മലബാര്‍ വികസനം ഇന്ന്

സി കെ അബ്ദുള്‍ അസീസ് മലബാറിന്റെ വികസനവിഷയങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യുപ്പെടുന്ന പശ്ചാത്തലത്തില്‍ ചരിത്രപരവും രാഷ്ട്രീയവുമായ ഒരു അന്വേഷണം 1952ല്‍ എ കെ ജി ഐക്യകേരളത്തെ പറ്റി ആദ്യലേഖനമെഴുതുമ്പോള്‍ തന്നെ മലബാറും കൊച്ചി – തിരുവിതാംകൂര്‍ മേഖലകളുമായുള്ള അസന്തുലിതാവസ്ഥ ശ്രദ്ധയില്‍ പെട്ടിരുന്നു. മലബാറിന്റെ വികസനസാധ്യതകള്‍ ആ ലേഖനത്തില്‍ പ്രധാന ചര്‍ച്ചാവിഷയവുമായിരുന്നു. നിലബൂരില്‍നിന്ന് സ്വര്‍ണ്ണ ഖനന സാധ്യതകളെല്ലാം എ കെ ജി ചൂണ്ടികാട്ടുന്നുണ്ട്. അധികം താമസിയാതെ ഐക്യകേരള പ്രസ്ഥാനം വിജയത്ത്ിലെത്തി. ആദ്യമുഖ്യമന്ത്രിയായി ഇ എം എസ് അധികാരത്തിലെത്തി. തുടര്‍ന്നുള്ള കാലഘട്ടം […]

KERALAസി കെ അബ്ദുള്‍ അസീസ്

മലബാറിന്റെ വികസനവിഷയങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യുപ്പെടുന്ന പശ്ചാത്തലത്തില്‍ ചരിത്രപരവും രാഷ്ട്രീയവുമായ ഒരു അന്വേഷണം

1952ല്‍ എ കെ ജി ഐക്യകേരളത്തെ പറ്റി ആദ്യലേഖനമെഴുതുമ്പോള്‍ തന്നെ മലബാറും കൊച്ചി – തിരുവിതാംകൂര്‍ മേഖലകളുമായുള്ള അസന്തുലിതാവസ്ഥ ശ്രദ്ധയില്‍ പെട്ടിരുന്നു. മലബാറിന്റെ വികസനസാധ്യതകള്‍ ആ ലേഖനത്തില്‍ പ്രധാന ചര്‍ച്ചാവിഷയവുമായിരുന്നു. നിലബൂരില്‍നിന്ന് സ്വര്‍ണ്ണ ഖനന സാധ്യതകളെല്ലാം എ കെ ജി ചൂണ്ടികാട്ടുന്നുണ്ട്.
അധികം താമസിയാതെ ഐക്യകേരള പ്രസ്ഥാനം വിജയത്ത്ിലെത്തി. ആദ്യമുഖ്യമന്ത്രിയായി ഇ എം എസ് അധികാരത്തിലെത്തി. തുടര്‍ന്നുള്ള കാലഘട്ടം പരിശോധിച്ചാല്‍ ഒന്നു വ്യക്തമാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെയെല്ലാം പദ്ധതി ഫണ്ട് വിനിയോഗത്തില്‍ കടുത്ത അനീതിയാണ് കാണാന്‍ കഴിയുക. പഴയ ബ്രിട്ടീഷ് മലബാര്‍ അവികിസിതമായി തന്നെ തുടര്‍ന്നു. അതിപ്പോഴും തുടരുന്നു.
എന്തുകൊണ്ടിതു സംഭവിക്കുന്നു? പ്രബുദ്ധവും ജനാധിപത്യപരവുമാണ് കേരളീയ സമൂഹം എന്നാണല്ലോ വെപ്പ്. എന്നിട്ടും… എന്തുകൊണ്ടിത് സംഭവിക്കുന്നു? ഈ ചോദ്യം ഇനിയും വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. പ്രബുദ്ധകേരളത്തിലെ ദളിതുകള്‍, ആദിവാസികള്‍, മലബാര്‍ മേഖല തുടങ്ങിയവയൊക്കെ നേരിടുന്ന പിന്നോക്കാവസ്ഥ അമര്‍ത്യാസെന്നടക്കമുള്ളവര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. എന്നാല്‍ 1978 മുതല്‍ മലബാര്‍ മേഖലയുടെ അവസ്ഥ മെച്ചപ്പെട്ടതായാണ് അദ്ദേഹവും പറഞ്ഞത്. ഭൂപരിഷ്‌കരണനിയമത്തിനുശേഷം സമ്പദ് വ്യവസ്ഥയിലുണ്ടായ ഉണര്‍വാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്.
തിരു-കൊച്ചിയെ പോലെയല്ലെങ്കിലും ഭൂമിയിലുള്ള അവകാശം ഒരു പരിധിവരെയെങ്കിലും മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് താങ്ങായി. എന്നാല്‍ ഭൗതിക സാഹചര്യങ്ങളില്‍ വന്ന മാറ്റത്തിന് രാഷ്ട്രീയമായ പിന്തുണ ലഭിച്ചില്ല. വിദ്യാഭ്യാസം മലയാളികളെ സംബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗത്തിലേക്കുള്ള കവാടമായിരുന്നല്ലോ. സര്‍ക്കാര്‍ ഉദ്യോഗം സാമൂഹ്യ സുരക്ഷയുടേയും സാമൂഹ്യമായ അവകാശങ്ങളുടേയും പ്രതീകമായിട്ടാണ് മലയാളികള്‍ കണ്ടിരുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് സര്‍ക്കാര്‍ ഉദ്യാഗങ്ങളില്‍ മലബാറിന്റെ പ്രാതിനിധ്യം 20 ശതമാനത്തിനു കീഴെയാണ്. എന്തുകൊണ്ട് മലബാറിന്റെ വികസനം തടയപ്പെടുന്നു എന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ..
സമസ്ത മേഖലകളിലുമുള്ള മലബാറിന്റെ പിന്നോക്കാവസ്ഥയുടെ കണക്കുകള്‍ വളരെ വ്യക്തമാണ്. അതിവിടെ വിശദീകരിക്കുന്നില്ല. എന്നിട്ടും ജനാധിപത്യകേരളത്തില്‍ അതിനെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാകുന്നില്ല എന്നതാണ് അത്ഭുതകരം. മലബാറിനോടുള്ള അവഗണനയെ ഒരു ജനാധിപത്യ ധ്വംസനമായിപോലും നാം കാണുന്നില്ല. വികസനത്തെ കുറിച്ചും അതിലനിവാര്യമായും ഉണ്ടാകേണ്ട സാമൂഹ്യ – സാമ്പത്തിക നീതിയെകുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുന്ന മലയാളിക്ക് മലബാറിന്റെ രോദനം അസഹ്യമാകുന്നതെന്തുകൊണ്ടാണ്? ആഗോളവല്‍കൃത കാലഘട്ടത്തില്‍ അവികസിത സമൂഹങ്ങളോടുള്ള വികസിത സമൂഹങ്ങളുടെ കാഴ്ചപ്പാടുതന്നെയാണ് ഇവിടേയും പ്രകടമാകുന്നത്.
അവികിസിത പ്രദേശങ്ങളുടേയും വിഭാഗങ്ങളുടേയും പിന്നോക്കാവസ്ഥക്കുകാരണം അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ അയോഗ്യത കൊണ്ടാണെന്ന പ്രചരണമാണ് ശക്തമായിട്ടുള്ളത്. എമര്‍ജിംഗ് എക്കോണമി എന്ന സങ്കല്‍പ്പത്തില്‍ തിരസ്‌കൃതരായ ഒരു ജനതയോടുള്ള വെല്ലുവിളി അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ പരിപ്രേഷ്യമാണ് മലബാറിനോടുള്ള പഴയ അവഗണനയുടെ സ്ഥാനത്ത് ഇപ്പോള്‍ പുനപ്രതിഷ്ഠിക്കപ്പെടുന്നത്. അതോകട്ടെ തീവ്രവാദം, ഭീകരവാദം തുടങ്ങിയ ആഗോള സമസ്യകളുടെ പ്രാദേശിക കേന്ദ്രം എന്ന നിലക്കാണുതാനും. അതിനുള്ള കാരണം എല്ലാവര്‍ക്കുമറിയാം. മലബാറിന്റെ മുസ്ലിം ജനസംഖ്യ. മലബാറിനോടുള്ള സമീപനത്തിന്റെ പഴയതും പുതിയതുമായ രണ്ടുചിത്രങ്ങളാണിവ.
അതേസമയം ആഗോളവല്‍കൃത ശക്തികള്‍ മലബാറിന്റെ മനുഷ്യ മൂലധനത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ കാണാതെ കഴിയില്ല. സ്വകാര്യ വിദ്യാഭ്യാസ കച്ചവടം മലബാറിനെ സംബന്ധിച്ചിടത്തോളം പുതിയ സാമൂഹ്യവിപ്ലവത്തിന്റെ ഗുണഫലങ്ങളാണ് പ്രദാനം ചെയ്തത്, മലബാറില്‍ നിന്ന് കര്‍ണ്ണാടകയിലേയും തമിഴ് നാട്ടിലേയും പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള ചെറുപ്പക്കാരുടെ ഒഴിുക്ക് നോക്കുക. ഈ മാറ്റം ഗള്‍ഫ് പണവുമായി ബന്ധപ്പെട്ടുണ്ടായതാണ്. മലബാര്‍ പ്രശ്‌നത്തിന്റെ പുതിയ അധ്യായം ഇതോടൊപ്പം നിര്‍വ്വചിക്കപ്പെടുന്നുണ്ട്. വികസനോന്മുഖമായ മനുഷ്യ വിഭവങ്ങള്‍ അനുദിനം പുരോഗതി പ്രാപിക്കുന്നു എന്നത് ഒരു വശത്ത്. അതിനാവശ്യമായ രാഷ്ട്രീയ പിന്തുണ ലഭിക്കാത്ത പ്രശ്‌നം മറുവശത്ത്. ഇതാണ് മലബാര്‍ ഇന്നു നേരിടുന്ന വൈരുദ്ധ്യം. ഈ വൈരുദ്ധ്യത്തെ കേരളീയ രാഷ്ട്രീയം എങ്ങനെ പരിഹരിക്കും എന്നതുതന്നെയാണ് മലബാറിന്റെ മാത്രമല്ല, ഐക്യകേരളത്തിന്റെ തന്നെ ഭാവി നിര്‍വ്വചിക്കാന്‍ പോകുന്നത്.
എല്ലാ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പിലൂടെ പരിഹരിക്കാം എന്ന ധാരണയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഏതൊരു സമൂഹത്തിലേയും ജനാധിപത്യവല്‍ക്കരണത്തിന് അനിവാര്യമായ സജീവമായ ഇടപെടലുകളും ജനാധിപത്യപരമായ സമരമാര്‍ഗ്ഗങ്ങലും നമുക്ക് കൈമോശം വന്നിരിക്കുന്നു. ഈ സാഹചര്യം വികസനപരമായ അസമാനതകള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും പരിഹാരമല്ല. ഇതു തിരി്ച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ മലബാറിന്റെ ഭാവി നിര്‍വ്വചിക്കാന്‍ പോകുന്നുള്ളു..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply