അയിത്തം ‘പ്രബുദ്ധ’കേരളത്തിലും
രാജ്യത്ത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി പറഞ്ഞപ്പോള്‍ പ്രബുദ്ധ മലയാളി ചിരിച്ചിരിക്കാം. അതൊക്കെ വടക്കെ ഇന്ത്യയില്‍, കേരളത്തില്‍ അത്തരം വിഷയമൊന്നുമില്ല, കേരളം പ്രബുദ്ധവും സാക്ഷരവുമാണ്… ഇതാണല്ലോ നമ്മുടെ അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് കോഴിക്കോട് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ പറഞ്ഞുതരും. പറയവിഭാഗത്തില്‍ പെ്ട്ട കുട്ടികള്‍ പഠിക്കുന്നു എന്ന ഒറ്റകാരണത്താല്‍ മറ്റെല്ലാവരും സ്‌കൂള്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. സംഭവത്തിന്റെ വിശദാംശം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുകൊണ്ടുവന്നു. അടുത്തകാലം വരെ 200ഓളം കുട്ടികള്‍ പഠിച്ചിരുന്ന ഈ […]
രാജ്യത്ത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി പറഞ്ഞപ്പോള്‍ പ്രബുദ്ധ മലയാളി ചിരിച്ചിരിക്കാം. അതൊക്കെ വടക്കെ ഇന്ത്യയില്‍, കേരളത്തില്‍ അത്തരം വിഷയമൊന്നുമില്ല, കേരളം പ്രബുദ്ധവും സാക്ഷരവുമാണ്… ഇതാണല്ലോ നമ്മുടെ അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് കോഴിക്കോട് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ പറഞ്ഞുതരും. പറയവിഭാഗത്തില്‍ പെ്ട്ട കുട്ടികള്‍ പഠിക്കുന്നു എന്ന ഒറ്റകാരണത്താല്‍ മറ്റെല്ലാവരും സ്‌കൂള്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. സംഭവത്തിന്റെ വിശദാംശം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുകൊണ്ടുവന്നു.
അടുത്തകാലം വരെ 200ഓളം കുട്ടികള്‍ പഠിച്ചിരുന്ന ഈ എല്‍ പി സ്‌കൂളില്‍ ഇപ്പോഴുള്ളത് 12 കുട്ടികള്‍. സ്‌കൂളിലെ സൗകര്യങ്ങളുടെ കുറവല്ല മികച്ച സ്‌കൂള്‍ കെട്ടിടം വിശാലമായ ക്ലാസ് മുറിയും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും. എല്ലാം ഇവിടെയുണ്ട്. പക്ഷെ ഈ 12ല്‍ 11 പേരും പറയവിഭാഗത്തില്‍ പെട്ടവരാണെന്നതാണ് അയിത്തത്തിനു കാരണം. ഇതാകട്ടെ വെറുതെ പറയുന്നതല്ല. കുട്ടികളെ തേടി അധ്യാപകരും സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറ്ിയപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ തന്നെ നേരില്‍ പറഞ്ഞതാണിത്. അവരില്‍ രാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വിപ്ലവകാരികളുമെല്ലാം ഉള്‍പ്പെടും. കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ മറ്റ് ജാതിയില്‍പ്പെട്ട രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ രഘുദാസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പേരാമ്പ്ര ചേര്‍മല കോളനിയിലാണ് പറയവിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്നത്. സ്‌കൂളിലെ അവസ്ഥ മാത്രമല്ല നാട്ടിലെ വിവാഹം പോലുള്ള പൊതുപരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായും അവര്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ആരോപണമുണ്ട്. മറ്റ് കുട്ടികള്‍ അടുത്തിരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ജാതിപ്പേര് വിളിച്ച് അപമാനിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ തുറന്നു പറയുന്നു.
ഐ.ഐ.ടി കാമ്പസുകളില്‍ പോലും ജാതിവിവേചനം നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും നാമതെല്ലാം മറികടന്നവരാണന്ന മലയാളിയുടെ അവകാശവാദത്തെയാണ് ഇതു തുറന്നു കാട്ടുന്നത്. ഐ.ഐ.ടി മദ്രാസിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്ക്ള്‍ കഴിഞ്ഞ 22ന് നിരോധിക്കപ്പെട്ട സംഭവത്തെ ചൊല്ലി ഏറെ വിവാദമുണ്ടായല്ലോ. അതോടൊപ്പം മറ്റു പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഐ.ഐ.ടികളില്‍ അധ്യാപകരിലാകട്ടെ വിദ്യാര്‍ഥികളിലാകട്ടെ കീഴാള സമുദായങ്ങളില്‍നിന്നുള്ള പ്രാതിനിധ്യം തുച്ഛമാണെന്നതുതന്നെ മുഖ്യം. അധ്യാപകരില്‍ 93 ശതമാനവും ബ്രാഹ്മണ സമുദായത്തില്‍പെട്ടവരാണ്. 2008 മുതലുള്ള നാലു വര്‍ഷങ്ങളില്‍ 18ഓളം വിദ്യാര്‍ഥികള്‍ കീഴാള സമുദായങ്ങളില്‍നിന്നുമാത്രം ആത്മഹത്യ ചെയ്തു. കാരണം ജാതീയ അവഹേളനം തന്നെ. നിരോധനത്തിനെതിരെ ഐ ഐ ടിക്കുമുന്നില്‍ എസ് എഫ് ഐയും ഡിവൈഎഫ്‌ഐയുമടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ജാതീയ പീഢനം ഇവരടക്കം എല്ലാവരും മറച്ചുവെക്കുന്നു. കാരണം അതു പുറത്തുവന്നാല്‍ തകരുക പ്രബുദ്ധതയെ കുറിച്ചുള്ള ഏറെ അന്ധവിശ്വാസമാണ്. എന്തിനേറെ, കേരളത്തിലെ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പല കാമ്പസ്സുകളിലും ദളിത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നുണ്ടോ? ഇവിടെ അതു തടയുന്നത് അധികാരികളല്ല, ശക്തിയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണെന്നു മാത്രം. മഹാരാജാസിലെ അനുഭവങ്ങളെ കുറിച്ച് ദളിത് എഴുത്തുകാരന്‍ കെ കെ ബാബുരാജ് എഴുതിയിരുന്നല്ലോ.
സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞത് ശരിയാണ്. ജാതി പോയിട്ട് അതിന്റെ പേരിലുള്ള അയിത്തം പോലും ഇല്ലാതാക്കാന്‍ നമുക്കായിട്ടില്ല. ഒരു രൂപത്തില്ലലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് രാജ്യമെമ്പാടും നിലനില്‍ക്കുന്നു. മലയാളികളാകട്ടെ ഇല്ലാത്ത അവകാശവാദങ്ങള്‍ പറഞ്ഞ് അത് മൂടിവെക്കുന്നു. എന്നാലിനിയും അധികകാലം അതിനു കഴിയുമെന്ന് കരുതാനാകില്ല. അതിന്റെ സൂചനകള്‍ പ്രകടമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in