കോടതിക്കും അപ്രമാദിത്വമില്ല : കെജ്രിവാളിന്റെ സമരം നടക്കട്ടെ
അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്‌കിരി കൊടുത്ത മാനനഷ്ടകേസില്‍ ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാതെ ജയിലില്‍ തുടരുന്ന അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം പിന്തുണക്കപ്പെടേണ്ടതുതന്നെ. അഴിമതിക്കൊപ്പം തങ്ങള്‍ അപ്രമാദിതരാണെന്ന കോടതിയുടെ ധാരണക്കുനേരേയുമാണ് ഇത്തവണ കെജ്രിവാളിന്റെ പോരാട്ടം എന്നതു തിരിച്ചറിയേണ്ടതാണ്. ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഉപാധികള്‍ പാലിച്ച് ജാമ്യമെടുക്കാന്‍ വിസമ്മതിച്ച കെജ്രിവാളിന്‍െറ ജുഡീഷ്യല്‍ കസ്റ്റഡി ഇനി ജൂണ്‍ ആറുവരെ തുടരും. 10,000 രൂപ ജാമ്യത്തുക നല്‍കി ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനോട് ഫോം 45 പൂരിപ്പിച്ചു […]
അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്‌കിരി കൊടുത്ത മാനനഷ്ടകേസില്‍ ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാതെ ജയിലില്‍ തുടരുന്ന അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം പിന്തുണക്കപ്പെടേണ്ടതുതന്നെ. അഴിമതിക്കൊപ്പം തങ്ങള്‍ അപ്രമാദിതരാണെന്ന കോടതിയുടെ ധാരണക്കുനേരേയുമാണ് ഇത്തവണ കെജ്രിവാളിന്റെ പോരാട്ടം എന്നതു തിരിച്ചറിയേണ്ടതാണ്.
ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഉപാധികള്‍ പാലിച്ച് ജാമ്യമെടുക്കാന്‍ വിസമ്മതിച്ച കെജ്രിവാളിന്‍െറ ജുഡീഷ്യല്‍ കസ്റ്റഡി ഇനി ജൂണ്‍ ആറുവരെ തുടരും. 10,000 രൂപ ജാമ്യത്തുക നല്‍കി ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനോട് ഫോം 45 പൂരിപ്പിച്ചു നല്‍കി വ്യക്തിഗത ജാമ്യമെടുക്കാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച്ച നിര്‍ദേശിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ജൂണ്‍ ആറിന് ഹാജരായില്ലെങ്കില്‍ മാത്രം 10,000 രൂപ ഈടാക്കുകയുള്ളൂ എന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍, തനിക്കെതിരായ കുറ്റം എന്തെന്നുപോലും വ്യക്തമല്ലെന്നും അഴിമതിക്കാരനായ ഒരു വ്യക്തിയെ അഴിമതിക്കാരന്‍ എന്നു വിളിക്കുകയാണ് താന്‍ ചെയ്‌തതെന്നും കെജ്രിവാള്‍ മറുപടി പറഞ്ഞു. നടപടി ഹൈകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കെജ്രിവാളിന്‍െറ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. അഴിമതിക്കെതിരെ പൊരുതിയതിന് തന്നെ ജയിലിലിടുമ്പോള്‍ നിതിന്‍ ഗഡ്‌കരി സ്വതന്ത്രനായി വിലസുന്നു എന്ന് ട്വീറ്റു ചെയ്‌ത ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്കു പോയത്.
അഴിമതിക്കെതിരെയുള്ള കെജ്രിവാളിന്റെ പോരാട്ടം പുതിയതല്ല. എന്നാല്‍ ബ്രിട്ടീഷുകാര്‍ രൂപംകൊടുത്തതും മാറാന്‍ തയ്യാറല്ലാത്തതുമായ നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അഹന്തക്കുനേരെയുള്ള സമരം കൂടിയാണിത്. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് കണക്കിലെടുക്കാന്‍ കോടതിയുടെ പരമ്പരാഗത ശൈലിക്ക് കഴിയുന്നില്ല. സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വികസിച്ചുവരുന്ന ജനാധിപത്യവല്‍ക്കരണവും സുതാര്യവല്‍ക്കരണവും ഇനിയും കടന്നു ചെല്ലാത്ത മേഖലയാണല്ലോ ജുഡീഷ്യറി. അവക്കായുള്ള പോരാട്ടങ്ങള്‍ പ്രസ്‌തുത മേഖലയിലേക്കുകൂടി വ്യാപിക്കുക എന്നതാണ് ജനാധിപത്യവദികള്‍ ഇന്നു ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in