കേരളവികസനം – ബദല്‍ പരിപ്രേക്ഷ്യം

ഡോ തോമസ് ഐസക് ലോകം മുഴുവന്‍ ബദല്‍ വികസനത്തെ കുറിച്ച് അന്വേഷിക്കുന്ന കാലഘട്ടമാണിത്. മുതലാളിത്ത വികസനനയം പരാജയമാണെന്ന തിരിച്ചറിവുതന്നെയാണ് അതിനുള്ള കാരണം. അത് സമ്പത്തികമായി സുസ്ഥിരമല്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. വിവിധ മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അതിന്റെ സൂചനയാണ്. ഒപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറുവശത്ത്. വിഭവങ്ങളുടെ അമിത ഉപയോഗത്തിലൂന്നുന്ന മുതലാളിത്തത്തില്‍ ഇത് സ്വാഭാവികം. കൂടുതല്‍ ഉല്‍പ്പാദനവും കൂടുതല്‍ ഉപഭോഗവുമാണല്ലോ മുതലാളിത്ത വ്യവസ്ഥയെ നയിക്കുന്നത്. അതു […]

kkഡോ തോമസ് ഐസക്

ലോകം മുഴുവന്‍ ബദല്‍ വികസനത്തെ കുറിച്ച് അന്വേഷിക്കുന്ന കാലഘട്ടമാണിത്. മുതലാളിത്ത വികസനനയം പരാജയമാണെന്ന തിരിച്ചറിവുതന്നെയാണ് അതിനുള്ള കാരണം. അത് സമ്പത്തികമായി സുസ്ഥിരമല്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. വിവിധ മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അതിന്റെ സൂചനയാണ്. ഒപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറുവശത്ത്. വിഭവങ്ങളുടെ അമിത ഉപയോഗത്തിലൂന്നുന്ന മുതലാളിത്തത്തില്‍ ഇത് സ്വാഭാവികം. കൂടുതല്‍ ഉല്‍പ്പാദനവും കൂടുതല്‍ ഉപഭോഗവുമാണല്ലോ മുതലാളിത്ത വ്യവസ്ഥയെ നയിക്കുന്നത്. അതു ചെന്നെത്തുക അനിവാര്യമായ നാശത്തിലേക്കുതന്നെ.
മുതലാളിത്തത്തിനു ബദല്‍ സോഷ്യലിസമാണെന്നത് സുവ്യക്തമാണ്. അതുതന്നെയാകണം നമ്മുടെ ലക്ഷ്യം. എന്നാല്‍ അത്തരമൊരു ലോകം വരുമെന്നു പറഞ്ഞ് കാത്തിരക്കാനാവില്ലല്ലോ. നിലവിലെ അവസ്ഥയില്‍ തന്നെ ഇത്തരമൊരു ലക്ഷ്യത്തിലൂന്നിയുള്ള ബദല്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കണം. തീര്‍ച്ചയായും അവിടെ നമുക്ക് നിരവധി പരിമിതികളുണ്ട്. പ്രധാനപ്പെട്ട ഒന്ന് ദേശീയതലത്തില്‍ നമുക്ക് കാര്യമായ സ്വാധീനമില്ല എന്നത്. മാത്രമല്ല, അഖിലേന്ത്യാ രാഷ്ട്രീയഘടനക്കുള്ളില്‍ നിന്നുവേണം ഫെഡറലിസത്തിന്റെ പേരിലുള്ള ചെറിയ സാധ്യതകളുപയോഗിച്ച് ബദല്‍ സാധ്യതകള്‍ വളര്‍ത്തിയെടുക്കാന്‍. ഇതു സത്യത്തില്‍ നാം മാത്രം അിമുഖീകരിക്കുന്ന പ്രശ്‌നമല്ല. യൂറോപ്യന്‍ യൂണിയന്റെ ചട്ടക്കൂടില്‍ നിന്നുതന്നെ ബദല്‍ ഉണ്ടാക്കിയെടുക്കാമോ എന്ന അന്വഷണത്തിലാണ് ഇടതുപക്ഷത്തിനു മുന്‍കൈയുള്ള ഗ്രീസ്. ഒറ്റക്കൊരു രാജ്യത്തിന് അതെളുപ്പമല്ല. എഎ്കിലും ശ്രമമാരംഭിച്ചുകഴിഞ്ഞു. അതേസമയം സ്‌പെയിനും പോര്‍ച്ചുഗലുമെല്ലാം ആ പാതയിലെത്തുകയാണെങ്കില്‍ ചിത്രം മാറും. അതിനുള്ള സാധ്യതകളുണ്ടുതാനും. ആഗോളമുതലാളിത്തത്തിന് ജനാധിപത്യപരമായ ബദലിന്റെ സാധ്യതകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പരിശോധിക്കുന്ന കാലമാണിത്.
ആഗോളക്രമത്തിലും അഖിലേന്ത്യാഘടനയിലും നിലനിന്നുതന്നെ, അതിന്റെ എല്ലാ പരിമിതികളോടും കൂടിയാണ് നാം ഇടതുപക്ഷ ബദലിനെ കുറിച്ച് അന്വേഷിക്കേണ്ടത്. അവിടെ പലതും സാധ്യമാണു താനും. ഒരു ഉദാഹരണം പറയാം. കേരളമോഡലിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്ന് ആരോഗ്യമേഖലയാണല്ലോ. പൊതു ആരോഗ്യ സംവിധാനങ്ങളുടെ വികാസമാണ് അതിനു കാരണമെന്ന് നമുക്കറിയാം.  പക്ഷെ ഇന്നു കേരളത്തിന്റെ ആരോഗ്യമേഖല പുതിയ പ്രശ്‌നങ്ങളാല്‍ പ്രതിസന്ധിയിലാണെന്നും നമുക്കറിയാം. സ്വകാര്യമേഖലയുടെ ഭയാനകമായ കൊള്ളയാണ് ഇന്നു നടക്കുന്നത്. എന്നാല്‍ സര്‍ക്കാരും അതിനു കൂട്ടുനിന്നാലോ? കാരുണ്യ പോലുള്ള പദ്ധതികള്‍ നോക്കുക. ഏതു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചാലും പണം കൊടുക്കുന്ന സംവിധാനമാണല്ലോ അത്. അതുവഴി എന്താണ് സംവിക്കുന്നത്. കാരുണ്യയടക്കമുള്ള നിരവധി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളിലൂടെ ആയിരത്തില്‍ പരം കോടി രൂപയാണ് വിതരണം ചെയ്യപ്പെടുന്നത്. ഇതിന്റെ സിംഹഭാഗവും ലഭിക്കുന്നത് സ്വകാര്യമേഖലക്കും. മികച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ ചിലവിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ തയ്യാറാക്കുകയാണെങ്കില്‍ അതു നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തില്‍ വലിയ മാറ്റമുണ്ടാക്കുമായിരുന്നു. കേരളത്തില്‍ അതിനൊരു മികച്ച ഉദാഹരണവുമുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഇന്‍ഷ്വറന്‍സ് പണമാണ് അവിടെ ലഭിച്ചത്. ആശുപത്രിയുടെ നിലവാരമുയരാന്‍ അതു സഹായിച്ചു. അതുപോലെ വിദ്യാ്യാസമടക്കം ഏതുമേഖലയിലും പൊതുമേഖലയുടെ നിലവാരമുയര്‍ത്തിയാണ് മത്സരിക്കേണ്ടത്. നിലവിലെ പരിമിതികള്‍ക്കുള്ളിലും അതിനു സഹായകരമായ നയങ്ങള്‍ ആവിഷ്‌കിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയും. നിയോ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സ് അതിനു തയ്യാറാകുകയില്ല എന്നു മാത്രം.
കേരളത്തിന്റെ വികസന പ്രതിസന്ധിയെ കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്നുണ്ടല്ലോ. ശരിയാണ് കാര്‍ഷിക, വ്യവസായിക മേഖലകളില്‍ പ്രതിസന്ധി തന്നെയാണ്. അതേസമയം വളര്‍ച്ചാനിരക്കില്‍ നാം നാലാം സ്ഥാനത്തുണ്ടെന്നും മറക്കരുത്. ആരോഗ്യ, വിദ്യാ്യാസമേഖലകളിലെ നേട്ടങ്ങളിലൂടെ ലഭ്യമായ മാനവവിവശേഷിയാണ് നമ്മുടെ വികസനത്തിന്റെ അടിത്തറ. എന്നാല്‍ അവര്‍ക്കൊന്നും തൊഴില്‍ ലഭിക്കാനുള്ള സാധ്യത കേരളത്തിലില്ല. അതിനാലവരെല്ലാം പുറത്തുപോകുന്നു. നമ്മുടെ ഊന്നലുകൡ മാറ്റം വരുത്തിയാല്‍ ഇതിനു പരിഹാരം കാണാം. പലപ്പോഴും ചൂണ്ടികാണിച്ചപോലെ ഐടിയും ടൂറിസവുമൊക്കെ വികസിക്കണം. അവക്കേ  പുതിയ തൊഴില്‍ ശക്തിയെ ഉള്‍ക്കൊള്ളാനാവൂ.
