ടി പി വധത്തിലെ ചര്‍ച്ച ചെയ്യപ്പെടാത്ത ഇസ്ലാമോഫോബിക് ആഖ്യാനം
സഖാവ് ചന്ദ്രശേഖരനെ വെട്ടി വെട്ടി നുറുക്കിയ കൊടും കൊലയാളികള്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ വളരെ ആസൂത്രിതമായി പതിച്ച സ്റ്റിക്കറില്‍ എഴുതിയിരുന്ന അറബി വാചകം ‘ദൈവം ഇച്ഛിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന ‘മാഷാ അള്ളാ’ എന്നായിരുന്നു. തീവ്രവാദത്തിന്റെ ചൂടും ചൂരും പടര്‍ത്താന്‍ പിന്നിട് പലരും അത് ഏറ്റുപിടിച്ചു. മുസ്ലിം അല്ലാത്ത ഒരാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറില്‍ അറബ് വാചകം പതിച്ചതിലൂടെ സാമ്രാജ്യത്വ ഫാസിസം ചെയ്യുന്നതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപമാണ് ചന്ദ്രശേഖരന്‍ വധത്തിന്റെ പുറകിലുള്ള ശക്തികളും ആവിഷ്‌കരിച്ചത്.
ടി. പി. ചന്ദ്രശേഖരന്‍ വിധിക്കേസിലെ ഒമ്പത് പ്രതികള്‍ക്ക് ഇളവില്ലാതെ തുടര്‍ച്ചയായി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണല്ലോ ഹൈക്കോടതി. കര്‍ശനമായ ഉപാധികളോടെ ജീവപര്യന്തം വര്‍ധിപ്പിച്ച് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയും, വിചാരണക്കോടതി വെറുതെവിട്ട പത്തും പന്ത്രണ്ടും പ്രതികളെ േൈഹക്കാടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം വിധിച്ചതും. ഈ സാഹചര്യത്തില്‍ നാം ഗൗരവമായി ചര്‍ച്ച ചെയ്യാതെ പോയ ഇതിലെ ചില ഇസ്ലാമോഫോബിക് ആഖ്യാനം ഇന്നത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ഭീതിത ദുരവസ്ഥയില്‍ ഇവിടെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
അതിഭീകര കൊലകളും, ഭീതിതമായ രാഷ്ട്രീയ സാഹചര്യങ്ങളും ഉണ്ടാകുമ്പോള്‍, അതെല്ലാം മുസ്ലിം ഭീകരത, താലിബാനിസം എന്നിങ്ങനെയുള്ള ഭാഷാരൂപകം ഉപയോഗിച്ച് മറച്ചു പിടിക്കുകയോ ദിശ മാറ്റി ന്യൂനപക്ഷ ഉന്മൂലനത്തിന്റെ കലാപമാക്കി മാറ്റിത്തീര്‍ക്കുകയോ ചെയ്യുന്ന, യൂറോ യുഎസ് (EURO – US) സാമ്രാജ്യത്വത്തിന്റെയും, ഹിന്ദുത്വ ഫാസിസത്തിന്റെയും, ജൂത സയണിസത്തിന്റെയും പ്രയോഗ സാധ്യതകള്‍ ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മും ഉപയോഗിക്കുകയുണ്ടായി. എന്നാല്‍ ഇസ്ലാമോഫോബിയയുടെയും, ന്യൂനപക്ഷ അവഗണനയുടെയും ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ മാധ്യമങ്ങളും, രാഷ്ട്രീയ പൊതു സമൂഹവും ഈ വിഷയം കേന്ദ്രീകരിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല.
സഖാവ് ചന്ദ്രശേഖരനെ വെട്ടി വെട്ടി നുറുക്കിയ കൊടും കൊലയാളികള്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ വളരെ ആസൂത്രിതമായി പതിച്ച സ്റ്റിക്കറില്‍ എഴുതിയിരുന്ന അറബി വാചകം ‘ദൈവം ഇച്ഛിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന ‘മാഷാ അള്ളാ’ എന്നായിരുന്നു. തീവ്രവാദത്തിന്റെ ചൂടും ചൂരും പടര്‍ത്താന്‍ പിന്നിട് പലരും അത് ഏറ്റുപിടിച്ചു. മുസ്ലിം അല്ലാത്ത ഒരാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറില്‍ അറബ് വാചകം പതിച്ചതിലൂടെ സാമ്രാജ്യത്വ ഫാസിസം ചെയ്യുന്നതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപമാണ് ചന്ദ്രശേഖരന്‍ വധത്തിന്റെ പുറകിലുള്ള ശക്തികളും ആവിഷ്‌കരിച്ചത്.
2012 മെയ് 4 രാത്രി 10 30 ന് പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സാധാരണമായ അതിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കവേയാണ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശരീരമാസകലം വെട്ടുകളേറ്റ് മരിച്ചു വീഴുന്ന വാര്‍ത്തകള്‍ വരുന്നത്. സംഭവത്തിന്റെ അതിപ്രാധാന്യം കണക്കിലെടുത്ത് പല ചാനലുകളും അത് േ്രബക്കിംഗ് ന്യൂസ് ആയി കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ അതിനു ശേഷം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഒരേയൊരു ചാനല്‍ അതായത് സിപിഎമ്മിന്റെ ചാനലായ കൈരളി പീപ്പിള്‍ ഒരു പടി കൂടി മുന്നോട്ടു പോയി ഇങ്ങനെ എഴുതിക്കൊണ്ടിരുന്നു: ‘സംഭവത്തിനു പിന്നില്‍ തീവ്രവാദികള്‍ എന്ന് സൂചന’
തുടര്‍ന്ന് അതിന് അനുബന്ധമായ ആഖ്യാനങ്ങള്‍ കൈരളി ചാനല്‍ നിര്‍മ്മിച്ച് അവതരിപ്പിച്ചു കൊണ്ടിരുന്നു. ‘സംഭവം നടന്നത് വള്ളിക്കാട് മുസ്ലിം പള്ളിക്ക് മുന്നില്‍, പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന കാറിനു പിറകില്‍ ‘മാഷാ അല്ലാ’ എന്ന അറബി വാചകം’ ഒപ്പം പ്രതിയായി സൂചന നല്‍കി ആദ്യം പുറത്തുവിട്ട പേര് റഫീഖ് എന്നായിരുന്നു. പിന്നീട് മറ്റു പല ചാനലിലും ആ മുസ്ലിം പേര് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കാറിനു പിറകില്‍ ‘അല്‍ഹംദുലില്ലാ’ എന്ന് ചെറിയ അക്ഷരത്തിലും എഴുതിയിരുന്നു.
1980ലെ റമദാനില്‍ അറബി ഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭം നയിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഎം. അതിന്റെ രാഷ്ട്രീയമൊന്നും കേരളം ഇന്നുവരെ ചര്‍ച്ച ചെയ്തിട്ടില്ല. 1980 ല്‍ നായനാര്‍ ചെയ്ത ആ കുരുതിയില്‍ നിന്നും എന്തു വ്യത്യാസമാണ് പൗരത്വ വിവേചന നിയമത്തില്‍ പങ്കെടുത്ത 21 പേരെ യോഗി ആദിത്യനാഥിന്റെ പൊലീസ് വീട്ടില്‍ കയറി വെടിവെച്ച് കൊന്നതില്‍ ഉള്ളത് എന്ന് ചര്‍ച്ച ചെയ്തിട്ടില്ല. അതേ സമരത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം കേസുകളിലായി മൂവായിരത്തോളം പേര്‍ക്കെതിരെയാണ് പിണറായിയുടെ ഭരണകൂടം കേസെടുത്തത്. കേസെടുത്ത പിണറായി തന്നെ എല്ലാം പിന്‍വലിച്ച് ഔദാര്യം കാണിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി പറയുകയും മുസ്ലിം മാനേജ്മെന്റ് പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നത് ഓര്‍മ്മിപ്പിച്ചാല്‍ ചരിത്രം അവസാനിക്കുമോ?യു.എ.പി.എ മുസ്ലിംങ്ങള്‍ക്കായി മാത്രം മാറ്റിവെച്ച വാറോല എടുത്താണ് പിണറായി വിജയന്റെ നിരന്തര കണ്ണുരുട്ടല്‍.
ഭാഷയുടെ ധര്‍മ്മം കേവലം ആശയവിനിമയം മാത്രമല്ല അധികാരത്തിന്റെയും ഹിംസയുടെയും നിര്‍മ്മാണമാണെന്ന് സോഷ്യല്‍ ഫാസിസ്റ്റുകള്‍ക്ക് നന്നായി അറിയാം. 2014ലെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ എം ബി രാജേഷ് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ കഫേയില്‍ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തെ ‘താലിബാനിസം’ എന്നാണ് വിശേഷിപ്പിച്ചത്. യുപിയില്‍ കന്യാസ്ത്രീ ആക്രമണം നടന്നപ്പോള്‍ ബിജെപി ഭരണത്തിന്‍ കീഴിലെ ‘താലിബാനിസം’ എന്നാണ് പാര്‍ട്ടി പ്രസ്താവന ഇറക്കിയത്. അങ്ങനെ സിപിഎം നിരന്തരം അധീശ ഹിന്ദു രാഷ്ട്രീയ ഭാഷകള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നു. ഇന്ത്യയിലെ അതിഭയാനകമായ ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ സഹസ്രാബ്ദങ്ങളുടെ ചരിത്രവും അതിന്റെ സംഘപരിവാര്‍ മാതൃകയും ഉള്ളപ്പോള്‍ അങ്ങ് അഫ്ഗാനിസ്ഥാനില്‍ പോയി വാക്കുകള്‍ കടമെടുക്കുന്നതിന്റെ കാരണമാണ് നാം കണ്ടെത്തേണ്ടത്.
സിപിഎമ്മിന്റെ ഈ ഇസ്ലാമോഫോബിക് കര്‍മ്മ പദ്ധതി പുതിയ സംഭവമല്ല എന്ന് മലബാര്‍ കര്‍ഷക കാലാപത്തെ കുറിച്ച് ഇഎംഎസിന്റെ പരാമര്‍ശം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളായ കര്‍ഷകരും ജന്മിമാരാലും കോളനി ഉദ്യോഗസ്ഥരാലും തുല്യ അളവില്‍ േ്രദാഹിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ കലാപത്തിന് ഇറങ്ങിയില്ല. അങ്ങനെ നോക്കുമ്പോള്‍ കര്‍ഷക പ്രക്ഷോഭം എന്നതിനപ്പുറമുള്ള ചില ഘടകങ്ങള്‍ മലബാര്‍ കര്‍ഷക കലാപത്തില്‍ ഉണ്ട് എന്നാണ് ഇഎംഎസ് കണ്ടുപിടിക്കുന്നത്. അതായത് ‘മതാസ്പദ സംഘടിത ബോധം’ ഉണ്ടായി എന്ന ചരിത്ര ദുര്‍വ്യാഖ്യാനമാണ് അന്ന് ഇഎംഎസ് നടത്തിയത്. ഇതൊന്നും സിപിഎമ്മിന്റെ നാക്കു പിഴയല്ല, പൊതുബോധത്തെ നിയന്ത്രിക്കുന്ന ഉറച്ച ഭാഷാ മാതൃകയാണ്. ലോകത്തെ എല്ലാ തിന്മകളും മുസ്ലിമുമായി ബന്ധപ്പെട്ട രൂപകങ്ങള്‍ ആക്കി മാറ്റുന്ന കര്‍മ്മക്രമങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആര്‍ഷഭാരതഭീകരത മറച്ചുവെക്കപ്പെടുന്നതിനെ സഹായിക്കുന്ന രാഷ്ട്രീയമാണ്.
എല്ലാ നിഷ്ഠൂര കൊലകളിലും സംഘപരിവാര്‍ ഉപയോഗിക്കുന്ന ഈ മാനദണ്ഡം ഒരേസമയം പ്രതികളെ രക്ഷിക്കാനും മുസ്ലീങ്ങളെ തീവ്രവാദികളാക്കാനും രാജ്യത്ത് ഉപയോഗിച്ചു വരുന്നതാണ്. അത് അതിലേറെ മികച്ച രീതിയില്‍ സിപിഎം ടി പി വധക്കേസില്‍ പ്രയോഗിക്കുകയായിരുന്നു. സ്വാമി അസീമാനന്ദ എന്ന ഹിന്ദുത്വ ഭീകരന്റെ കുറ്റസമ്മത മൊഴി ഉണ്ടാകുന്നതിന് മുമ്പ് ‘ഹിന്ദുത്വ തീവ്രവാദം’ എന്ന് പറയാന്‍ പോലും സിപിഎമ്മിനെ പോലെയുള്ള ഒരു സംഘടന തയ്യാറായിട്ടില്ല എന്ന് നാം മനസ്സിലാക്കണം.
ആഗോളതലത്തില്‍ ‘മുസ്ലിം തീവ്രവാദികള്‍’ എന്ന സംജ്ഞ എത്ര ഫലപ്രദമായാണ് സിപിഎം എന്ന പാര്‍ട്ടി ടി പി വധക്കേസില്‍ ഉപയോഗിച്ചത് എന്ന് ഇവിടെ കാണാവുന്നതാണ്. പാര്‍ട്ടിയുടെ കേരള സംസ്ഥാന ഘടകം മുന്‍ സെക്രട്ടറി എ. വിജയരാഘവന്റെ ഇസ്ലാമോഫോബിക് പ്രസ്താവനകളില്‍ ആശങ്ക പ്രകടിപ്പിച്ച് ഒമ്പത് അക്കാദമിക് വിദഗ്ധരും അഭിഭാഷകരും എഴുത്തുകാരും വിരമിച്ച ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം സിപിഐഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ന് കത്തയച്ചിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഭൂരിപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ മുസ്ലീംങ്ങള്‍ കൂടുതല്‍ വര്‍ഗ്ഗീയരാണെന്ന് വിജയരാഘവന്‍ തന്റെ ഏറ്റവും പുതിയ വാദം പുറത്തുവിട്ടിരുന്നു. മുസ്ലീങ്ങളെ ആക്രമിക്കാനുള്ള ആവേശത്തില്‍, നമ്മെ ഭരിക്കാന്‍ വന്ന ഒരു വര്‍ഗ്ഗീയ രൂപീകരണത്തിനെതിരായ ഇന്ത്യക്കാരുടെ – കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, ന്യൂനപക്ഷങ്ങള്‍, ദലിതര്‍, ചിന്തകര്‍ – എന്നിവരുടെ പോരാട്ടത്തെ കേരള ഇടതുപക്ഷം തുരങ്കം വയ്ക്കുകയും അവരെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്.
മുസ്ലീംങ്ങളുടെ പ്രത്യക്ഷ മുഖങ്ങള്‍ ഉള്ളതിനാല്‍ പാരിസ്ഥിതികമായി ചോദ്യം ചെയ്യപ്പെടുന്ന പദ്ധതികളെയും കുടിയിറക്ക് ആവശ്യമായ പദ്ധതികളെയും, UAPA സര്‍ഫാസി (SARFAESI) പോലെയുള്ള ഭീകര കരിനീമങ്ങളേയും ജനാധിപത്യപരമായി എതിര്‍ക്കുന്ന ആളുകളെ സിപിഐഎം ‘ഭീകരര്‍’ എന്ന് വിളിക്കുന്നത് നിത്യ സംഭവമാണ്. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പോലും നാം അത് കണ്ടതാണ്. മൂന്ന് മുസ്ലീം പേരുകള്‍ ആണ് UDF നയിക്കുന്നതെന്ന് ശ്രീ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ശ്രീ വി എസ് അച്യുതാനന്ദന്റെ നിരീക്ഷണത്തില്‍ കേരളം ഇനി മുസ്ലീം രാജ്യമാകുമെന്നും, പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ഒരു മുസ്ലീം സംഘം പദ്ധതിയിടുന്നതായും പതിമൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ഒരു മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത് സംഘപരിവാറിനെ പോലും അത്ഭുതപ്പെടുത്തി കാണണം.
മുസ്ലീം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയപ്പോള്‍, പരീക്ഷയില്‍ കോപ്പിയടിച്ചാണ് അവര്‍ അത്തരം ഫലങ്ങള്‍ നേടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നുവത്രേ! യു.ഡി.എഫിന്റെ വിദ്യാഭ്യാസ മന്ത്രി മുസ്ലീമായ കാലമായിരുന്നു അത് എന്ന് നാം ഓര്‍ക്കണം. എന്നാല്‍ ഈ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പിന്മാറിയില്ല, അവര്‍ തുടര്‍ച്ചയായി ഉയര്‍ന്ന മാര്‍ക്ക് നേടിക്കൊണ്ടിരുന്നു. 2021ലെ നീറ്റ് പരീക്ഷയിലെ ആദ്യ രണ്ട് റാങ്കുകള്‍ കേരളത്തിലും മുസ്ലീങ്ങള്‍ക്കായിരുന്നു, പരീക്ഷ നടത്തിയത് ബിജെപി സര്‍ക്കാരാണ്.
സര്‍ക്കാര്‍ നിയുക്ത സമിതികളായ സച്ചാര്‍, നരേന്ദ്രന്‍, കെഎസ്എസ്പിയുടെ കേരളപട്ടണം (2006) എന്നീ കമ്മീഷനുകള്‍ രേഖപ്പെടുത്തിയ പ്രകാരം മുസ്ലീംങ്ങള്‍ കടുത്ത അവശത അനുഭവിക്കുന്ന സമൂഹമാണ്. എന്നിട്ടും പിഎസ്സി-ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് പുറത്ത് നടത്തിയ എല്ലാ നിയമനങ്ങളിലും മുസ്ലിം ന്യൂനപക്ഷം അവഗണിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in