ടിപി വധം വ്യക്തിവൈരാഗ്യം…………!!!!!!!!!

അടുത്തുകേട്ട ഏറ്റവും വലിയ തമാശ ഇതല്ലാതെ മറ്റെന്താണ്? ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കേസില്‍ എട്ടാം പ്രതിയാണ് രാമചന്ദ്രന്‍. അതേസമയം, കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കി. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഇല്ലാതെയാണ് കൊലപാതകം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ടി.പി. വധക്കേസില്‍ 11 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ച് ഒരു […]

download

അടുത്തുകേട്ട ഏറ്റവും വലിയ തമാശ ഇതല്ലാതെ മറ്റെന്താണ്? ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കേസില്‍ എട്ടാം പ്രതിയാണ് രാമചന്ദ്രന്‍. അതേസമയം, കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കി.
പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഇല്ലാതെയാണ് കൊലപാതകം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ടി.പി. വധക്കേസില്‍ 11 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് സി.പി.എം. നടപടി ഉണ്ടായിരിക്കുന്നത്. ടി.പി. വധത്തിന്റെ ഉത്തരവാദിത്വം കെ.സി. രാമചന്ദ്രനില്‍ മാത്രം ആരോപിക്കുന്ന സി.പി.എം, ടി.പി. വധക്കേസില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 11 പ്രതികളില്‍ ഉള്‍പ്പെട്ട സി.പി.എം. പാനൂര്‍ ഏരിയാക്കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍, ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവരെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു.
വധത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലഏരിയ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ലെന്നും ടി.പി. ചന്ദ്രശേഖരനോട് കെ.സി. രാമചന്ദ്രനുണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായതെന്നും വിശദീകരിക്കുന്ന സി.പി.എം. ഏതുരീതിയിലാണ് ടി.പി. വധം സംബന്ധിച്ച് തങ്ങള്‍ അന്വേഷണം നടത്തിയതെന്ന് വിശദീകരിക്കുന്നുമില്ല. പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച നേതാക്കളാരൊക്കെയെന്നും പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.
സി.പി.എമ്മില്‍ നിന്ന് ടി.പി. ചന്ദ്രശേഖരന്‍ അച്ചടക്കനടപടിക്ക് വിധേയനായതിനെത്തുടര്‍ന്ന് പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഫലമായി ആര്‍.എം.പി.ക്കാരും സി.പി.എം. പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത വളര്‍ന്നുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് കെ.സി. രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ചെറിയ കരാര്‍ പണികള്‍ ഏറ്റെടുത്താണ് കെ.സി. രാമചന്ദ്രന്‍ ഉപജീവനം കഴിച്ചിരുന്നത്. ഇത് ടി.പി. ചന്ദ്രശേഖരന്‍ ഇടപെട്ടു മുടക്കിയതായും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരനോട് ഉണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായതെന്നും പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും സി.പി.എം. പത്രക്കുറിപ്പില്‍ അറിയിച്ചു.
ടി.പി. വധക്കേസില്‍ കോടതിവിധി വന്നിട്ടും ഒരുമാസത്തോളം മൗനം പാലിച്ച സി.പി.എം. ഒടുവില്‍ റിപ്പോര്‍ട്ടു പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് കത്തുനല്‍കിയതിനുശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. അതിനിടെ സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ഇതെല്ലാം മറികടക്കാനാണ് പാര്‍ട്ടി ശ്രമമെന്നു കരുതാം. വി.എസ്സിന്റെ കത്തുലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ പി.ബി. കേന്ദ്രക്കമ്മിറ്റി യോഗത്തിനിടയ്ക്ക് വി.എസ്സുമായി ചര്‍ച്ച നടത്തിയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് വി.എസ്സിന് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഫലമായാണ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് താന്‍ മുന്നിലുണ്ടാകുമെന്ന് വി.എസ്. പ്രഖ്യാപിച്ചത്. അങ്ങനെ വിഎസിനെ നിശബ്ദനാക്കാനും തിരഞ്ഞെടുപ്പു പ്രചരണത്തിനിറക്കാനും പാര്‍ട്ടിക്കു കഴിഞ്ഞു.
എന്നാ#ല്‍ ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്. കെ.സി. രാമചന്ദ്രനില്‍ മാത്രം ടി.പി. വധത്തിന്റെ ഉത്തരവാദിത്വം ആരോപിക്കുകയും കേസില്‍ കോടതി ശിക്ഷിച്ച പി.കെ. കുഞ്ഞനന്തനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന സി.പി.എം. അന്വേഷണ റിപ്പോര്‍ട്ട് പക്ഷേ, ഫലത്തില്‍ കേസില്‍ സി.പി.എമ്മിന്റെ പങ്കാളിത്തമാണ് പരോക്ഷമായി സമ്മതിച്ചിരിക്കുകയല്ലേ? പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായ കെ.സി. രാമചന്ദ്രന്‍ ഒറ്റസറസലഇമ കൃത്യം നടത്തിയത്? മറ്റു പ്രതികളെ ഒളിപ്പിക്കാനും പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാനും ആരാണ് കെ.സി. രാമചന്ദ്രനെ സഹായിച്ചത്? ഇത്തരം ചോദ്യങ്ങള്‍ക്ക് സി.പി.എം. മറുപടി പറയേണ്ടിവരും. ിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉയരുന്ന ചോദ്യശരങ്ങള്‍ക്കിടയില്‍ താത്വികമായെങ്കിലും പിടിച്ചു നില്‍ക്കാന്‍ സി.പി.എമ്മിന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയേ മതിയാകുമായിരുന്നുള്ളൂ.
എന്തായാലും ഇതും മലയാളി വിശ്വസിക്കണം. പാര്‍ട്ടി ഭാരവാഹിയായിരിക്കുന്ന ഒരാള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ കിരാതമായ കൊല ചെയ്യുമെന്ന് പാര്‍ട്ടി സമ്മതിച്ചല്ലോ. അത്രയും ഭാഗ്യം.
മറുവശത്ത് ടിപിയുമായി ഏറ്റവുമടുത്ത, ആര്‍എംപി നേതാവ് എന്‍ വേണുവിന്റെ വീടും നിര്‍മ്മിച്ചത് രാമചന്ദ്രനായിരുന്നു എന്നും ടിപിയും രാമചന്ദ്രനുമായി ഒരു വ്യക്തി വൈരാഗ്യവുമില്ലായിരുന്നുവെന്നും കെ കെ രമ പറയുന്നു. തടയണമെങ്കില്‍ ആ വീടുപണി തടയാമായിരുന്നല്ലോ. വധത്തിനു കാരണം രാഷ്ട്രീയമാണെന്നും. പാര്‍ട്ടി എന്തൊക്കെ പറഞ്ഞാലും സാധാരണക്കാര്‍ രമ പറയുന്നതേ വിശ്വസിക്കൂ എന്നുറപ്പ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply