ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ജൂലൈ 11ന്
വിമത ലൈംഗികത ഉയര്‍ത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കേരളം ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്നു. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ െ്രെപഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങി […]
വിമത ലൈംഗികത ഉയര്‍ത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കേരളം ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്നു. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ െ്രെപഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങി വച്ചത്. എന്നാല്‍ ക്വിയര്‍ െ്രെപഡ് ആഘോഷങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം, ഡെല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്ഥാവനയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമതലൈംഗികതയെറിച്ചും സ്വവര്‍ഗ്ഗ പ്രണയിതാക്കളെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ അനുഭവിച്ഛുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളും പുറം ലോകത്തോട് പറയാനും ഞങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരവസരമായും ഈയവസരത്തെ മാറ്റുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വന്തം ലൈംഗികതയെക്കുരിച്ഛും ലിംഗ സ്വത്വത്തെക്കുറിച്ചും തുറന്നു പറയാന്‍ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആത്മധൈര്യം പകരാന്‍ കഴിയുമെന്നു സംഘാടകര്‍ പ്രത്യാശിക്കുന്നു. ജനാധിപത്യവിശ്വാസികളായ മുഴുവന്‍ വ്യക്തികളും സംഘടനകളും വിദ്യാര്‍ത്ഥി സമൂഹവും മാധ്യമ പ്രസ്ഥാനങ്ങളും ചലച്ചിത്ര കൂട്ടായ്മകളും കലാ സാംസ്‌കാരിക മനുഷ്യാവകാശ പാരിസ്തിതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഗവണ്മെന്റ് ഗവണ്മെന്റിതര സംഘടനകളും കൂട്ടായ്മകളും ലിംഗ ലൈംഗിക വ്യത്യസ്തതകളുടെ രാഷ്ട്രീയം വിളിച്ചോതുന്ന ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാവണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്ല്യ സാമൂഹിക പദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥ വിദ്യരെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിനു ഭൂഷണമല്ല. സ്വവര്‍ഗ്ഗ പ്രണയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമ നിര്‍മ്മാണ നിര്‍വ്വഹണ വിഭാഗങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്ല്യമാണ്. മറ്റ് രാജ്യങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായാംഗങ്ങള്‍ക്കും സ്വവര്ഗ്ഗ പ്രണയിതാക്കള്‍ക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്‌നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങള്‍ക്കും സുഹ്രുത്തുക്കള്‍ക്കും നല്കാന്‍ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിര്‍മ്മിച്ച സംവിധാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത, ആണത്തത്തിന്റെയും സ്ത്രീത്വത്തിന്റെയും ലക്ഷണശാസ്ത്രത്തില്‍ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും ഭ്രാന്താശുപത്രികളിലും തളയ്ക്കാന്‍ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്കെതിരായ കടന്നു കയറ്റം തന്നെയല്ലേ? സ്വവര്‍ഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും സ്വവര്‍ഗ്ഗപ്രണയത്തോടും പ്രണയിതാക്കളോടുമുള്ള അസാധാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശ നിഷേധം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആണും പെണ്ണും പോലെ , ആണും ആണും, പെണ്ണും പെണ്ണുമെല്ലാം പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ സ്വത്വങ്ങള്‍ പുറംതോടു പൊട്ടിച്ചു വര്‍ണ്ണ ചിറകുകളുമായി പറക്കട്ടെ. സ്വതന്ത്രമായ ലൈംഗികതയുടെ പുതിയ സമവാക്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇതളിടട്ടെ.
അങ്ങനെ സ്വാഭിമാന ഘോഷയാത്ര നിലനില്പ്പിന്റെ ശരീരങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാകുന്നു… വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 9744955866, 9809477058,
ഇമെയില്‍: queerpridekerala@gmail.com.
https://www.facebook.com/events/815826411805111/
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in