അഞ്ചു സുന്ദരികള്‍ – ചെറുസിനിമകള്‍ക്ക് വസന്തകാലം
കേരളത്തില്‍ നൂറുകണക്കിനു ചെറുസിനിമകളാണ് തയ്യാറാകുന്നത്. ഇവയില്‍ പലതും ഉന്നത നിലവാരം പുലര്‍ത്തുന്നവ. എന്നാല്‍ വല്ലപ്പോഴും പല ഭാഗത്തുമായി നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രമാണ് ഇവര്‍ക്ക് പ്രദര്‍ശനാവസരം ലഭിക്കുന്നത്. നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ തിയറ്ററുകള്‍പോലും ചെറുസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യമാണ് അഞ്ചുസുന്ദരികള്‍ എന്ന സിനിമാസംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ ഈ ദിശയില്‍ കേരള കഫേയും പുറത്തിറങ്ങിയിരുന്നു. ന്യൂജനറേഷന്‍ സംവിധായകര്‍ എന്നറിയപ്പെടുന്ന 5 പേര്‍ സംവിധാനം ചെയ്ത 5 സിനിമകളുടെ ഈ പാക്കേജ് തീര്‍ച്ചയായും പ്രോത്സാഹിക്കപ്പെടേണ്ടതു തന്നെ. […]
കേരളത്തില്‍ നൂറുകണക്കിനു ചെറുസിനിമകളാണ് തയ്യാറാകുന്നത്. ഇവയില്‍ പലതും ഉന്നത നിലവാരം പുലര്‍ത്തുന്നവ. എന്നാല്‍ വല്ലപ്പോഴും പല ഭാഗത്തുമായി നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രമാണ് ഇവര്‍ക്ക് പ്രദര്‍ശനാവസരം ലഭിക്കുന്നത്. നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ തിയറ്ററുകള്‍പോലും ചെറുസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യമാണ് അഞ്ചുസുന്ദരികള്‍ എന്ന സിനിമാസംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ ഈ ദിശയില്‍ കേരള കഫേയും പുറത്തിറങ്ങിയിരുന്നു.
ന്യൂജനറേഷന്‍ സംവിധായകര്‍ എന്നറിയപ്പെടുന്ന 5 പേര്‍ സംവിധാനം ചെയ്ത 5 സിനിമകളുടെ ഈ പാക്കേജ് തീര്‍ച്ചയായും പ്രോത്സാഹിക്കപ്പെടേണ്ടതു തന്നെ. സിനിമകളില്‍ അഭിനയിക്കുകയും മറ്റുമേഖലകളില്‍ സഹകരിക്കുകയും ചെയ്തവരും ഭൂരിഭാഗവും ഈ നിരയില്‍ വരുന്നവര്‍തന്നെ. പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലസും അവതരണശൈലിയിലും പുത്തന്‍ശൈലി പിന്തുടരുന്നു ഈ ചിത്രങ്ങള്‍. അതേസമയം നഗരകേന്ദ് രീകതം, കുടുംബമൂല്യങ്ങളെ തള്ളിക്കളയുന്നവ, ലൈംഗിക അരാജകത്വം നിറഞ്ഞവ തുടങ്ങി ന്യൂ ജനറേഷന്‍ സിനിമകള്‍ക്കുനേരെ പൊതുവില്‍ ഉയരുന്ന ആരോപണങ്ങള്‍ ഈ സംവിധായകര്‍ മുഖവിലക്കെടുത്തിട്ടുണ്ടുതാനും. തീര്‍ച്ചയായും വ്യത്യസ്ഥമായ അനുഭവമാണ് ഈ സുന്ദരികള്‍ സമ്മാനിക്കുന്നത്. ബ്രഹ്മാണ്ഡസിനിമകളിലേക്കുപോകാതെ ആര്‍ക്കും പിന്തുടരാവുന്ന മാതൃക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
mohan pee cee
June 25, 2013 at 5:08 pm
അഞ്ചുചിത്രങ്ങളില്‍ ആദ്യചിത്രം ഹൃദയസ്പര്‍ശിയായിരുന്നു. കഥ എം. മുകുന്ദന്‍റെത് എന്ന് ടൈറ്റിലില്‍ കണ്ടതോര്‍ക്കുന്നു.ബാക്കി അണിയറപ്രവര്‍ത്തകരില്‍ ആരെയും അറിയില്ല.പക്ഷെ,നീറുന്നൊരു നൊമ്പരമായി ആ ചിത്രത്തിന്‍റെ ഓര്മ നിലനില്‍ക്കുന്നു.ഒട്ടും നാട്യങ്ങളില്ലാതെ ,ലളിതമായി ആവിഷ്ക്കരിക്കപ്പെട്ട ആ സിനിമയുടെ മൂല്യം ബാക്കി നാലുസിനിമകളുടെയും വിരസതയെ അവഗണിക്കാന്‍ നമ്മെ പ്രാപ്തരാക്കും,തീര്‍ച്ച.