പോലീസ് സദാചാരഗുണ്ടയിസം തുടരുന്നു

കേരളത്തിലെ വലിയ സംഘടിത സദാചാരഗുണ്ടകള്‍ ഇപ്പോഴും പോലീസ് തന്നെയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള സദാചാര ഗുണ്ടായിസത്തെ തടയാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടും ഒരു മാറ്റവും സംഭവിക്കുന്നില്ല. പോസപോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുകയോ പ്രതികളായ പോലീസുകാര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് അതിന് ഒരു കാരണം. അതാണ് വീടുകളില്‍ അതിക്രമിച്ചുകയറാനും, മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്താനും, സദാചാര ഗുണ്ടായിസം കാണിക്കാനും പോലീസിനു ധൈര്യം നല്‍കുന്നത്. കുറ്റവാളികളും സാമൂഹ്യവിരുദ്ധരും, നിയമലംഘകരുമായ പോലീസിസുകാര്‍ക്കെതിരെ ഒരു നടപടിപോലും എടുക്കാതെ, ഇടയ്ക്ക് ജനങ്ങളോട് നന്നായി […]

mm

കേരളത്തിലെ വലിയ സംഘടിത സദാചാരഗുണ്ടകള്‍ ഇപ്പോഴും പോലീസ് തന്നെയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള സദാചാര ഗുണ്ടായിസത്തെ തടയാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടും ഒരു മാറ്റവും സംഭവിക്കുന്നില്ല. പോസപോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുകയോ പ്രതികളായ പോലീസുകാര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് അതിന് ഒരു കാരണം. അതാണ് വീടുകളില്‍ അതിക്രമിച്ചുകയറാനും, മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്താനും, സദാചാര ഗുണ്ടായിസം കാണിക്കാനും പോലീസിനു ധൈര്യം നല്‍കുന്നത്. കുറ്റവാളികളും സാമൂഹ്യവിരുദ്ധരും, നിയമലംഘകരുമായ പോലീസിസുകാര്‍ക്കെതിരെ ഒരു നടപടിപോലും എടുക്കാതെ, ഇടയ്ക്ക് ജനങ്ങളോട് നന്നായി പെരുമാറാന്‍ സ്റ്റഡിക്ലാസ് കൊടുത്തിട്ടെന്ത് കാര്യം. ഇത്തരം ക്രിമിനലുകള്‍ പോലീസില്‍ നിലനില്‍ക്കുന്നിടത്തോളം കാലം പൗരന് നീതി ലഭിക്കില്ല. കഴിഞ്ഞ ദിവസം തൃശൂരില്‍ കാലങ്ങളായി ഒന്നിച്ചുതാമസിക്കുന്ന ജിതേന്ദ്രന്റേയും അഹാനയുടേയും വസതിയില്‍ പോലീസ് ക്രിമിനലുകള്‍ നടത്തിയ ഗുണ്ടായിസം തങ്ങളൊരിക്കലും നന്നാകില്ല എന്ന അവരുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുറ്റവാളികള്‍്‌ക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് ഇവര്‍ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.. സംഭവത്തെ കുറിച്ചുളള ജിതേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്
മോറല്‍ പോലീസിംഗ്, ആള്‍ക്കൂട്ട സദാചാരം, മൊറാലിറ്റി തുടങ്ങിയ ക്‌ളീഷേ വിഷയങ്ങള്‍ സംസാരിച്ച് മടുത്ത് ഇത്തരം വിഷയങ്ങളോടുള്ള ത്രില്‍ അവസാനിച്ച്, ഇനി ഇതൊന്നും സംസാരിക്കേണ്ടി വരില്ലല്ലോ എന്ന് വിചാരിച്ച് കിടന്നുറങ്ങിയതിന്റെ പിറ്റേ ദിവസം രാവിലെയാണ് ഈസ്റ്റ് പോലീസ് എസ്സ്. ഐ. മനീഷും സംഘവും ഫ്‌ലാറ്റിലേക്ക് ഇടിച്ചു കയറിയത്.
‘എന്താ സാറേ പ്രശ്‌നം’ എന്ന് ചോദിക്കുമ്പോഴേക്കും SI അടുക്കള വരെയെത്തി സെര്‍ച്ചിങ് പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു…
SI : ‘ഇവടെ സ്ത്രീകള്‍ വന്നുപോവാറുണ്ടോടാ…?’
‘ഇവടെ എന്റേം അഹനേടേം സുഹൃത്തുക്കള്‍ വരാറുണ്ട്…’ ഞാന്‍ പറഞ്ഞു.
‘ഇവടെ ആരൊക്കെയാടാ താമസം..?’
‘ഞാനും അഹ്നേം നീതും ‘
-‘ എന്നിട്ട് അവര് രണ്ടുപേരും എവിടെ’
‘ഓഫീസില്‍ പോയി’ ഞാന്‍ പറഞ്ഞു
SI കൂടുതല്‍ സീരിയസായി – ‘ഈ ഫ്‌ലാറ്റില്‍ അഡള്‍ട്ടറി നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണ്… ‘
ഇങ്ങേര്‍ക്കപ്പോ അഡള്‍ട്ടറി എന്താണെന്ന് അറിയില്ലാന്ന് മനസ്സില്‍ വിചാരിച്ചിരുന്ന സമയത്താണ് വേറൊരു യൂണിഫോമൊന്നും ഇല്ലാത്ത ഒരു പോലീസ് ഇടയില്‍ കയറിക്കൊണ്ട്..
.’വിദ്യാഭ്യാസമുണ്ടെങ്കില്‍ മനസ്സിലായിക്കാണും…, അഡള്‍ട്ടറി…എന്നുവെച്ചാല്‍ വ്യഭിചാരം; ഇവടെ ഒരു പാട് സ്ത്രീകള്‍ പല സമയങ്ങളിലായി വന്നു പോകുന്നുണ്ടെന്ന പാരായതിയിന്മേല്‍ അന്വേഷിക്കാന്‍ വന്നതാണ്…’ (ഭാഷ ഇങ്ങനെയൊന്നും ആയിരുന്നില്ല.. കൊറച്ചൂടെ മോശമായിരുന്നു…)
അഡള്‍ട്ടറി ടെ കറക്ട് മലയാളം അര്‍ത്ഥം വായിച്ചു പഠിച്ചതിന്റെ പ്രശ്‌നമാണെന്ന് മനസിലാക്കി ഞാന്‍ അതങ്ങ് ക്ഷമിച്ചു.
എന്നാലും ചോദിച്ചു ; ‘അഡള്‍ട്ടറി എന്താണെന്ന് മനസിലായി, അതിവിടെ പറഞ്ഞതെന്തിനാണെന്ന് മനസിലായില്ല.’
ഇനിയിപ്പോ ഞാനുമായി പരിപാടിയുള്ള ഏതെങ്കിലും സ്ത്രീയുടെ ഭര്‍ത്താവ് പരാതി കൊടുത്തതിന്റെ പേരില്‍ നേരിട്ട് അന്വേഷിക്കാന്‍ വന്നതായിരിക്കോ..? ഇത്രയ്ക്ക് ശുഷ്‌ക്കാന്തിയോ…?
‘ആരാ പരാതിക്കാരന്‍’
– ‘വ്യഭിചാരം നടത്തുന്ന നിന്നെയൊക്കെ പിടിച്ചോണ്ട് പോകാന്‍ ആരുടേം പരാതിയൊന്നും വേണ്ടെടാ…’
ഞാന്‍ അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി.
‘സാറേ എന്താ പരാതി..?’
SI – ‘പരാതി കാണണേങ്കില്‍ സ്റ്റേഷനിലേക്ക് വാടാ’
കൂടെയുള്ള പല പോലീസുകാരും എന്തൊക്കെയോ തപ്പുന്നു… ഇടയ്ക്ക് mugat
മുഖത്തുനോക്കി തെറി പറയുന്നു….
– ‘ നീയും അഹനയും എത്ര നാളായി ഇവടെ താമസം തുടങ്ങിയിട്ട്…, അവള്‍ക്ക് എന്താ ജോലി..?’ തുടങ്ങീ അനവധി ചോദ്യങ്ങളായി.
വീട്ടിലപ്പോ ഉണ്ടായിരുന്ന അഹനയുടെ സഹോദരനെ ചോദ്യം ചെയ്യുന്നു ,
പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.
അഡ്രസ്സും ഫോണ്‍ നമ്പറും വാങ്ങിക്കൊണ്ട് പോകുന്നു.. തുടങ്ങീ മോറല്‍ പോലീസിങ്ങിന്റെ പീക്ക് ലെവലിലേക്ക് SI പോയിക്കൊണ്ടേ ഇരുന്നു…
സഹിക്കാനാവാതെ ഞാന്‍ ചോദിച്ചു.- ‘ സാറെന്തിനാ ഇപ്പൊ ബെഡ് റൂമിലേക്ക് പോയത്…? എന്തെങ്കിലും സംസാരിക്കാനുണ്ടായിരുന്നെങ്കില്‍ പൊറത്തിരുന്ന് സംസാരിച്ചാല്‍ പോരെ..?’
SI സിനിമ സ്‌റ്റൈലില്‍ – ‘നീ എന്നെ വല്ലാതെ പഠിപ്പിക്കല്ലേ… ഈ കാക്കിയിട്ടാല്‍ എവിടെ വേണേലും എപ്പോ വേണേലും കേറിചെല്ലാടാ ചെക്കാ… ‘
‘അതിനെന്തൊക്കെയോ കടലാസൊക്കെ വേണ്ടേ സാറേ?’ ഞാന്‍ ചോദിച്ചു..
– ‘അധികം വെളയെല്ലെടാ ചെക്കാ… വ്യഭിചാരം നടത്തണ നിന്റെ അടുത്തേക്ക് വരാന്‍ വാറണ്ട് വേണല്ലേ…?’
നിന്റെ മൊട്ടത്തല അടിച്ചുപൊട്ടിക്കണാ…
നട്ടെല്ലിന് ഒരു ചവിട്ട് കിട്ടിയാല്‍ പിന്നെ നീ അവിടെന്ന് എഴുന്നേല്‍ക്കില്ലാട്ടാ….
തൊള്ള അടച്ചു വെച്ചിരിക്കെടാ…’
തുടങ്ങീ പോലീസിന്റെ ഭീഷണികളും പീഡനങ്ങളുമായിരുന്നു കുറച്ചു നേരം.എല്ലാം കഴിഞ്ഞ് SI യും സംഘവും ഇറങ്ങാന്‍ തൊടങ്ങുമ്പോ ഞാന്‍ പറഞ്ഞു…
‘ഇവടെ പല സ്ത്രീകളും പല നേരത്തും വരും, അടുത്ത തവണ ഏതെങ്കിലും സ്ത്രീകള്‍ വന്നാല്‍ ഞാന്‍ സാറിനെ അറിയിക്കാം… ‘
അപ്പൊ SI ;’ അപ്പൊ ഞാന്‍ വനിത പോലീസുമായി വരാം പിടിച്ചോണ്ട് പോവാന്‍…’
‘ഓ .. ആ മാന്യതയൊക്കെ ഉണ്ടല്ലോ സന്തോഷം… അപ്പൊ ശെരി പിന്നെ കാണാം… ‘ കതകടച്ചു..
ഒരു അടിസ്ഥനവും ഇല്ലാത്ത പരാതിയുമായി ഒരു പോലീസ് സ്റ്റേഷന്‍ എസ്സ്. ഐ ഒരു സംഘം പോലീസുമായി ഫ്ളാറ്റിലേക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ കേറിവരിക…ആരുടെ പരാതിയാണ് എന്താണ് പരാതി എന്നൊക്കെ ചോദിച്ചാല്‍ കൃത്യമായ ഉത്തരം പോലും തരാതെ ബെഡ് റൂമിലും അടുക്കളയിലുമെല്ലാം പോയി നോക്കുക.. പ്രതികരിക്കുമ്പോ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുക.. ഇതൊക്കെ ആയിരിക്കും പിണറായി പോലീസ് പുതുതായി തുടങ്ങിയ പോലീസ് ക്യാമ്പിന്റെ ഗൈഡ് ലൈന്‍സ്.
പരാതി എന്താണെന്നും സത്യാവസ്ഥ അറിയാനായി അന്ന് തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഞാനും അഹനയും പോയി ഞങ്ങള്‍ക്കെതിരെയുള്ള പരാതി കാണണമെന്ന് ആവശ്യപ്പെട്ടു…
കൊറച്ചു നേരം വെയിറ്റ് ചെയ്തു,
ആരും വിളിക്കുന്നില്ല… വീണ്ടും പോയി അന്വേഷിച്ചു…
റൈറ്റര്‍ പറഞ്ഞു പരാതി കാണുന്നില്ലെന്ന്…
അപ്പൊ തന്നെ ഇറങ്ങി നേരെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിട്ടു.
അവിടെ പോയി SI ക്കെതിരെ വിശദമായി ഒരു പരാതി എഴുതി കൊടുത്തു..
വാടകയ്ക്ക് താമസിക്കുന്ന ട്രാന്‍സ്ജിന്‍ഡര്‍ കമ്മ്യുണിറ്റി, സിംഗിള്‍ പേരന്റ് വുമണ്‍, തീവ്ര ഹിന്ദു ഇടത്തിലേക്ക് വാടകയ്ക്ക് താമസിക്കാന്‍ വരുന്ന മുസ്ലിം കമ്മ്യുണിറ്റി തുടങ്ങിയവര്‍ നേരിടുന്ന പ്രശ്നത്തെക്കാള്‍ ഒരു പക്ഷെ കുറവായിരിക്കും ഒരുമിച്ച് താമസിക്കുന്ന സ്ത്രീപുരുഷ സുഹൃത്തുക്കളുടെ പ്രശ്‌നം. ഇവരെല്ലാം അവിടത്തെ തന്നെ സമൂഹത്തിന്റെ കണ്‍സേണ്‍ ആവുകയും അത് സ്വാഭാവികമായി സ്റ്റേറ്റിന്റെ കണ്‍സേണ്‍ ആവുകയും, അങ്ങനെ വരുമ്പോള്‍ ഇവര്‍ക്കിടയില്‍ അഡള്‍ട്ടറി നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ SI നേരിട്ടിറങ്ങുകയും ചെയ്യുന്നതില്‍ അത്ഭുതമൊന്നും ഇല്ല.
ഈ വീടിനെ സംബന്ധിച്ചിടത്തോളം ഇവിടേക്ക് ട്രാന്‍സ്ജന്‍ഡേഴ്‌സും സ്ത്രീകളും പുരുഷന്മാരും പലരും പല സമയത്തും വരും നിങ്ങളുടെ സ്വര്യ ജീവിതത്തെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍, അയല്‍വാസികളെ ശബ്ദം കൊണ്ടോ ഒരു നോട്ടം കൊണ്ടോ പോലും ശല്യപ്പെടുത്താത്ത സാഹചര്യത്തില്‍ ഞങ്ങളുടെ സ്വര്യ ജീവിതത്തിലേക്ക് അനുവാദം ഇല്ലാതെ ഒരു മയിര് പോലീസും കടന്നു വരരുത്…
5/4/2018 രാവിലെ തൃശൂര്‍ ഈസ്റ്റ് പോലിസ് SI മനീഷും സംഘവും അടിസ്ഥാന രഹിതമായ ഒരു പരാതിയിന്മേല്‍ ഞാനും അഹനയും Ahana Mekhal നീതു Neethu Chichu താമസിക്കുന്ന പാട്ടുരായ്ക്കല്‍ ഉള്ള, ഫ്ളാറ്റിലേക്കു അനധികൃതമായി കടന്നു കയറുകയും (ഐപിസി 441, 442 ട്രസ്സ് പാസ്സ് ) തല അടിച്ചു പൊട്ടിക്കുമെന്നും, നട്ടെല്ല് തകര്‍ക്കുമെന്നും ഭീഷണിപെടുത്തി (ഐപിസി 351 assault ) തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഒരു ക്രിമിനല്‍ ആണ് തൃശൂര്‍ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ SI മനേഷ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply