
ഗാസാ : ഇന്ത്യ അപലപിക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഗാസാ ആക്രമണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടേയും സര്‍ക്കാര്‍ ഒരു ഡിമാന്റ് വെച്ചിരിക്കുന്നു. തിങ്കളാഴ്ച മാത്രമേ ചര്‍ച്ച നടത്താനാകൂ എന്ന്. അതുപറ്റില്ലെന്ന് പ്രതിപക്ഷവും. ഇനിയും വൈകാതെ ചര്‍ച്ച നടത്തുകയാണ് വേണ്ടത്.
എത്രയും വേഗം ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനു മേല്‍ കനത്ത സമ്മര്‍ദ്ദം തുടരുകയായിരുന്നു.. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാല്‍ അത് ഇസ്രായേലുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചയ്ക്കുള്ള ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി രാജ്യസഭ പൂര്‍ണമായും ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു.
ബുധനാഴ്ച ചോദ്യോത്തരവേളയ്ക്കു ശേഷം ഗാസ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് രാജ്യസഭാ കാര്യോപദേശക സമിതിയില്‍ തീരുമാനിച്ചിരുന്നു. രാജ്യസഭയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കറിന്റെ സമ്മതത്തോടെയായിരുന്നു ഇത്. എന്നാല്‍ ഏതെങ്കിലും പ്രതികൂല പരാമര്‍ശങ്ങളുണ്ടാകുന്നത് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന അപ്രസക്തമായ നിലാപാടായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയത്. ചര്‍ച്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് കത്തുനല്‍കി. എന്നാല്‍ ഈ കത്ത് അന്‍സാരി തള്ളി. ചര്‍ച്ച നടത്താനുള്ള തീരുമാനം നിലനില്‍ക്കുമെന്നും അതിനുള്ള സമയം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കാമെന്നും അന്‍സാരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്ന കാര്യം ചര്‍ച്ച നടക്കാതെ വന്ന സാഹചര്യത്തില്‍ പിറ്റേന്ന് ചര്‍ച്ച ചെയ്യുന്നതാണ് സഭയുടെ കീഴ്‌വഴക്കമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.ബഹളത്തെ തുടര്‍ന്ന് മൂന്ന് തവണ നിര്‍ത്തിവച്ചശേഷം സഭ മുഴുവന്‍ ദിവസത്തേക്കു പിരിയുകയായിരുന്നു.
ഇസ്രയേലിനോടും അവരുടെ സംരക്ഷകരായ അമേരിക്കയോടുമുള്ള രാഷ്ട്രീയബന്ധം തന്നെയാണ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്റെ വൈമുഖ്യത്തിനു കാരണമെന്ന വ്മര്‍ശനം തള്ളിക്കളയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡികൂടി ഒപ്പിട്ട ബ്രിക്‌സ് ഉച്ചകോടി പ്രമേയം പോലും ഗാസയ്‌ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ചതാണ്. ഇന്ത്യ അംഗമായ ഐക്യരാഷ്ട്രസഭ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇറ്റലിയും ജര്‍മനിയും ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രയേലിനോടുള്ള രാഷ്ട്രീയദാസ്യം തന്നെയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സുഹൃദ്രാജ്യങ്ങളായ ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും സംഭവവികാസങ്ങളില്‍ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ലോക്‌സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഇതെല്ലാം കണക്കിലെടുത്ത് വിഷയം ചര്‍ച്ച ചെയ്യാനും ഇസ്രായേല്‍ നടപടിയെ അപവപിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.