അവകാശങ്ങള്‍ നേടാനും ഞങ്ങള്‍ തന്നെ ചെയ്യുന്നതാണ് ഉചിതം, അതിനപ്പുറം അംഗീകാരം ട്രാന്‍സ്‌ദേഹങ്ങള്‍ നേടണം ,ഞങ്ങള്‍ടെ പേരില്‍ പലരും ഓസ്സിന് നേടുന്ന അംഗീകാരങ്ങള്‍ അംഗീകരിച്ചു നല്‍കാനും തയ്യാറല്ല. കാരണം കൂടെ പറയട്ടെ, ട്രാന്‍സ് ജീവിതങ്ങളിലെ സുഖ-ദുഃഖങ്ങളുടെ ആഴവും പരപ്പും സത്യസന്ധമായി വരച്ചുകാട്ടുന്നതില്‍ അവര്‍ പരാജയപ്പെടുന്നു എന്നതിലുപരി അതില്‍ ട്രാന്‍സ് മനോഭാവത്തിന്റെ അഭാവമുണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത. ട്രാന്‍സിനോടുള്ള സഹാനുഭൂതിയുടെ ഒരു പ്രതിഫലനം മാത്രമാണ്, മെട്രോ ജോലിയും, ട്രാന്‍സ്‌പോളിസിയും എന്നു വേണ്ട പല കക്ഷി രാഷ്ട്രീയ ഗിമിക്‌സും, പല പുരോഗമന നിലപാടുകളിലും കാണാന്‍ കഴിയുന്നത്.ഈ സഹാനുഭൂതിയുടെ മനോഭാവത്തെയാണ് ഒരു ട്രാന്‍സായ ഞാന്‍ എതിര്‍ക്കുന്നത്. ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവം, സാമൂഹ്യ പരിഷ്‌കരണം തുടങ്ങിയവ ഇതിനുദാഹരണം. നിയമപരമായി IPC 377 പറഞ്ഞുള്ള ഭീഷണിയും, കൂടെ ആള്‍ക്കൂട്ട വിചാരണയും, വ്യക്തിനിയമങ്ങളുമാണ് ഞങ്ങളെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നത്.ഈ വസ്തുതകള്‍ മനസ്സിലാക്കി ഉണരേണ്ടത് ഒതുക്കപ്പെടുന്ന, തളക്കപ്പെടുന്ന, പേടിക്കുന്ന ട്രാന്‍സ്‌ദേഹങ്ങളാണ്. ടിപ്പു സുല്‍ത്താന്‍ കോട്ടക്കകത്തിരുന്ന് വീണ്ടുവിചാരങ്ങളുടെ കോട്ട കെട്ടിയത് നിങ്ങളുടെ സ്വന്തം റോസ വാലന്റീന നടാഷ എന്ന റോസ.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply