ഗൗരിയമ്മയും ജെ എസ് എസ് അനുഭവവും
പുരുഷന്മാരായ മന്ത്രിമാരെല്ലാം പൊതുവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഉപദേശ പ്രകാരം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഗൗരിയമ്മ മാത്രമാണ് അവരെ വരച്ച വരയില്‍ നിര്‍ത്തി ജോലിയെടുപ്പിച്ചിട്ടുള്ളത്. അതിനുള്ള കഴിവും ആജ്ഞാശക്തിയും അവര്‍ക്കുണ്ടായിരുന്നു
കേരള രാഷ്ട്രീയ രംഗത്തെ ഒരു അസാധാരണ വ്യക്തിത്വവും നേതൃത്വവുമായിരുന്നു ഗൗരിയമ്മ. കേരളത്തിലെ ശക്തയായ ഒരു മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം പിടിക്കേണ്ട നേതാവായിരുന്നു അവര്‍. ഇവിടത്തെ രാഷ്ട്രീയ രംഗത്ത് ശക്തമായി ആധിപത്യത്തിലുള്ള പുരുഷ മേധാവിത്വമാണ് അത് അനുവദിക്കാതിരുന്നത്. പുരുഷന്മാരായ മന്ത്രിമാരെല്ലാം പൊതുവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ ഉപദേശ പ്രകാരം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഗൗരിയമ്മ മാത്രമാണ് അവരെ വരച്ച വരയില്‍ നിര്‍ത്തി ജോലിയെടുപ്പിച്ചിട്ടുള്ളത്. അതിനുള്ള കഴിവും ആജ്ഞാശക്തിയും അവര്‍ക്കുണ്ടായിരുന്നു
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1994 ല്‍ നിസ്സാരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി അവരെ ജില്ലാ കമ്മിറ്റിയിലേക്ക്, പിന്നീട് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയുണ്ടായി. ആ സമയത്തു് അജിത അരുമായി നടത്തിയ അഭിമുഖം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പാര്‍ട്ടി അവരെ വല്ലാതെ ഒറ്റപ്പെടുത്തു കയാണെന്ന് നേരിട്ട് കണ്ട ബോധ്യപ്പെട്ട അജിത ആ അവസ്ഥ മാറ്റിയെടുക്കാന്‍ ഇടപെടണമെന്ന് പറഞ്ഞപ്പോള്‍ ഒരു മൂന്നാം മുന്നണിയുടെ ആവശ്യകത വ്യക്തമാക്കുന്ന ഒരു രേഖയുമായി ഞങ്ങള്‍ ഗൗരിയമ്മയെ സമീപിക്കുകയായരുന്നു. ആദ്യം വിമുഖത കാട്ടിയെങ്കിലും പിന്നീട് സമ്മതിച്ചു. വര്‍ഗ സമരത്തോടൊപ്പം സാമൂഹ്യ നീതിക്കു വേണ്ടിക്കൂടി നിലകൊള്ളുന്ന പ്രസ്ഥാനം എന്ന നിലക്കാണ് ജെ.എസ്.എസ് രൂപം കൊണ്ടത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം നടന്ന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി ആലപുഴ കടപ്പുറത്ത് വന്നു ചേര്‍ന്ന അഭൂതപൂര്‍വമായ ജനസഞ്ചയം ഗൗരിയമ്മയുടെ വ്യക്തി പ്രഭാവത്തിന്റെ നിദര്‍ശനമായിരുന്നു.. പക്ഷേ സംഘാടന പരിചയം ഒട്ടുമില്ലാതിരുന്ന അവര്‍ ഒരു ഉപജാപക സംഘത്തിന്റെ പിടിയില്‍ പെട്ടത് നിമിത്തം സംഘാടനം അസാധ്യമായി തീര്‍ന്നു. ഞാന്‍ ഉള്‍പെടെ നേതൃനിരയില്‍ നിന്ന് ഏറെ പേര്‍ പുറത്തു പോയി. അരൂര്‍ എം.എല്‍.എ ആയി അവര്‍ തുടര്‍ന്നെങ്കിലും സംഘടന നാമമാത്രമായി നിലനിന്നു പോന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ ആവര്‍ത്തിച്ചു പറയാറുള്ളത് താന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരി തന്നെയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ്. ഒരു കമ്യൂണിസ്റ്റുകാരിയായി ചെങ്കൊടി പുതച്ച് മരിക്കണമെന്ന മോഹവും അവര്‍ ആര്‍ത്തിക്കാറുണ്ട്. ആ മോഹം സഫലമാവുകയും ചെയ്തിരിക്കുകയാണല്ലോ. എന്തായാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യത്യസ്തമായ തലങ്ങളില്‍ ഗൗരിയമ്മയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in