സാംസ്‌കാരിക വൈവിധ്യങ്ങളുടെ ആഘോഷം മഴവില്‍ മേളയില്‍ യോഗേന്ദ്രയാദവും റിച്ചാസിംഗും

പതിനൊന്നാമത് വിബ്ജിയോര്‍ ഷോര്‍ട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ (മഴവില്‍ ഹ്രസ്വ ചലച്ചിത്രമേള) ഏപ്രില്‍ 6 മുതല്‍ 10 വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടക്കുന്നു. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ആദ്യ വനിതാ പ്രസിഡന്റായ റിച്ചാ സിംഗ് മഴവില്‍ മേള ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരായ മത്തിയാസ് ലോ (സ്വീഡന്‍), നന്ദന്‍ സക്‌സേന, കവിത ബാല്‍, പരോമിത വോറ തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ 6ന് രാവിലെ 9 മുതല്‍ റീജണല്‍ തിയ്യറ്റര്‍, നാട്യഗൃഹം […]

vvv

പതിനൊന്നാമത് വിബ്ജിയോര്‍ ഷോര്‍ട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ (മഴവില്‍ ഹ്രസ്വ ചലച്ചിത്രമേള) ഏപ്രില്‍ 6 മുതല്‍ 10 വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടക്കുന്നു. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ആദ്യ വനിതാ പ്രസിഡന്റായ റിച്ചാ സിംഗ് മഴവില്‍ മേള ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരായ മത്തിയാസ് ലോ (സ്വീഡന്‍), നന്ദന്‍ സക്‌സേന, കവിത ബാല്‍, പരോമിത വോറ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏപ്രില്‍ 6ന് രാവിലെ 9 മുതല്‍ റീജണല്‍ തിയ്യറ്റര്‍, നാട്യഗൃഹം എന്നിവിടങ്ങളിലായി ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ആഘോഷം എന്നതാണ് ഇത്തവണത്തെ മുഖ്യപ്രതിപാദ്യ വിഷയം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടേയും സംസ്‌ക്കാരങ്ങളുടേയും വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന മെനി ഇന്ത്യാസ് പാക്കേജ് ഈ മേളയുടെ പ്രധാന ആകര്‍ഷണമാണ്. നോര്‍ത്ത് ഈസ്റ്റ് ഫിലിം പാക്കേജ്, എന്‍. ഐ. ഡി അഹമ്മദാബാദ് ഫിലിംസ്, ഗോരഖ് പൂരില്‍ നിന്നുമുള്ള സിനിമ ഓഫ് റെസിസ്റ്റന്‍സ്, മറാത്തി ഹ്രസ്വകഥാചിത്രങ്ങള്‍, ഫിലിംസ് ഡിവിഷന്‍ പാക്കേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ശുഭശ്രീ കൃഷന്റെ ബംഗാളി ഡോക്യുമെന്ററി – വാട്ട് ദ ഫീല്‍ഡ്‌സ് റിമംബര്‍ ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോയ മുസ്ലീം കൂട്ടക്കൊലയുടെ യാഥാര്‍ത്ഥ്യം തിരയുകയാണ് ചിത്രം. ആസ്സാമിലെ നെല്ലിയില്‍ 2000 മുസ്ലീമുകളുടെ കൂട്ടക്കൊലയാണ് പ്രതിപാദ്യ വിഷയം. ആനന്ദ് പട്‌വര്‍ദ്ധന്റെ മ്യൂസിക്‌വീഡിയോ – യു കാന്‍ ഡിസ്‌ട്രോയ് ദ ബോഡി, അഖില്‍ സത്യന്റെ ഹ്രസ്വ ചലച്ചിത്രം – ദാറ്റ്‌സ് മൈ ബോയ് – എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉദ്ഘാടന സെഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുംബൈയില്‍ നിന്നുള്ള പ്രശസ്ത ചലച്ചിത്രകാരി പരോമിത വോറയുടെ അഞ്ച് ചിത്രങ്ങള്‍ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ 7 മുതല്‍ 9 വരെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര പ്രേമികള്‍ക്കും വേണ്ടി നന്ദന്‍ സക്‌സേനയും കവിതാ ബാലും നയിക്കുന്ന ത്രിദിന ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ശില്‍പശാല ഉണ്ടായിരിക്കും .ഏപ്രില്‍ 8ന് വൈകീട്ട് 5ന് സ്വരാജ് അഭിയാന്‍, ജയ് കിസാന്‍ മഞ്ച് എന്നിവയുടെ നേതൃത്വ നിരയിലുള്ള യോഗേന്ദ്ര യാദവ് ‘ദേശീയതയുടെ നാനാര്‍ത്ഥങ്ങള്‍’ എന്ന വിഷയത്തില്‍ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഏപ്രില്‍ 9ന് ഫേസ്ബുക്ക് കൂട്ടായ്മ വിബ്ജിയോര്‍ മേളയില്‍ നാട്ടുചന്ത സംഘടിപ്പിക്കുന്നു. തൃശ്ശൂരിലെ കര്‍ഷകര്‍ അവരുടെ ജൈവ ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. മിനി കോണ്‍ഫറന്‍സുകള്‍, മീറ്റ് ദ ഡയറക്ടര്‍. സംഗീതരാവ് എന്നിവയുള്‍പ്പെടുന്ന അഞ്ച് ദിവസം നീളുന്ന മേള ഏപ്രില്‍ 10ന് ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌ക്കേപ്പ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ സമാപിക്കും. പ്രവേശന പാസ്സുകളെക്കുറിച്ച് വിവരങ്ങള്‍ക്ക് വിബ്ജിയോര്‍ ഫിലിം കളക്ടീവ്, 5 ഫ്‌ളോര്‍, സണ്‍ ടവര്‍, കിഴക്കേക്കോട്ട, തൃശ്ശൂര്‍ എന്ന വിലാസത്തിലോ  9562712602 എന്ന നമ്പറിലോ ബന്ധപ്പെടുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply