ഈ നിലക്ക് കേരളം സ്വര്‍ഗ്ഗമാകും.

വാഗ്ദാനങ്ങള്‍ വാരിക്കോരിയെറിഞ്ഞ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. പ്രഖ്യാപനത്തില്‍ പറയുന്നവ പ്രാവര്‍ത്തികമായാല്‍ കേരളം യഥാര്‍ത്ഥ സ്വര്‍ഗ്ഗമാകും. ദൈവത്തിന്റെ സ്വന്തം നാടാകും. ഇവിടെ പ്രതിപക്ഷമോ ആം ആദ്മി പാര്‍ട്ടിയോ ആവശ്യമില്ലാതാകും. സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം 7.5% വളര്‍ച്ചാനിരക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. .അടിസ്ഥാന സൗകര്യ വികസനത്തിനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുന്‍ഗണന. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കും. പോലീസ് സേനയെ മെച്ചപ്പെടുത്തും. പോലീസിന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. കോട്ടയത്ത് പോലീസുകാര്‍ക്കായി 200 കിടക്കകളുള്ള സ്‌ഷ്യൊലിറ്റി […]

download

വാഗ്ദാനങ്ങള്‍ വാരിക്കോരിയെറിഞ്ഞ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. പ്രഖ്യാപനത്തില്‍ പറയുന്നവ പ്രാവര്‍ത്തികമായാല്‍ കേരളം യഥാര്‍ത്ഥ സ്വര്‍ഗ്ഗമാകും. ദൈവത്തിന്റെ സ്വന്തം നാടാകും. ഇവിടെ പ്രതിപക്ഷമോ ആം ആദ്മി പാര്‍ട്ടിയോ ആവശ്യമില്ലാതാകും.
സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം 7.5% വളര്‍ച്ചാനിരക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. .അടിസ്ഥാന സൗകര്യ വികസനത്തിനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുന്‍ഗണന. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടപ്പാക്കും. പോലീസ് സേനയെ മെച്ചപ്പെടുത്തും. പോലീസിന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. കോട്ടയത്ത് പോലീസുകാര്‍ക്കായി 200 കിടക്കകളുള്ള സ്‌ഷ്യൊലിറ്റി ആശുപത്രി തുടങ്ങും. തീവ്രവാദ ഭീഷണി നേരിടാന്‍ പുതിയ പോലീസ് സേന. വനിതാ പോലീസുകാരെ കൂടുല്‍ സ്‌റ്റേഷനുകളില്‍ വിന്യസിക്കും. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന് കൂടുതല്‍ നഗരങ്ങളില്‍ സംവിധാനം കൊണ്ടുവരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം 2015ല്‍ പ്രവര്‍ത്തനം ആരംഭിക്കം. അതുവഴി 5000 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കും.
വൈദ്യൂതി മേഖലയില്‍ വന്‍ കുതിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. കൊച്ചിയില്‍ വൈദ്യുതി നിലയം തുടങ്ങും.ബ്രഹ്മപുരത്ത് 400 മെഗാവാട്ടിന്റെ വാതകോര്‍ജ നിലയമാണ് ആരംഭിക്കുക. ഊര്‍ജ സംരക്ഷണത്തിനും പാരമ്പര്യ ഊര്‍ജ മേഖലയ്‌ക്കൊപ്പം സോളര്‍ പദ്ധതിയും പ്രോത്സാഹിപ്പിക്കും. ലാഭപ്രഭ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. കെഎസ്ഇബി ഓഫീസുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രൊഫഷണലുകളെ നിയമിക്കുമെന്നും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. കളമശേരിയില്‍ കേരള ടെക്‌നോളജി ഇന്നോവേഷന്‍ നടത്തും. ഇപ്പോഴുള്ളതിനു പുറമെ 500 സേവനങ്ങള്‍ കൂടി ഇ ഗവേണന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൊച്ചിയില്‍ രണ്ട് ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് ക്‌ലസ്റ്ററുകള്‍ ആരംഭിക്കും. പാരമ്പര്യ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപ്പാക്കും. ഇവര്‍ക്ക് യുഐഡി നമ്പര്‍ നല്‍കും. പിന്നോക്ക മേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി ഉന്നത സമിതി രൂപീകരിക്കും. പിന്നോക്ക മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.
കാര്‍ഷികമേഖലയില്‍ നെതര്‍ലാന്റ് സഹായത്തോടെ നൂനത കൃഷി രീതികള്‍ ആവിഷ്‌കരിക്കും. പോളി ഫാമിംഗ് കൃഷിക്ക് സാമ്പത്തിക സഹായം അനുവദിക്കും. വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. പാല്‍ ഗുണനിലലവാരം പരിശോധിക്കുന്നതിന് എല്ലാ ചെക്ക്‌പോസ്റ്റുകളിലും സംവിധാനം കൊണ്ടുവരും. ക്ഷീരമേഖലയിലെ മികച്ച സഹകരണ സംഘത്തിന് വര്‍ഗീസ് കുര്യന്‍ സ്മാര പുരസ്‌കാരം നല്‍കും. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. അഞ്ചു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ യുവ കാര്‍ഷിക ക്ലബുകള്‍ തുടങ്ങും.
അന്യസംസ്ഥാനത്ത് നിന്നു കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും ലാബുകള്‍ സ്ഥാപിക്കും. വട്ടവടകാന്തല്ലൂര്‍ പച്ചക്കറി കേന്ദ്രം സ്ഥാപിക്കും. പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും.
സ്വന്തമായി ഭൂമിയില്ലാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി പാര്‍പ്പിട പദ്ധതി കൊണ്ടുവരും. നഗരങ്ങളുടെ വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി നടപ്പാക്കും. താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നടപ്പാക്കും. തദ്ദേശസ്വയം ഭരണത്തില്‍ രാജ്യാന്തര സെമിനാര്‍ സംഘടിപ്പിക്കും. പഞ്ചായത്തുകള്‍ക്ക് പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 60,000 വീടുകള്‍ പൂര്‍ത്തിയാക്കുംം. ദരിദ്രര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കും. ആദിവാസി കോളജികളിലെ റോഡ് നിര്‍മ്മാണത്തിന് 100 കോടിയുടെ ഫണ്ട് നല്‍കും.
മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ ചികിത്സ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മിനി ആര്‍.സി.സികള്‍ സ്ഥാപിക്കും. മെഡിക്കല്‍ കോളജുകളില്‍ വന്ധ്യതാ ചികിത്സയ്ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. താലൂക്ക് ആശുപത്രികളില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങും.
വിദ്യാഭ്യാസരംഗത്തെ പ്രഖ്യാപനങ്ങള്‍ക്കും പിശുക്കില്ല. പാഠ്യപദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ സമഗ്ര പരിഷ്‌കാരം കൊണ്ടുവരും. മികച്ച വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി െ്രെപമറി തലത്തില്‍ ടാലന്റ് ഹണ്ട് സംഘടിപ്പിക്കും. ആയിരം സ്‌കൂളുകളില്‍ ആധുനിക പാചക സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും കോളജുകള്‍ അനുവദിക്കും.
അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് കൊണ്ടുവരും. ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ ‘വി കെയര്‍’ പദ്ധതിയില്‍ ഫണ്ട് രൂപീകരിക്കും.
സംസ്ഥാനത്ത് റീസര്‍വേ ഈ വര്‍ഷം വീണ്ടും ആരംഭിക്കും. ഗുരുവായൂര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കം. ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കും. എല്ലാ ജില്ലകളിലും വനിതകളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണസേന ആരംഭിക്കും. റേഷന്‍ കടകളുടെ കമ്പ്യുട്ടര്‍വത്കരണം പൂര്‍ത്തിയാക്കും. 10 സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും.
റോഡ് സുരക്ഷയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങും. കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസിന് 10 വോള്‍വോ ബസ് വാങ്ങും. കൊച്ചി തേവരയില്‍ പുതിയ ബസ് സ്‌റ്റേഷന്‍ തുടങ്ങും. ബൈപ്പാസുകളുടെ നിര്‍മ്മാണവും ഈ വര്‍ഷം തുടങ്ങും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപ്പാസ് നിര്‍മ്മാണം തുടങ്ങും. കരമന കളിയിക്കാവിള ദേശീയപാത വീതികൂട്ടും.
കാരുണ്യ ചികിത്സാ പദ്ധതി മികച്ച സേവനപദ്ധതിയാണെന്നും എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണ്ണര്‍ അവകാശപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply