ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്
ലിംഗനീതിക്ക് വേണ്ടി പെണ്‍കൂട്ടായ്മ 14-ാം നിയമസഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് കേരളം ഒരുങ്ങി തുടങ്ങി. ജനസംഖ്യയിലും സമ്മതിദായകരിലും പാതിയിലേറെയുള്ള സ്ത്രീകളുടെ എണ്ണം രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 10 ശതമാനം വരെ മാത്രം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്തിത്വമേ നല്‍കിയിട്ടില്ല. രാജ്യസഭ പാസാക്കിയിട്ടും ലോകസഭയില്‍ പാസ്സാക്കാന്‍ കഴിയാത്ത വനിതാ സംവരണ ബില്ലില്‍(സംവരണ ബില്‍ അല്ല അവകാശബില്‍ എന്നാണ് പറയേണ്ടത്) കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടികയില്‍ അര്‍ഹമായ സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കി സ്ത്രീകളെ നിയമസഭയിലേക്കും […]
ലിംഗനീതിക്ക് വേണ്ടി പെണ്‍കൂട്ടായ്മ
14-ാം നിയമസഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് കേരളം ഒരുങ്ങി തുടങ്ങി. ജനസംഖ്യയിലും സമ്മതിദായകരിലും പാതിയിലേറെയുള്ള സ്ത്രീകളുടെ എണ്ണം രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 10 ശതമാനം വരെ മാത്രം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്തിത്വമേ നല്‍കിയിട്ടില്ല. രാജ്യസഭ പാസാക്കിയിട്ടും ലോകസഭയില്‍ പാസ്സാക്കാന്‍ കഴിയാത്ത വനിതാ സംവരണ ബില്ലില്‍(സംവരണ ബില്‍ അല്ല അവകാശബില്‍ എന്നാണ് പറയേണ്ടത്) കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടികയില്‍ അര്‍ഹമായ സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കി സ്ത്രീകളെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും അയക്കുകയാണ് വേണ്ടത്.
1957ല്‍ നിലവില്‍ വന്ന ഒന്നാം നിയമസഭയില്‍ 127 അംഗങ്ങളില്‍ ആറ് സത്രീകളാണുണ്ടായിരുന്നത്. കേവലം 4.7 ശതമാനം. അന്ന് മത്സരരംഗത്ത് ഉണ്ടായിരുന്നത് 90 സ്ത്രീകളായിരുന്നു. അരനൂറ്റാണ്ട് പിന്നിട്ട് 13-ാം നിയമസഭയില്‍ എത്തുമ്പോള്‍ 140 അംഗങ്ങളില്‍ 7 സ്ത്രീകള്‍ മാത്രമാണുള്ളത്. വെറും 5 ശതമാനം. എല്‍ഡിഎഫിന്റെ 6ഉം യുഡിഎഫിന്റെ 1 ഉം 1957 മുതല്‍ 2011 വരെയുളള കേരള നിയമസഭയില്‍ ഒരിക്കല്‍ പോലും സ്ത്രീ പ്രാതിനിധ്യം 10 ശതമാനം എത്തിയിട്ടില്ല. കേരള ചരിത്രത്തില്‍ ഒരിക്കലും ഒന്നിലധികം സ്ത്രീകള്‍ ഒരു മന്ത്രിസഭയിലും ഉണ്ടായിട്ടുമില്ല. മന്ത്രിസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത രണ്ട് നിയമസഭകളും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ലോക സഭയിലേക്കാണെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ കേരളം തെരഞ്ഞെടുത്തയച്ചത് 8 സ്ത്രീകളെ മാത്രം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ത്രീയെ പരിഗണിക്കാന്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ തയ്യാറായിട്ടില്ല. സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാള്‍ പിന്നോക്കമാണ് . ”പ്രബുദ്ധ” കേരളത്തിലെ സ്ത്രീകളുടെ നിയമസഭ പ്രാധിനിധ്യം.
മത്സരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകാത്തതുകൊണ്ടോ അനുഭവ പാരമ്പര്യവും കാര്യപ്രാപ്തിയുമുള്ള സ്ത്രീകള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ ഇല്ലാത്തതുകൊണ്ടോ അല്ല് ഇത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ത്രീ പുരുഷ സമത്വം ലിംഗനീതിയും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത പുരുഷാധിപത്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുന്നതുകൊണ്ടാണ്.
സ്ത്രീകളെ അധികാരത്തില്‍ നിന്ന് ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്ന ഈ രാഷ്ട്രീയ കുറ്റകൃത്യത്തിനെതിരെ ഇനിയെങ്കിലും നാം പ്രതികരിച്ചേ തീരു. വോട്ട് ചെയ്യാനുള്ള അവകാശം പോലും പോരാട്ടങ്ങളിലൂടെ നേടിയേടുക്കേണ്ടിവന്ന സ്ത്രീകള്‍ ഈ നിയമ സഭ തെരഞ്ഞെടുപ്പ് വേള മുതല്‍ പുതിയ പോരാട്ടം തുടങ്ങി വെയ്ക്കുകയാണ്. ” പാതി സീറ്റുകളെ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഞങ്ങളും തയ്യാറല്ല. ഞങ്ങളുടെ വോട്ട് ‘ചഛഠഅ’ യ്ക്ക് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ്. ആണ്‍ പെണ്‍ ലൈംഗിക ന്യൂനപക്ഷ ഭേദമില്ലാതെ നീതിബോധവും സമത്വ ബോധവുമുള്ള ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ ആളുകളുടേയും പിന്തുണയും ഐക്യദാര്‍ഢ്യവും അഭ്യര്‍ത്ഥിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in