സമത്വസംഗമം Celebrating Gender Equality

നവംബര്‍ 20, രാവിലെ 10 മുതല്‍ കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ സുപ്രീംകോടതിയില്‍നിന്ന് ഈ അടുത്ത കാലത്തുണ്ടായ ചില വിധികള്‍-ട്രിപ്പിള്‍ തലാക്ക് ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമെന്ന് കണ്ടുനിരോധിച്ചത്, സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കുന്ന 377ാം വകുപ്പ് എടുത്തുകളഞ്ഞത്, വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്, സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യം വിലക്കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കിയത്- സാമൂഹ്യമാറ്റത്തിന്റെ നിയമ വിപ്ലവങ്ങളാണ്. ഹിസ്റ്ററി എന്നത് എന്നും ‘ഹിസ് സ്റ്റോറി’ ആയിരുന്നു. അതൊരിക്കലും ‘ഹേര്‍ സ്റ്റോറി’ […]

SSനവംബര്‍ 20, രാവിലെ 10 മുതല്‍ കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍

സുപ്രീംകോടതിയില്‍നിന്ന് ഈ അടുത്ത കാലത്തുണ്ടായ ചില വിധികള്‍-ട്രിപ്പിള്‍ തലാക്ക് ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമെന്ന് കണ്ടുനിരോധിച്ചത്, സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കുന്ന 377ാം വകുപ്പ് എടുത്തുകളഞ്ഞത്, വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്, സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യം വിലക്കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കിയത്- സാമൂഹ്യമാറ്റത്തിന്റെ നിയമ വിപ്ലവങ്ങളാണ്. ഹിസ്റ്ററി എന്നത് എന്നും ‘ഹിസ് സ്റ്റോറി’ ആയിരുന്നു. അതൊരിക്കലും ‘ഹേര്‍ സ്റ്റോറി’ ആയിരുന്നില്ല. ആ ചരിത്രത്തെ തിരുത്താനുള്ള ശ്രമങ്ങളാണ് ഈ വിധികള്‍.
പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ആരാധനാവിലക്ക് അവസാനിപ്പിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ നടക്കുന്ന നാമജപ ഘോഷയാത്രകളും അക്രമങ്ങളും സവര്‍ണ്ണമേല്‍ക്കോയ്മവും സ്ത്രീവിരുദ്ധതയും തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ്. മത-വിശ്വാസ രാഷ്ട്രീയത്തെയും മനുസ്മൃതിയേയും പുനരുദ്ധരിക്കാനുളള ശ്രമങ്ങളാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും സ്ത്രീകളുടെ അന്തസ്സിനു തന്നെയും എതിരായ സമരങ്ങളാണ്. സതി, ബാല്യവിവാഹം, വിധവാവിവാഹവിലക്ക്, തൊട്ടുകൂടായ്മ, ദളിത് ജനവിഭാഗങ്ങള്‍ക്ക് പൊതു വഴിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരനിരോധനം, സ്‌കൂള്‍ വിദ്യാഭ്യാസ വിലക്ക്, മേല്‍വസ്ത്രധാരണ നിരോധനം, പെണ്‍ശിശുഹത്യ, ക്ഷേത്രപ്രവേശനവിലക്ക്… തുടങ്ങിയ പല ആചാരാനുഷ്ഠാനങ്ങളെ റദ്ദുചെയ്തും മറികടന്നുമാണ് നാം ഇന്നത്തെ അവസ്ഥയിലെത്തിയിട്ടുള്ളത്.
വിശ്വാസത്തിന്റെ ഉന്മാദലഹരിയില്‍ സ്വന്തം ഭൂത-വര്‍ത്തമാനങ്ങള്‍ വിസ്മരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍, ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതിയും ലിംഗസമത്വവും നാം ആഘോഷിക്കേണ്ടതുണ്ട്. പ്രാകൃതമായ സ്ത്രീവിരുദ്ധ മനോഭാവങ്ങളെ മാനുഷികമായ അന്തസ്സുകൊണ്ട് നേരിടേണ്ടതുണ്ട്. വിശ്വാസിയാണോ അല്ലയോ എന്നതല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യപൗരത്വമാണ് കാതലായ വിഷയം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെതന്നെ അണിനിരത്തുന്ന നീച പ്രവൃത്തിയെ തുല്യതയുടെ രാഷ്ട്രീയത്തെ ഉത്സവമാക്കിക്കൊണ്ട് നാം നേരിടേണ്ടതുണ്ട്. ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ് സമത്വസംഗമം സംഘടിപ്പിക്കുന്നത്.
സമത്വസംഗമത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആചാരലംഘനങ്ങളുടെ കേരളം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എം. ഗീതാനന്ദന്‍, ഡോ.ഏ.കെ. ജയശ്രീ, കെ.എന്‍. പ്രഭാകരന്‍ (മലയരസഭ), ശ്രീചിത്രന്‍, ശീതള്‍ ശ്യാം, മുദുലാദേവി, ഇ.എം. സതീശന്‍, ജോളി ചിറയത്ത് (ംരര) തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 ന് കേരളത്തിലെ ഫെമിനിസ്റ്റ് ചിന്തകളുടെ വര്‍ത്തമാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ക്വിയര്‍/ഫെമിനിസ്റ്റ് മീറ്റ് നടക്കും. 4 ന് നഗരം ചുറ്റി സമത്വസംഗമ റാലിയും അതിനുശേഷം 5.30ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തില്‍ ആനന്ദ്, സി.കെ.ജാനു, സുനില്‍ പി. ഇളയിടം, സണ്ണി എം. കപിക്കാട്, ഫൈസല്‍ ഫൈസു, ഗോമതി, ഫാ.വട്ടോളി, ഹരീഷ് വാസുദേവന്‍, മാഗ്ളിന്‍ ഫിലോമിന തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീതനിശയും അരങ്ങേറും.
പ്രോഗ്രാം കണ്‍വീനേഴ്സ്
പ്രൊഫ.സി.വിമല, മായ എസ് പി, ഫൈസല്‍ ഫൈസു, ലെസ്ലി സഹജ അഗസ്റ്റിയന്‍, ശരത് ചേലൂര്‍, ഇ എം സതീശന്‍, അനു ചന്ദ്ര, ഹരിമിഴി, കാര്‍ത്തികേയന്‍, പ്രേംപ്രസാദ് , ജിജില്‍, ശ്രീജ ആറങ്ങോട്ടുകര, ലക്ഷമണന്‍, അഡ്വ. കുക്കു ദേവകി, അഹാന മേഖല്‍, ശ്രീജിത പി.വി, ജിജീഷ്,ടി.എസ്, അഡ്വ ആശ, രൂപ ഗ്രെയ്‌സ്, അനുശ്രീ
സംഘാടനം
നവമലയാളി, ജനനയന തൃശ്ശൂര്‍, യുവകലാസാഹിതി, സെക്കുലര്‍ ഫോറം വാടാനപ്പള്ളി, നവോത്ഥാന സമിതി, സെക്യുലര്‍ ഫോറം തൃശൂര്‍, വനിതാ കലാസാഹിതി, ഫെയ്സ് തൃപ്രയാര്‍, ഫ്രീ തിങ്കേഴ്സ് ഫോറം, ശാസ്ത്രസാഹിത്യ പരിഷത്ത്, ഫോറം ഫോര്‍ ഡെമോക്രസി, വിബ്ജിയോര്‍, നവചിത്ര, ജനനീതി, നാടക്, സഹയാത്രിക, ഡൈനാമിക് ആക്ഷന്‍, അരിമ്പൂര്‍ പാഠശാല, എന്‍ എ പി എം, കേരളീയം തൃശ്ശൂര്‍, മായ, വിംഗ്‌സ് കേരള, മീ ആന്റ് യു, ഇരിങ്ങാലക്കുട കൂട്ടായ്മ, ക്വിയര്‍ പ്രൈഡ് കേരളം, പി.യു.സി.എല്‍, തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഭൂഅധികാര സംരക്ഷണസമിതി, സഖി, സെല്‍ഫ് എംപ്ലോയ്ഡ് വിമണ്‍സ് അസോസിയേഷന്‍, ഗ്രാമിക കുഴിക്കാട്ടുശ്ശേരി, ഗാര്‍ഗി, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, ജനഭേരി, മുല്ലനേഴി ഫൗണ്ടേഷന്‍, നാട്ടുയിര്‍, ഇന്നര്‍ സ്പെയ്സ് ലിറ്റില്‍ തിയ്യറ്റര്‍ ഇരിങ്ങാലക്കുട, നാടക സൗഹൃദം, തൃശ്ശൂര്‍ നാടക സംഘം, നാടകപ്പുര ചേര്‍പ്പ്, രംഗചേതന, റിമമ്പറന്‍സ് തിയ്യറ്റര്‍, കലാപാഠശാല ആറങ്ങോട്ടുകര, കനവ് ആറങ്ങോട്ടുകര, സേവ് അവര്‍ സിസ്റ്റേഴ്സ്, നാട്ടുകലാകാരകൂട്ടം, തെയ്വമക്കള്‍, കൊടുങ്ങല്ലൂര്‍ മനുഷ്യാവകാശ കൂട്ടായ്മ, നില തൃശ്ശൂര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, ദിശ, മലയാള ഐക്യവേദി, പെണ്ണൊരുമ, മിത്രകുലം, ഹ്യൂമന്‍ വെല്‍നെസ്സ് സ്റ്റഡി സെന്റര്‍, വോട്ടേഴ്സ് അലയന്‍സ്, കള്‍ച്ചറല്‍ ഫോറം, സഖി, നേര്‍വഴി, എസ്സന്‍സ്, യുക്തിവാദിസംഘം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply