മദനി – ചെറിയ ആശ്വാസം മാത്രം, ഇതുപോര

കോയമ്പത്തൂര്‍ ജയിലിലെ 10 വര്‍ഷത്തെ തടവിനുശേഷം ബാംഗ്ലൂരില്‍ 4 വര്‍ഷമായി തടവില്‍ കഴിയുന്ന മദനിക്ക് ലഭിച്ച താല്‍ക്കാലിക ജാമ്യത്തില്‍ എന്തിനാണ് അമിതാഹ്ലാദമെന്ന് മനസ്സിലാകുന്നില്ല. കടുത്ത പ്രമേഹരോഗത്താല്‍ കാഴ്ച ശക്തിപോലും നഷ്ടമാകുമെന്നും വിദഗ്ധചികിത്‌സ വേണമെന്നതാണ് മദനിയുടെ ആവശ്യം. തടവുകാരനു ലഭിക്കേണ്ട കേവല നീതിമാത്രമാണത്. എന്നാല്‍ കോടതി ആവശ്യപ്പെട്ടിട്ടും  മാത്രമല്ല, കാര്യക്ഷമമായ ചികിത്സ ലഭ്യമായില്ലെന്നു മഅദനിയും കുടുംബാംഗങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ചികിത്സക്കായി മാത്രമാണ് കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മറിച്ച് കാതലായ മനുഷ്യാവകാശ വിഷയം കോടതി പരിഗണിച്ചിട്ടുപോലുമില്ല. ജാമ്യം ലഭിക്കുന്നതിനു […]

കോയമ്പത്തൂര്‍ ജയിലിലെ 10 വര്‍ഷത്തെ തടവിനുശേഷം ബാംഗ്ലൂരില്‍ 4 വര്‍ഷമായി തടവില്‍ കഴിയുന്ന മദനിക്ക് ലഭിച്ച താല്‍ക്കാലിക ജാമ്യത്തില്‍ എന്തിനാണ് അമിതാഹ്ലാദമെന്ന് മനസ്സിലാകുന്നില്ല.
കടുത്ത പ്രമേഹരോഗത്താല്‍ കാഴ്ച ശക്തിപോലും നഷ്ടമാകുമെന്നും വിദഗ്ധചികിത്‌സ വേണമെന്നതാണ് മദനിയുടെ ആവശ്യം. തടവുകാരനു ലഭിക്കേണ്ട കേവല നീതിമാത്രമാണത്. എന്നാല്‍ കോടതി ആവശ്യപ്പെട്ടിട്ടും  മാത്രമല്ല, കാര്യക്ഷമമായ ചികിത്സ ലഭ്യമായില്ലെന്നു മഅദനിയും കുടുംബാംഗങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ചികിത്സക്കായി മാത്രമാണ് കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മറിച്ച് കാതലായ മനുഷ്യാവകാശ വിഷയം കോടതി പരിഗണിച്ചിട്ടുപോലുമില്ല.
ജാമ്യം ലഭിക്കുന്നതിനു മഅദനി സമര്‍പ്പിച്ച ഒട്ടനവധി അപേക്ഷകള്‍ വിചാരണക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഒടുവിലാണു സുപ്രീംകോടതിയില്‍ അഭയംതേടിയത്.
ബംഗളുരു സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ മഅദനി. ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. വാദത്തിനായി അതംഗീകരിച്ചാല്‍പോലും എന്തുകൊണ്ട് 4 വര്‍ഷമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിനു ഇനിയും ഉത്തരമില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുകളില്‍ കുറ്റാരോപിതനായി വര്‍ഷങ്ങളോളം മഅദനി അനുഭവിച്ച പീഡനം മറക്കാറായിട്ടില്ല. കേരളത്തിലെത്തിയശേഷം തന്റെ മുന്‍കാല ചെയ്തികളില്‍ സമൂഹത്തോട് അദ്ദേഹം മാപ്പിരക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണു ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടക സര്‍ക്കാര്‍ മഅദനിയെ അന്‍വാര്‍ശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. തീര്‍ച്ചയായും ഇത് കെട്ടിച്ചമച്ചതാണെന്നു വിശ്വസിക്കാനാണ് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുക.
സത്യത്തില്‍ മദനിക്ക് ജാമ്യം എന്ന ന്യായമായ ആവശ്യം ഇനിയുമകലെ തന്നെയാണ്. കര്‍ണ്ണാടകയില്‍ ബിജെപിക്കു പകരം കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയപ്പോള്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍.. മഅദനി 57 കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നുമെന്നുമുള്ള പതിവുപല്ലവിയിലാണ് സര്‍ക്കാര്‍. കൂടാതെ ഡോക്ടര്‍മാരെല്ലാം സ്ഥിരീകരിക്കുന്ന മദനിയുടെ അസുഖം പച്ചക്കള്ളമാണെന്നും.
മദനിയുടെ മോചനത്തിനായി കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗടക്കം നിരവധി സംഘടനകളും കര്‍ണ്ണാടകയോട് ഈ അവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ പാത തന്നെ കോണ്‍ഗ്രസ്സ് സര്‍ക്കാരും പിന്തുടരുമ്പോള്‍ മദനിക്കു നിഷേധിക്കപ്പെടുന്നത് പ്രാഥമികമായ മനുഷ്യാവകാശമാണ്.. ഇപ്പോഴത്തെ വിധിയെ ഉദാത്തവല്‍ക്കരിക്കാതെ അതിനായി ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply