വി എസിന്റെ മലക്കം മറിച്ചിലില്‍ ഞെട്ടുന്നത് പിണറായി

കാലങ്ങളായി പറഞ്ഞതത്രയും തൊണ്ടതൊടാതെ വിഴുങ്ങി വി.എസ്. അച്യുതാനന്ദന്‍ മലക്കം മറിയുമ്പോള്‍ ഞെട്ടുന്നത് പിണറായി വിജയനും പാര്‍ട്ടിയുടെ ഔദ്യാഗിക നേതൃത്വവും. പിണറായിയുണ്ടെങ്കിലേ വിഎസിനും വിഎസ് ഉണ്ടെങ്കിലേ പിണറായിക്കും പ്രസ്ഥാനത്തിലും സമൂഹത്തിലും നിലനില്‍ക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അതാണ് ഏറെ കാലമായി പാര്‍ട്ടിയുടേയും നിലനില്‍പ്പിന്റെ രഹസ്യം. ബംഗാളിലില്ലാത്തത് ഇത്തരമൊരു കോമ്പിനേഷനാണ്. എന്നാല്‍ ഇരുവരും ഒരുപോലെയായാല്‍ പിന്നെന്തുഗുണം? പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന കരുണാകരന്‍ – ആന്റണി ഗ്രൂപ്പിസം മറക്കാറായിട്ടില്ല്‌ല്ലോ. കരുണാകരന്‍ മോശപ്പെട്ട […]

vsകാലങ്ങളായി പറഞ്ഞതത്രയും തൊണ്ടതൊടാതെ വിഴുങ്ങി വി.എസ്. അച്യുതാനന്ദന്‍ മലക്കം മറിയുമ്പോള്‍ ഞെട്ടുന്നത് പിണറായി വിജയനും പാര്‍ട്ടിയുടെ ഔദ്യാഗിക നേതൃത്വവും. പിണറായിയുണ്ടെങ്കിലേ വിഎസിനും വിഎസ് ഉണ്ടെങ്കിലേ പിണറായിക്കും പ്രസ്ഥാനത്തിലും സമൂഹത്തിലും നിലനില്‍ക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അതാണ് ഏറെ കാലമായി പാര്‍ട്ടിയുടേയും നിലനില്‍പ്പിന്റെ രഹസ്യം. ബംഗാളിലില്ലാത്തത് ഇത്തരമൊരു കോമ്പിനേഷനാണ്. എന്നാല്‍ ഇരുവരും ഒരുപോലെയായാല്‍ പിന്നെന്തുഗുണം?

പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന കരുണാകരന്‍ – ആന്റണി ഗ്രൂപ്പിസം മറക്കാറായിട്ടില്ല്‌ല്ലോ. കരുണാകരന്‍ മോശപ്പെട്ട നേതാവും ആന്റണി ആദര്‍ശധീരനുമാണെന്ന പ്രതീതിയാണല്ലോ ഉണ്ടായിരുന്നത്. സത്യത്തില്‍ ഒരേ പാര്‍ട്ടിയില്‍ ഒരുപോലെ പ്രവര്‍ത്തിച്ച ഇരുവരും തമ്മില്‍ കാര്യമായ അന്തരമൊന്നും ഉണ്ടായിരുന്നില്ല. അതേസമയം ഇരുഗ്രൂപ്പുകളും പാര്‍ട്ടിക്ക് അനിവാര്യമായിരുന്നു എന്നതാണ് വസ്തുത. ഗ്രൂപ്പിസം കോണ്‍ഗ്രസ്സിനെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണുണ്ടായത്. വെറുതെ ഊറ്റം കൊള്ളാന്‍ നമുക്ക് കുറെ ആദര്‍ശം വേണം, എന്നാല്‍ പ്രായോഗികമായി നാമൊന്നും അതല്ലതാനും. മലയാളിയുടെ ഈ ഇരട്ടവ്യക്തിത്വത്തെയാണ് ആന്റണിയും കരുണാകരനും തൃപ്തിപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ എത്ര ഗ്രൂപ്പിസത്തിലും തിരഞ്ഞെടുപ്പുവേളകളില്‍ ഇവരൊന്നിച്ചിരുന്നു. പലപ്പോഴും വന്‍വിജയവും നേടിയിരുന്നു.
വാസ്തവത്തില്‍ ഇത്തരമൊരവസ്ഥ തന്നെയാണ് സിപിഎമ്മിന്റേയും. പാര്‍ട്ടിക്കാരും മലയാളികളാണല്ലോ. അവര്‍ക്ക് വിഎസും പിണറായിയും ആവശ്യമാണ്. ഒരേസമയം ആദര്‍ശത്തിന്റേയും പ്രായോഗികരാഷ്ട്രീയത്തിന്റേയും മുഖങ്ങളാണല്ലോ അവര്‍. ഇരുവരുടേയും സാന്നിധ്യം പാര്‍്ട്ടിയെ തകര്‍ക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ രൂക്ഷമായ വിഷയങ്ങള്‍ നിലനിന്നിട്ടും ശക്തമായ പ്രകടനമാണ് പാര്‍ട്ടി നടത്തിയത്. അതിനു പ്രധാനകാരണം വിമതനിലപാടു നിലനില്‍ക്കെതന്നെ വി എസ് രംഗത്തിറങ്ങിയതായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിലും തന്റെ വിമത നിലപാടിലുറച്ചുനിന്ന് വിഎസ് രംഗത്തിറങ്ങുകയാണെങ്കില്‍ അതുതന്നെ സംഭവിക്കാനാണിട. എന്നാല്‍ വിഎസ് തകിടം മറയുന്നത് പാര്‍ട്ടിക്ക് ദോഷമേ ചെയ്യൂ.
ടിപി വധത്തിനുകാരണം ഒരാളുടെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് ഒരു മലയാളിയും വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കാരും. അങ്ങനെ വിശ്വസിക്കാത്തവരുടെ പ്രതിനിധിയായി പാര്‍ട്ടിയില്‍ വിഎസ് ഉണ്ടാകുകയാണ് തിരഞ്ഞെടുപ്പുവേളയില്‍ വേണ്ടത്. ആദര്ശധീരരെന്നു സ്വയം കരുതുന്ന പാര്‍ട്ടിക്കാര്‍ക്കും അനുഭാവികള്‍ക്കും അത് ഒരാശ്വാസമാണ്. പ്രവര്‍ത്തിക്കാനും വോട്ടുചെയ്യാനും ഒരു കാരണമാണ്. എന്നാല്‍ വിഎസ് പിണറായിക്ക് പൂര്‍ണ്ണമായും കീഴടങ്ങിയതോടെ അത്തരമൊരു സാധ്യതയാണ് ഇല്ലാതായിരിക്കുന്നത.് അതിനാല്‍തന്നെ ഇതു വിഎസിന്റെ പുതിയ തന്ത്രമാണോ എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply