
നമ്മെ ഭരിക്കുന്നത് ജഡങ്ങളോ?
തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നവര്‍, ഇന്ന് ദരിദ്രരും ദളിതരും അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരായ തൊഴിലാളികള്‍ നടത്തുന്ന ധര്‍മ്മ സമരത്തെ തകര്‍ക്കുവാനും അധിക്ഷേപിക്കുവാനും നടത്തുന്ന നീചമായ ശ്രമങ്ങള്‍ പൊതുസമൂഹം കണ്ടു കൊണ്ടിരിക്കുകയാണ്.
‘അരുളില്ലയതെങ്കിലസ്ഥിതോല്‍
സിര നാറുന്നൊരുടുമ്പുതാനവന്‍’
(നാരായണ ഗുരു- അനുകമ്പാദശകം)
കേരള നവോത്ഥാനത്തിന്റെ ശില്പികളിലൊരാളായ നാരായണഗുരു ഒരു നൂറ്റാണ്ടു മുമ്പ് മലയാളിക്കോതിത്തന്ന നൈതിക മന്ത്രം: ”അരുളുള്ളവനാണ് ജീവി”. അതായത് അരുളും അന്‍പും അനുകമ്പയുമില്ലാത്ത മനുഷ്യന്‍ ജീവിയല്ല. തുടര്‍ന്നുള്ള വരി: കരുണയില്ലാത്തവന്‍ വെറും അസ്ഥിയും തോലും സിരയും കൊണ്ടു നിര്‍മ്മിച്ച നാറുന്ന ഒരു ശരീരം മാത്രം.
കേരളത്തിന്റെ ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍, കോവിഡ് മഹാമാരിക്കാലത്തെ ജീവസംരക്ഷകര്‍, നടത്തുന്ന സമരം രണ്ടുമാസമാകുമ്പോള്‍ കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിനോടും സി.പി.എമ്മിനോടും നേതാവായ പിണറായി വിജയനോടും മന്ത്രിണിമാരായ വീണാ ജോര്‍ജ്ജിനോടും, ആര്‍.ബിന്ദുവിനോടും എനിക്ക് പറയാനുള്ളത് ഈ ഗുരുവാക്യം മാത്രമാണ്.
അലിവില്ലാത്ത നിങ്ങള്‍ മനുഷ്യരല്ല നാറുന്ന ഉടലുകള്‍ മാത്രം. ഇരട്ടച്ചങ്കും ഹുങ്കും ഉണ്ടായത് കൊണ്ട് മനുഷ്യന്‍ എന്ന പേരിനര്‍ഹനാവുന്നില്ല ആരും. അലിവില്ലാത്തവന്‍ ഒരു ജഡം മാത്രം.
ഈ ജഡങ്ങളാണ് ഇന്ന് നമ്മെ ഭരിക്കുന്നതെന്നര്‍ഥം.
തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നവര്‍, ഇന്ന് ദരിദ്രരും ദളിതരും അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരായ തൊഴിലാളികള്‍ നടത്തുന്ന ധര്‍മ്മ സമരത്തെ തകര്‍ക്കുവാനും അധിക്ഷേപിക്കുവാനും നടത്തുന്ന നീചമായ ശ്രമങ്ങള്‍ പൊതുസമൂഹം കണ്ടു കൊണ്ടിരിക്കുകയാണ്. സമരം നടത്തുന്ന സ്ത്രീകളെ അവര്‍ നിരന്തരം അവഹേളിച്ചു. മഴ പെയ്യുമ്പോള്‍ അവരുടെ സമരപ്പന്തല്‍ പോലീസ്സ് പൊളിച്ചു മാറ്റി. അവരെ വിഭജിക്കുവാനുള്ള ഹീനമായ തന്ത്രങ്ങള്‍ പയറ്റി. അവരെ ഭീഷണിപ്പെടുത്തി. അവര്‍ക്ക് നല്‍കാനുള്ള ശമ്പളം പിടിച്ചു വച്ചു. കേന്ദ്രമന്ത്രിയെക്കണ്ട് പരിഹാരം നടത്തുവാനെന്ന പേരില്‍ ദെല്‍ഹി യാത്ര നടത്തി അവരെ കബളിപ്പിച്ചു. പിന്നീട് വീണ്ടും കേന്ദ്രമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തിയെന്ന് വരുത്തി. ഒടുവില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ആശമാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ അവരെ അപമാനിച്ചയച്ചു. ശിങ്കിടികളായ സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. നേതാക്കളുമായി ഗൂഢാലോചന നടത്തി ചര്‍ച്ചാപ്രഹസനത്തിലൂടെ വീണ്ടും അവഹേളിച്ചു. ഈ കപട നാടകങ്ങളും വഞ്ചനയും എല്ലാം പാവപ്പെട്ട സ്ത്രീകളോടാണ് കാട്ടുന്നതെന്ന ഉളുപ്പു പോലുമില്ലാതെ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സുഹൃത്തുക്കളേ, അമ്പത്തൊന്ന് വെട്ട് വെട്ടിക്കൊല്ലുന്നത് മാത്രമല്ല, ഭീകരത, പൂച്ചെട്ടി കൊണ്ട് തല തകര്‍ക്കുന്നതും അതിനെ രക്ഷാ പ്രവര്‍ത്തനമെന്ന് വിളിക്കുന്നതും മാത്രമല്ല ഇന്ന് ഭീകരത. ജീവിക്കാനുപായമില്ലാത്ത, ദരിദ്രരും അശരണരുമായ ദളിത് സ്ത്രീതൊഴിലാളികളെ, മലയാളിയുടെ ആരോഗ്യരക്ഷകരെ, വെയിലത്തും മഴയത്തും, തെരുവില്‍ കിടത്തി, പട്ടിണിക്കാരെ നിരാഹാരാസമരത്തിലേക്ക് വലിച്ചിഴച്ച്, സ്ത്രീകളുടെ അഭിമാനത്തിന്റെ പ്രതീകമായ മുടി മുണ്ഡനം ചെയ്യിച്ച്, അവരുടെ ആത്മാഭിമാനത്തെ മുറിവേല്പിച്ച്, ചര്‍ച്ചാപ്രഹസനങ്ങളിലൂടെ കപട നാടകങ്ങളിലൂടെ അവരുടെ അവശേഷിക്കുന്ന ജീവോര്‍ജ്ജവും ചോര്‍ത്തിയെടുത്ത്, ധീരവും ആത്മാഭിമാനികളും പ്രബുദ്ധരുമായ സ്ത്രീത്തൊഴിലാളികളെ ഇഞ്ചിഞ്ചായി പീഡിപ്പിക്കുകയും, തേജോവധം ചെയ്യുന്നതും ഭീകരതയുടെ മറ്റൊരു മുഖമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആശമാരോട് ഇന്ന് കാട്ടുന്ന ക്രൂരത മലയാളിസമൂഹത്തോടൊന്നടങ്കം കാട്ടുന്ന നിഷ്ഠൂരതയെന്ന് നാം അറിയുന്നു.
ആശമാര്‍ക്കെതിരായുള്ള ഈ നടപടികളില്‍ അതിക്രമങ്ങളില്‍ ഐ.എന്‍.ടി.യു.സി.ക്കാര്‍ നടത്തിയ ചതി പ്രയോഗം ഒരിക്കലും മറക്കാവുന്ന ഒന്നല്ല. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ തൊഴിലാളി സംഘടന നടത്തിയ വഞ്ചന ക്ഷമ അര്‍ഹിക്കുന്നില്ല. ഫാസിസ്റ്റുകള്‍ക്കെതിരെ സമരം ചെയ്യുവാന്‍ ശക്തരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് സ്വന്തം തൊഴിലാളി സംഘടനയെ കടിഞ്ഞിടാനുള്ള ശക്തിയില്ലെങ്കില്‍ ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള സമരങ്ങളില്‍ അവര്‍ക്ക് എത്ര കണ്ട് ഉറച്ചു നില്‍ക്കാന്‍ കഴിയും എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ലജ്ജിക്കുന്നു കോണ്‍ഗ്രസ്സേ എന്നേ പറയാനുള്ളു.
ആരോഗ്യ പ്രവര്‍ത്തകര്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കേരളാ മോഡല്‍ എന്ന പദം ഇനി മേല്‍ സി.പി..എമ്മുകാര്‍ ഉച്ചരിക്കരുത്. മലയാളികള്‍ ആ പദം കേള്‍ക്കുമ്പോള്‍ ലജ്ജിച്ചു ചൂളിപ്പോവുന്നു. ലജ്ജ വിപ്ലവകരമായ ഒരു ഭാവശക്തി എന്ന് ഒരു സി.പി.എമ്മും കാരനും ഇനി പറയില്ല. ലജ്ജിക്കാനുള്ള അവയവങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നീതിക്കായുള്ള പോരാട്ടത്തില്‍ ഞങ്ങളെപ്പോലുള്ളവര്‍ ആശമാരൊടൊപ്പമുണ്ട്. തോല്‍വിയിലും ജയത്തിലും നമ്മള്‍ക്കൊന്നിച്ച് നില്‍ക്കാം. നീതി ജയിക്കുക തന്നെ ചെയ്യും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in