ജയരാജനെതിരെ എഴുത്തുകാരികള്‍

ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഭ്രാന്തിയാണു കെ.കെ രമയ്‌ക്കെന്ന സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരേ വനിതാ എഴുത്തുകാരികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത്. ഒരു വ്യക്തി എന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും രമയെന്ന പൊതുപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ച ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു പരസ്യമായി മാപ്പ് പറയണമെന്നാണവര്‍ ആവശ്യപ്പെടുന്നത്. സാറാ ജോസഫ്, കെ.പി സുധീര, ഡോ: പി. ഗീത, കെ.അജിത, ഡോ: എസ്.ശാരദക്കുട്ടി, ജ്യോതി നാരായണന്‍, വി.പി സുഹറ, എസ്. സിതാര, അംബിക, എന്‍. സ്മിത, വിമല എന്നിവരാണു ജയരാജന്റെ […]

download

ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഭ്രാന്തിയാണു കെ.കെ രമയ്‌ക്കെന്ന സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരേ വനിതാ എഴുത്തുകാരികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത്. ഒരു വ്യക്തി എന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും രമയെന്ന പൊതുപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ച ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു പരസ്യമായി മാപ്പ് പറയണമെന്നാണവര്‍ ആവശ്യപ്പെടുന്നത്.

സാറാ ജോസഫ്, കെ.പി സുധീര, ഡോ: പി. ഗീത, കെ.അജിത, ഡോ: എസ്.ശാരദക്കുട്ടി, ജ്യോതി നാരായണന്‍, വി.പി സുഹറ, എസ്. സിതാര, അംബിക, എന്‍. സ്മിത, വിമല എന്നിവരാണു ജയരാജന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരസ്യമായി മാപ്പ് പറയാത്ത പക്ഷം ജയരാജനെതിരേ കേസെടുക്കണമെന്നു സര്‍ക്കാരിനോടും ഹൈക്കോടതിയോടും ഇവര്‍ ആവശ്യപ്പെട്ടു. തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ ലോകത്തോടു ധീരതയോടെ വിളിച്ചുപറഞ്ഞപ്പോഴാണു ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ചന്ദ്രശേഖരന്റെ വിധവ രമ അഭിപ്രായമൊന്നും പറയാതെ അടങ്ങിയൊതുങ്ങി കഴിയണമെന്നാണു ജയരാജന്‍ ആവശ്യപ്പെടുന്നത്. ഒരു സ്ത്രീ എങ്ങനെ ജീവിക്കണമെന്ന് ഉത്തരവിറക്കാന്‍ ജയരാജന് അവകാശമില്ല.
രമയുടെ സ്വരം ഒരു വിധവയുടേതല്ല; രാഷ്ട്രീയക്കാരിയുടേതാണെന്നും സി.പി.എം. നേതാക്കള്‍ ആക്ഷേപിക്കുന്നു. രമ പോരാട്ടവഴി തെരഞ്ഞെടുക്കുന്നത് അഭിമാനകരമാണ്. വിപ്ലവപാര്‍ട്ടിക്കാരെന്നു നടിച്ച് അഹങ്കരിച്ചു സ്ത്രീകളെ ആക്ഷേപിക്കുന്ന ശൈലി ഒരിക്കലും കമ്യൂണിസ്റ്റുകാരുടേതല്ല. ഈ ആക്ഷേപങ്ങളൊന്നും വികസിത ജനാധിപത്യത്തിനു ചേര്‍ന്നതല്ല. രമയെപ്പോലെ ഒരു പൊതുപ്രവര്‍ത്തകയെ ആക്ഷേപിക്കുന്നതു പുരുഷകേന്ദ്രീകൃതമായ അധികാരപ്രമത്തത കൊണ്ടാണ്. ജീര്‍ണിച്ച രാഷ്ട്രീയവ്യവസ്ഥയെ രമ ആക്രമിക്കുമ്പോഴുണ്ടാകുന്ന മനോവിഭ്രാന്തിയാണു ജയരാജനും കൂട്ടരും കാണിക്കുന്നതെന്നു പത്രപ്രസ്താവനയില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply