താങ്കള്‍ പാതി ശരിയാണ് ഫസല്‍ ഗഫൂര്‍

വിവാഹത്തിന്റെ പ്രായമടക്കം നിരവധി കാര്യങ്ങളില്‍  നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാര്‍ ജാതകം നോക്കല്‍ പോലുള്ള അടിസ്ഥാനമില്ലാത്ത ചടങ്ങുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വളരെ പ്രസക്തമായ ഒരു വിഷയം ഉന്നയിച്ചു. ജാതകദോഷത്തിന്റെ പേരില്‍ നടക്കാതെ പോകുന്ന വിവാഹങ്ങളെ കുറിച്ചാണത്. അതേസമയം വിവാഹപ്രായം കുറക്കണമെന്ന വിഷയത്തില്‍ പെണ്‍കുട്ടികളുടെ പൊതുതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. അവിടെ മതവിശ്വാസം അദ്ദേഹത്തെ തടയുന്നു. ഫസല്‍ പറഞ്ഞപോലെ ജാതകദോഷത്തിന്റെ പേരുപറഞ്ഞ് വിവാഹങ്ങള്‍ നടക്കാത്ത അവസ്ഥ ഇപ്പോഴും […]

fasal

വിവാഹത്തിന്റെ പ്രായമടക്കം നിരവധി കാര്യങ്ങളില്‍  നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാര്‍ ജാതകം നോക്കല്‍ പോലുള്ള അടിസ്ഥാനമില്ലാത്ത ചടങ്ങുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വളരെ പ്രസക്തമായ ഒരു വിഷയം ഉന്നയിച്ചു. ജാതകദോഷത്തിന്റെ പേരില്‍ നടക്കാതെ പോകുന്ന വിവാഹങ്ങളെ കുറിച്ചാണത്. അതേസമയം വിവാഹപ്രായം കുറക്കണമെന്ന വിഷയത്തില്‍ പെണ്‍കുട്ടികളുടെ പൊതുതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. അവിടെ മതവിശ്വാസം അദ്ദേഹത്തെ തടയുന്നു.
ഫസല്‍ പറഞ്ഞപോലെ ജാതകദോഷത്തിന്റെ പേരുപറഞ്ഞ് വിവാഹങ്ങള്‍ നടക്കാത്ത അവസ്ഥ ഇപ്പോഴും വ്യാപകമാണ്. മുഖ്യമായും അത് ഹിന്ദുക്കള്‍ക്കിടയില്‍തന്നെ. ജ്യോതിഷം ശരിയോ തെറ്റോ എന്നതു വേറെ പ്രശ്‌നം. എന്നാല്‍ ഇന്നു നടക്കുന്ന ജാതകം നോക്കല്‍ ചടങ്ങുകള്‍ മിക്കവാറും തട്ടിപ്പാണെന്ന് അതു നോക്കുന്നവര്‍ക്കും നോക്കാനേല്‍പ്പിക്കുന്നവര്‍ക്കുമറിയാം. വേണമെങ്കില്‍ ഇല്ലാത്ത പൊരുത്തം ഉണ്ടാക്കുന്നവരാണ് ജ്യോത്സ്യന്മാര്‍. ഒരു ജ്യോത്സ്യന്റെ പൊരുത്തമില്ലായ്മ മറ്റൊരാള്‍ക്ക് പൊരുത്തമായും മാറാറുണ്ട്. പൊരുത്തം ദാമ്പത്യജീവിതത്തിനു കൂടുതല്‍ വിജയമോ പൊരുത്തമില്ലായ്മ പരാജയമോ സമ്മാനിക്കുന്നു എന്നതിനും ഒരു തെളിവുമില്ല. മറിച്ച് നിരവധി പേര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ദാമ്പത്യജീവിതം നിഷേധിക്കുകയും പലപ്പോഴും താല്‍പ്പര്യമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതുമൂലം സംജാതമാകുന്നത്. വിവാഹത്തിന്റെ പ്രായമടക്കം നിരവധി കാര്യങ്ങലില്‍ നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാര്‍ ജാതകം നോക്കല്‍ പോലുള്ള അടിസ്ഥാനമില്ലാത്ത ചടങ്ങുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസസാധ്യതകള്‍ നിഷേധിക്കുന്ന രീതിയിലുള്ള ചെറുപ്രായത്തിലെ വിവാഹം നിരോധിക്കുന്നത് ഒരു വിശ്വാസത്തേയും ഹനിക്കലല്ല എന്നപോലെതന്നെ ഇതും വിശ്വാസത്തെ ഹനിക്കലാവില്ല. ആണെന്നാരെങ്കിലും പറഞ്ഞാലും അതു പരിഗണിക്കാന്‍ ജനാധിപത്യസര്‍ക്കാരിനു ബാധ്യതയുമില്ല.
വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകള്‍ ഗുണകരമായ രീതിയിലേക്ക് നയിക്കുകയാണ് വേണ്ടത്. നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം വ്യാപകമാകുകയാണ്. അതില്ലാതിരുന്ന സമുദായങ്ങളിലേക്കുമാത്രമല്ല, പുരുഷധനം ഉണ്ടായിരുന്ന സമുദായങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ അതിന്റേയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് പെണ്‍കുട്ടികള്‍ തന്നെ. സ്ത്രീധനകൊലപാതകങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലല്ലോ. സ്ത്രീധനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കണം. അതോടൊപ്പം പെണ്‍കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി വിവാഹങ്ങള്‍ നടക്കുന്നില്ല എന്നും ഉറപ്പുവരുത്തണം.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട വളരെ ഗുരുതരമായ മറ്റൊരു വിഷയം വിവാഹത്തിന്റെ പേരിലുള്ള ധൂര്‍ത്താണ്. അതൊരു സാമൂഹ്യതിന്മയും ക്രിമിനല്‍കുറ്റവുമായി കാണണം. പലപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിവാഹം, വിദ്യാഭ്യാസം, ചികിത്സ, വീട് നിര്‍മ്മാണം തുടങ്ങിയവയാണ് മലയാളിയെ കടക്കെണിയില്‍ വീഴ്ത്തുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് ആത്മഹത്യയിലേക്കും ഇതു നയിക്കുന്നു.
വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളെ പ്രായത്തില്‍ മാത്രം നിര്‍ത്താതെ മറ്റുവിഷയങ്ങളിലേക്കും വ്യാപിപ്പിക്കാനും ഗുണകരമായ തീരുമാനങ്ങളിലേക്ക് നയിക്കാനുമാണ് ഈ സാഹചര്യത്തില്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “താങ്കള്‍ പാതി ശരിയാണ് ഫസല്‍ ഗഫൂര്‍

  1. ഗഫൂര്‍ പലപ്പോഴും പലപ്പോഴും മാത്രം ശരിയാണ്.പ്രസക്തമായ കാര്യം ജാതകമോന്നും നോക്കാത്ത സ്ഥലങ്ങളിലും പെണ്ണുങ്ങള്‍ വിവാഹം നടക്കാതെ ഇരിക്കുന്നുണ്ട്‌.,.സൌന്ദര്യം ഉണ്ടായിട്ടും ധനം ഉണ്ടായിട്ടും അത് സംഭവിക്കുന്നുണ്ട്.ഇസ്ലാമിലെ കേരളത്തിലെ ഒരു ബുജിയോ സമുദായ പ്രവര്‍ത്തക നോ ആയതു കൊണ്ട് ചുരുങ്ങിയത് ഇസ്ലാമികള്‍ ചാത്തന്‍ സേവക്കും മന്ത്രവാദത്തിനും കണിയാന്‍ മാരെ കാണാന്‍ പോകരുതെന്നും ചൊവ്വാ ദോഷതിനെന്നല്ല ചുമ്മാ ഭാവികാര്യങ്ങള്‍ അറിയാന്‍ പോലും കണിയാനെ കാണരുതെന്നും വിലക്കിയാല്‍ എന്‍റെയൊക്കെ കഞ്ഞികുടി മുട്ടിപ്പോകും അകെ നാല് കായി തരുന്നത് അവരാണ്.അല്ലെങ്കില്‍ അവരെ ഒക്കെ ഇസ്ലാമില്‍ നിന്നു പുറത്താക്കും എന്ന് ഭീഷണി പ്പെടുതിയാല്‍ പല മുടികച്ചവടക്കാര്‍ മൊല്ലാക്കമാരും ആള്‍ ദൈവങ്ങളെക്കാള്‍ വലിയ ദൈവങ്ങള്‍ ആയ പാണക്കാടന്മാരും പട്ടിണിയിലാവും ഒരെങ്ങനെയെങ്കിലും പിഴച്ചു പോട്ടെ ഗഫൂറിക്കാ…..

Leave a Reply