മഹാമാരികളെ തടയാന്‍ മുതലാളിത്തത്തിനാവില്ല
തുറന്ന വിപണി എന്ന് പറയുന്നതുതന്നെ മുതലാളിത്തത്തിന്റെ കുത്തകത്വത്തിനു എവിടെയും സ്വതന്ത്രയായി കൈകടത്താന്‍ സാധിക്കുന്ന ഒരു പരിസ്ഥിതിയാണ് ഉണ്ടാക്കിയെടുക്കുക.
ഒരു സമൂഹത്തിനു അടിസ്ഥാനപരമായ വികാസം നല്‍കാന്‍ മുതലാളിത്ത സാമ്പത്തിക ബന്ധങ്ങള്‍ക്ക് കഴിയാതെ പോകുന്നുണ്ട്. അതാകട്ടെ അതിന്റെ സ്ഥായിയായ സ്വഭാവമാണ്. മുതലാളിത്തത്തിന്റെ സ്വയം വികാസത്തില്‍, സ്വകാര്യ വികാസത്തില്‍, സാമൂഹ്യ വികാസമെന്ന രീതിയെ പരിപോഷിപ്പിക്കാന്‍ അതിനു സാധിക്കില്ല. സമൂഹം വികസിക്കുന്നെന്നു നമുക്ക് തോന്നുന്നെങ്കിലും ആ വികാസം പോലും മുതലാളിത്തത്തിന്റെ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള വികാസമായാണ് പരിണമിക്കുക. അതിന്റെ അടിസ്ഥാന ഘടനയും ഉപരിഘടനയിലെ സാംസ്‌കാരിക വിഷയങ്ങളിലുമുള്ള സ്വാധീനങ്ങള്‍ മാത്രമായിരിക്കും വികസിക്കുക. അത് മുഴുവന്‍ സമൂഹത്തിന്റെയും സ്വതന്ത്ര വികാസമായി കാണാന്‍ കഴിയില്ല എന്നതുകൊണ്ട് ചൈനയിലെയോ റഷ്യയിലെയോ മറ്റു ഏതു രാജ്യങ്ങളിലെയും മുതലാളിത്ത വിപണിയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘പുരോഗതി’ ‘വികാസം’ എന്നതൊക്കെ മുതലാളിത്തത്തിന്റെ അടിസ്ഥാന വികാസത്തിലേക്കായിരിക്കും നീങ്ങുക. അതുകൊണ്ട് തുറന്ന വിപണി എന്ന് പറയുന്നതുതന്നെ മുതലാളിത്തത്തിന്റെ കുത്തകത്വത്തിനു എവിടെയും സ്വതന്ത്രയായി കൈകടത്താന്‍ സാധിക്കുന്ന ഒരു പരിസ്ഥിതിയാണ് ഉണ്ടാക്കിയെടുക്കുക.
അങ്ങിനെ സംഭവിക്കുമ്പോള്‍ ആരോഗ്യക്ഷേമ രംഗത്തും അതിന്റെ ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും സാധ്യതകള്‍ ഇല്ലാതെ പോകും. ഇപ്പോള്‍ ഈ കൊറോണ വിഷയത്തില്‍ തന്നെ ലോകവ്യാപകമായി പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലല്ല ഓരോ രാജ്യത്തെയും ആരോഗ്യക്ഷേമ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ പ്രതിരോധ സംവിധാനങ്ങളിലൂടെ രക്ഷപ്പെടാമായിരുന്ന സാഹചര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കില്‍ കൂടിയും ഇതുവരെ മെഡിക്കല്‍ സയന്‍സ് നേടിയ അറിവ് പ്രകാരം അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുന്നതുകൊണ്ടാണ് വലിയൊരു ശതമാനം ആളുകള്‍ രക്ഷപ്പെടുന്നത്. ഈ സംവിധാനം സാധാരണക്കാരായ എല്ലാവര്ക്കും തുടക്കത്തില്‍ തന്നെ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷെ ചൈന തുടക്കത്തില്‍ തന്നെ സ്വീകരിച്ചപോലെ, വ്യാപനം വളരെ വലിയതോതില്‍ നിയന്ത്രിക്കാമായിരുന്നു. യൂറോപ്പിലും അമേരിക്കയില്‍ തുടക്കത്തില്‍ ഈ വ്യാപനം സര്‍വ്വ സീമകളും കടന്നു മഹാമാരിയായി പതിനായിരങ്ങളെ കൊന്നൊടുക്കിയത് ജനങ്ങള്‍ക്ക് ചികിത്സ ലഭിക്കാനുള്ള വഴികള്‍ അടഞ്ഞതുകൊണ്ടായിരുന്നു. ലാഭം മാത്രം ലക്ഷ്യം വെച്ച് വികസിച്ച, വികസിപ്പിച്ച, ആരോഗ്യരംഗം ഈ വ്യാപനം കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ഈയൊരു വിഷയം കൊണ്ടാണ് മുതലാളിത്തം ഇത്തരം ഘട്ടങ്ങളില്‍ പരാജയപ്പെടുന്നത്.
ഇപ്പോള്‍ പോലും മുതലാളിത്ത രാജ്യങ്ങള്‍ ജനങ്ങളുടെ പണം എടുത്തുകൊണ്ടാണ് പ്രതിരോധ സംവിധാനങ്ങള്‍ ചെയ്‌തേ തീരൂ എന്നത് മനസ്സിലാക്കി പ്രവര്‍ത്തിച്ചത്. അപ്പോള്‍ പോലും ജനങ്ങളുടെ കയ്യില്‍ നിന്നും നികുതികളായും ഫീസുകളായും പിടിച്ചു വെച്ചിരുന്ന സമ്പത്ത് പാക്കേജുകളായി പ്രഖ്യാപിച്ച് ഭീമന്‍ തുകകകളുടെ വലിയൊരു പങ്കും വമ്പന്‍ കുത്തക കമ്പനികളെ വീഴ്ചകളില്‍ നിന്നും രക്ഷിക്കാനായിരുന്നു ഉപയോഗിച്ചത്. അവിടെയും വ്യാപനം തടയാനുള്ള തരത്തില്‍ ചെലവാക്കേണ്ടിയിരുന്ന തുകകള്‍ ഒഴുകുന്നതും ഒഴുകുന്നതും സ്വകാര്യ സംരക്ഷണത്തിന് വേണ്ടിയായിരുന്നു.
കൂടാതെ ഇത്തരം മഹാമാരികള്‍ മുതലാളിത്ത രാജ്യമായാലും സോഷ്യലിസ്റ്റ് രാജ്യമായാലും ഉണ്ടാകാം എന്ന് പറയുമ്പോള്‍ പോലും അതങ്ങിനെ വെറുതെ പറഞ്ഞു കയ്യൊഴിയാന്‍ സാധിക്കില്ല. എന്തുകൊണ്ട് അത്തരം മഹാമാരികള്‍ വരുന്നു, അതിന്റെ കാരണമെന്ത്, അത്തരം മഹാമാരികള്‍ വരാമെന്ന മനസ്സിലാക്കല്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുടെ വികാസം സാധിക്കാതെ പോകുന്നു എന്ന് ചിന്തിക്കുമ്പോഴും അതിന്റെ കാരണം മുതലാളിത്ത ലാഭേച്ഛയുടെ സ്വാധീനം തന്നെയായി മാറുകയാണ്. അവിടെ സാമൂഹ്യമായി നടത്തിയെടുക്കേണ്ട മുന്‍കരുതലുകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കെട്ടുപോകുന്നു. അത്രയും സമ്പത്ത് മുതലാളിത്തം അവരുടെ സ്വന്തം വികാസത്തിനുവേണ്ടിയുള്ള വഴികളിലേക്ക് തിരിച്ചു വിടുകയും ചെയ്യുന്നു. അങ്ങിനെ സാമൂഹ്യ വികാസത്തിന്റേതായ എല്ലാ രക്ഷാ മാര്‍ഗ്ഗങ്ങളും ഇല്ലാതാകുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in