അപ്പോഴും നാം മറക്കാന്‍ പാടില്ലാത്ത ചില ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇവിടെയുണ്ട്. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തകരുന്ന പരമ്പരാഗത മേഖലകളിലുള്ളവര്‍, ദളിതുകള്‍ എന്നിവരാണവരില്‍ മുഖ്യം. ഇവര്‍ക്ക് പുതിയ കാലത്തോടൊപ്പം ഓടിയെത്തുന്നതില്‍ നിരവധി തടസ്സങ്ങളുണ്ട്. അവരുടെ സംരക്ഷണം ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ഊന്നലുകളില്‍ മാറ്റം വരുത്തുമ്പോഴും ഇവരുടെ നിലനില്‍പ്പും ജീവിതവും ഉറപ്പു വരുത്തണം. അതിനെ സാമ്പത്തികാടിസ്ഥാനത്തില്‍ കാണാനും കഴിയില്ല. അതുപോലെതന്നെയാണ് നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങളോ ആനുകൂല്യങ്ങളോ അടിയറ വെക്കാനാകില്ല എന്നതും.
തീര്‍ച്ചയായും ഇത്തരമൊരു വികസനത്തില്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വികസനം വളരെ പ്രധാനമാണ്. തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് 5 മണിക്കൂര്‍ എടുക്കുന്ന സംവിധാനത്തില്‍ അതു നടക്കില്ല. റോഡുകളടക്കമുള്ള സംവിധാനം വികസിക്കണം. അതിനായി സ്ഥലമേറ്റെടുത്തേ പറ്റൂ. എന്നാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വില കയ്യോടെ നല്‍കണം. അവിടെ വീഴ്ച വരരുത്. ്അതുപോലെ റെയില്‍വേ വികസനവും വേണം. വിഴിഞ്ഞവും പൈപ്പ് ലൈനുമൊന്നും വേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. അവയുടെ നിയന്ത്രണം നമ്മുടെ കൈകളിലാവണം എന്നതാണ് പ്രശ്‌നം. അത് അദാനിക്ക് തീറെഴുതി കൊടുക്കരുത്.
അപ്പോഴും പ്രശ്‌നം തീരുന്നില്ല നിലവിലെ സംവിധാനത്തില്‍ ബദലിനായി ശ്രമിക്കുമ്പോള്‍ പണം എവിടെ നിന്ന് എന്നതുതന്നെയാണത്. ആ ദിശയിലും അന്വഷണങ്ങള്‍ നടക്കുകയാണ്. എ കെ ജി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്ന സെമിനാറുകളുടെ മുഖ്യ ചര്‍ച്ചാവിഷയം ഇത്തരമൊരു ബദല്‍ വികസനവും അതിന്റെ സാധ്യതകളും തന്നെയാണ്.
വര്‍ഗ്ഗസമരത്തെ തുരങ്കം വെക്കുന്നതല്ലേ ഈ സമീപനങ്ങള്‍ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. പഴയ വര്‍ഗ്ഗസമരമല്ലല്ലോ ഇന്ന്. പഴയ പോലെ എല്ലാ കാര്യത്തിനും സമരം ചെയ്യേണ്ട അവസ്ഥയുമില്ല. ഭരണത്തിലുണ്ടായാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന് കേരളീയ സമൂഹത്തിലുള്ള ആധിപത്യവും മറക്കരുത്. ഇന്നത്തെ വെല്ലുവിളി പഴയ കാലത്തിന്റേതല്ല. പുതിയ കാലത്തിന്റേതാണ്. അതില്‍ മുഖ്യമാണ് ആഗോള – അഖിലേന്ത്യാസംവിധാനത്തിനുള്ളില്‍ തന്നെ, നിയോ ലിബറല്‍ നയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി, ഇടതുപക്ഷ ബദല്‍ കെട്ടിപ്പടുക്കുക എന്നത്. അതിനുള്ള ശ്രമമാണ് നാം നടത്തേണ്ടത്.

ഇ എം എസ് സ്മൃതിയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ പ്രാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കേരളവികസനം – ബദല്‍ പരിപ്രേക്ഷ്യം

  1. Avatar for Critic Editor

    mobile strike hack

    It often is abandoned bases.

Leave a Reply