ജയിച്ചത് ഫുട്‌ബോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

indexഫുട്‌ബോള്‍ വിജയിച്ചു. യുറോപ്പ്, ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ പോരാട്ടമായി വ്യാഖ്യാനിച്ച ഫൈനലില്‍ ജയിച്ചത് ജര്‍മ്മനി. തീര്‍ച്ചയായും മലയാളികളടക്കം ലോകത്തെ കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആഗ്രഹിച്ചത് അര്‍ജന്റീനയുടെ വിജയമായിരുന്നു. എന്നാല്‍ 3 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച ജര്‍മ്മനി ഈ വിജയം അര്‍ഹിക്കുന്നു എന്ന് എതിരാളികള്‍ പോലും സമ്മതിക്കും.
ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഫുട്‌ബോള്‍ വളര്‍ന്നത് വ്യത്യസ്ഥ ശൈലിയിലായിരുന്നു. കളിയില്‍ രാഷ്ട്രീയമില്ലെന്ന് നാമൊക്കെ പറയുമെങ്കിലും ചരിത്രം അതിനെ സാധൂകരിക്കുന്നില്ല. ഫുട്‌ബോളിലും അതിരൂക്ഷമായ വര്‍ണ്ണസമരം നടന്നിട്ടുണ്ട്. ആ പോരാട്ടത്തില്‍ കറുത്തവന്റെ എത്രയോ കണ്ണീര്‍ കഴിക്കളത്തില്‍ വീണിരിക്കുന്നു. ആഫ്രിക്കയില്‍ കുടിയേറി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച യൂറോപ്പ് പകരം അവര്‍ക്കു നല്‍കിയ ഏക അനുഗ്രഹം ഫുട്‌ബോള്‍ ആയിരുന്നു. എന്നാല്‍ ആഫ്രിക്കയും കറുത്തവര്‍ മുഴുവനും ഫുട്‌ബോളില്‍ കണ്ടത് കറുത്തവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു. ലോകത്തെമ്പാടുമുള്ള കറുത്ത കളിക്കാര്‍ക്ക് പൊതുകളിസ്ഥലം പോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. യൂറോപ്പ് അവരെ അപമാനിക്കാന്‍ ഒന്നിച്ചപ്പോള്‍ ലാറ്റിനമേരിക്കയായിരുന്നു അവര്‍ക്കു അവസരങ്ങള്‍ നല്‍കിയത്. ലാറ്റിനമേരിക്കക്ക് ഫുട്‌ബോള്‍ ജീവവായുവായിരുന്നു. ഇന്നുമതെ. അങ്ങനെയാണ് ഉറൂഗ്വെക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിപിടിച്ച ആദ്യ കറുത്ത കളിക്കാരനായി വരേല മാറിയത്.  തുടര്‍ന്നാണ് പെലെ വരെയെത്തിയ കറുത്തവരുടെ ഫുട്‌ബോള്‍ മുന്നേറ്റം ലോകം കണ്ടത്.
പിന്നീട് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്മാര്‍ കൂട്ടത്തോടെ കുടിയേറി. പിന്നീട് കറുത്തവര്‍ ധാരാളം യൂറോപ്പിലുമെത്തി.  ഫ്രാന്‍സും ജര്‍മനിയും ഹോളണ്ടും ബല്‍ജിയവുമൊക്കെ കറുത്ത കളിക്കാരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി. ലോകഭൂപടത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ഉപാധിയായിട്ടായിരുന്നു നാസി ജര്‍മ്മനിയില്‍ ഫുട്‌ബോള്‍ വളര്‍ന്നത്. ഹിറ്റ്‌ലര്‍ അതിനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ അടിത്തറ ഇന്നും ജര്‍മ്മനിക്കുണ്ട്.
ഇത്രയൊക്കെയായിട്ടും ഗ്രൗണ്ടിലെ വര്‍ണ്ണവെറി അവസാനിച്ചില്ല എന്നത് വേറെ കാര്യം. 2006ലെ സ്പാനിഷ് ലീഗില്‍ റിയല്‍സരഗോസ ബാര്‍സലോണയും കാമറൂണും കളിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഇങ്ങനെ.. കളി തീരാന്‍ 15 മിനിട്ടുള്ളപ്പോള്‍ കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിനെ വര്‍ണവെറി പൂണ്ട കാണിക്കൂട്ടങ്ങള്‍ അധിക്ഷേപിക്കാന്‍ തുടങ്ങി. സഹികെട്ട ഏറ്റു ഗ്രൗണ്ടില്‍നിന്നു തിരിഞ്ഞുനടന്നു. കാണികള്‍ അക്രമിച്ചത് എന്റെ നിറത്തെയാണ്, എന്റെ അഭിമാനത്തെയാണ് എന്നായിരുന്നു പിന്നീട് പത്രസമ്മേളനത്തില്‍ ഏറ്റു പറഞ്ഞത്. കാണികളുടെ മനുഷ്യകുരങ്ങെന്ന അധിക്ഷേപങ്ങള്‍ക്കിടയില്‍ സരഗോസയുടെ വലയിലേക്ക് ഗോളടിച്ച് കുരങ്ങനെപോലെതന്നെ നൃത്തംചയ്ത് ഏറ്റു കളിക്കളം വിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും  ലോകകായികരംഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. എങ്കില്‍ കൂടി വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിജ്ഞയെടുത്ത്  ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഇന്നു ലോകത്തെ ഏകീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു അതാണ് ഇപ്പോള്‍ ബ്രസീലില്‍ കണ്ടത്.
ഇന്നു ലോകത്തെ എല്ലാ ടീമുകളും സങ്കരടീമുകളാണ്. യൂറോപ്പിലെ എല്ലാ ലീഗ് ടീമുകളിലും കറുത്തവരുണ്ട്. 1500 ഓളം ആഫ്രിക്കക്കാര്‍ യൂറോപ്പില്‍ പന്തു കളിച്ചു ജീവിക്കുന്നണ്ട്. ആഫ്രിക്കയിലെ അക്രയിലെ തെരുവുകളില്‍ കുട്ടികളോട് പന്തുകളിക്കാന്‍ മാതാപിതക്കള്‍ നിര്‍ബന്ധിക്കുന്നു. എന്തിനാണെന്നോ.. അവരെ കണ്ടെത്തുന്ന ഏതെങ്കിലും ഏജന്റ് അവര്‍ക്ക് മികച്ച കളിക്കുള്ള അവസരം ഉണ്ടാക്കികൊടുക്കും. അതില്‍ നിന്ന് മികച്ചവര്‍ യൂറോപ്യന്‍ ലീഗുകളിലെത്തും. പട്ടിണി കിടക്കാതെ ജീവിക്കാനൊരു മാര്‍ഗ്ഗം. അപൂര്‍വ്വം ദ്രോഗ്‌ബെമാര്‍ ലോകകപ്പാകുമ്പോള്‍ സ്വന്തം നാടിനുവേണ്ടി കളിക്കാനെത്തും…
ഫുട്‌ബോള്‍ ശൈലിയിലെ വേര്‍ത്തിരിവുകള്‍ക്ക് ഇന്ന് കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു കാലത്ത് യൂറോപ്പിന് കരുത്തിന്റെ കളിയായിരുന്നു ഫ്ട്‌ബോള്‍. ജയിക്കുക എന്നതിനപ്പുറം കളിയുടെ മനോഹാരിതയൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല.  മറുവശത്ത് ലാറ്റിനമേരിക്കക്കാര്‍ക്ക് കളി ജീവിതമായിരുന്നു, കവിതയായിരുന്നു, എല്ലാമായിരുന്നു. ലോകം ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കാനുള്ള പ്രധാന കാരണവും അതുതന്നെ. പെലെയും മറഡോണയും ഉണ്ടാകാനുള്ള കാരണവും മറ്റെവെടിയേും തിരയേണ്ട. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി.  ലോകത്തെ പ്രധാന ടീമുകളിലെല്ലാം എല്ലാ രാജ്യക്കാരും കളിക്കുന്നു. അതോടെ ശൈലിയിലെ വ്യത്യാസവും ഏറെക്കുറെ ഇല്ലാതായി. നിര്‍ഭാഗ്യവശാല്‍ കയ്യൂക്കിന്റെ യൂറോപ്യന്‍ ശൈലിക്കാണ് പ്രചാരം കൂടിയത്. എങ്ങനേയും ജയിക്കുക എന്നതുമാത്രമായി കളിയുടെ ലക്ഷ്യം. കളിക്കളത്തില്‍ ഫൗളുകള്‍ കൂടുന്നതിന്റേയും നെയ്മറെപോലുള്ളവര്‍ക്ക് കാഴ്ചക്കാരനാകേണ്ടിവരുന്നതിന്റേയും കാരണം മറ്റെവിടേയും തിരയേണ്ടതില്ലല്ലോ.
കാര്യമായ അട്ടിമറികള്‍ ഈ ലോകകപ്പില്‍ ഉണ്ടായില്ല. ഉണ്ടായതില്‍ പ്രധാനം മുന്‍ചാമ്പ്യന്മാരായ സ്‌പെയിന്റെ പരാജയം തന്നെ. പിന്നെ  ബ്രസീലിന്റെ ദുരന്തവും. കറുത്ത കുതിരകളാകുമെന്ന് കരുതിയ പല ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ചു എന്നതില്‍ സംശയമില്ല. ബല്‍ജിയവും കോസ്റ്റാറിക്കയും ഘാനയും കൊളംബിയും നൈജീരിയയുമൊന്നും നിരാശപ്പെടുത്തിയില്ല. എന്നാല്‍ ആഫ്രിക്കന്‍ ടീമുകള്‍ ഇപ്പോഴും കപ്പിനടുത്തെത്തുന്നില്ല. ഏഷ്യയുടെ കാര്യം പറയാനുമില്ല.
അതിര്‍ത്തികള്‍ ഇല്ലാതാകുന്ന കാലം എളുപ്പമല്ല എങ്കിലും അതിര്‍ത്തികളെ മറികടന്ന് ജനതകളെ അടുപ്പിക്കാന്‍ ഫുട്‌ബോള്‍ വഹിക്കുന്ന പങ്കി നിസ്സാരമല്ല. അതിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായി 2014 ലോകകപ്പ്. അതിനാല്‍ ജയിച്ചത് ഫുട്‌ബോള്‍ തന്നെ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply