ഡോക്ടര്‍മാരുടെ സമരം ആര്‍ദ്രം മിഷനെ തകര്‍ക്കാന്‍
സലാം കരുകപ്പാടത്ത് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനകരമായ നവകേരളാ മിഷന്റെ ഭാഗമായ ആര്‍ദ്രം മിഷനില്‍ ആദ്യഘട്ടത്തില്‍ 170പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും താലൂക്ക് ഹോസ്പിറ്റലുകളെ സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍ ആക്കുകയും എല്ലാ ജില്ലാ / ജനറല്‍ ആശുപത്രികളെയും സൂപ്പര്‍ സ്പഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു വരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് വിപ്ലാവാത്മകമായ മാറ്റങ്ങളാണ് ആര്‍ദ്രം മിഷനിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനങ്ങളില്‍ രോഗീ സൗഹൃദ സേവനങ്ങളിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിച്ചു. വരും വര്‍ഷങ്ങളില്‍ എല്ലാ പ്രാഥമിക […]
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനകരമായ നവകേരളാ മിഷന്റെ ഭാഗമായ ആര്‍ദ്രം മിഷനില്‍ ആദ്യഘട്ടത്തില്‍ 170പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും താലൂക്ക് ഹോസ്പിറ്റലുകളെ സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍ ആക്കുകയും എല്ലാ ജില്ലാ / ജനറല്‍ ആശുപത്രികളെയും സൂപ്പര്‍ സ്പഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു വരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് വിപ്ലാവാത്മകമായ മാറ്റങ്ങളാണ് ആര്‍ദ്രം മിഷനിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനങ്ങളില്‍ രോഗീ സൗഹൃദ സേവനങ്ങളിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിച്ചു. വരും വര്‍ഷങ്ങളില്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിലൂടെ മികച്ച ,ഗുണനിലവാരമുള്ള, ചിലവ് ചുരുങ്ങിയ ചികിത്സ ല്യമാക്കാന്‍ സാധിക്കും.
ആര്‍ദ്രം പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ആരോഗ്യ വകുപ്പിലെ നിരവധി സര്‍വ്വീസ് സംഘടനകള്‍ പലതരത്തിലുള്ള ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും പാവപ്പെട്ട ജനങ്ങള്‍ക്ക് മിതമായ ചിലവില്‍ ചികിത്സ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെട്ടത്ത 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 170 പുതിയ ഡോക്ടര്‍ തസ്തിക സൃഷ്ടിക്കുകയും ആവശ്യമുള്ള ആശുപത്രിയില്‍ പഞ്ചായത്ത് തലത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നിയമനിര്‍മാണം നടപ്പില്‍ വരുത്തുകയും ചെയ്തു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഒരു പഞ്ചായത്തില്‍ ഡോക്ടറുടെ സാനിധ്യത്തോടു കൂടി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചാല്‍ കൈവരുന്ന മാറ്റം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിത്യ ജീവിതത്തിനായി ജോലിക്ക് പോകേണ്ടി വരുന്ന പാവങ്ങള്‍ക്ക് ജോലി തടസപ്പെടാതെ തന്നെ ആരോഗ്യ പരിചരണം ലഭിക്കുക എന്നതാണ് ആര്‍ദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യത്തിലൊന്ന്.
പക്ഷേ ആര്‍ദ്രം മിഷന് തുരങ്കം വെക്കുന്ന നിലപാടാണ് ആദ്യ ഘട്ടം മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സ്വീകരിച്ചു വരുന്നത്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് പാലക്കാട് കുമാരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഭവിച്ചത്. ഇരുന്നൂറില്‍ താഴെ രോഗികള്‍ വരുന്ന ഈ ആശുപത്രിയില്‍ 4 സര്‍ക്കാര്‍ ഡോക്ടര്‍മാരാണുള്ളത്. ആര്‍ന്ദ്രം മിഷന്റെ എറ്റവും ജനോപകകാരപ്രദമായ ഘടകം എന്നു പറയുന്നത് വൈകുന്നേരം ( 2 മണി മുതല്‍ 6 മണി വരെ) നടത്തുന്ന രോഗിപരിശോധനയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വകുപ്പ് ഡയറക്ടര്‍ , വകുപ്പ് മന്ത്രിയടക്കം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഈ സേവനം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമാണുണ്ടായത്. ഇതില്‍ പ്രതിക്ഷേധിച്ചാണ് കെ.ജി.എം.ഒ.എ സംസ്ഥാന വ്യാപകമായി ഹോസ്പിറ്റലില്‍ നിന്ന് വിട്ട് നിക്കുന്ന അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
വൈകുന്നേരം രോഗീ പരിശോധന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ലഭ്യമായാല്‍ സ്വകാര്യ പ്രാക്ടീസിനെ ബാധിക്കാമെന്ന ആശങ്കയാണ് ഈ നിലപാടിന് കാരണമെന്ന് സംശയിക്കുന്നു. പൊതു ജനങ്ങള്‍ക്കെതിരായി പൊതുജനാരോഗ്യ സംവിധാനത്തെ തകിടം മറിക്കാനുള്ള ഈ സമരത്തെ ജനകീയമായി നേരിടണം. പലതരം അസുഖങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളുടെ നിസഹായാവസ്ഥ മുതലെടുത്ത് ആരോഗ്യ സംവിധാനം സ്തംഭിപ്പിച്ച് സമ്മര്‍ദ്ധം ചെലുത്തി സമരം ചെയ്യുന്ന കെ.ജി.എം.ഒ.എ സംഘടനയുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ ബഹുജന പ്രക്ഷോഭം ഉയരേണ്ടതുണ്ട്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in