
ചികിത്സാരംഗത്ത് ചൈന അമേരിക്കയെ പിന്നിലാക്കിയിരിക്കെ, മുഖ്യമന്ത്രി അമേരിക്കയെ ആശ്രയിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
പി ജെ ജെയിംസ്
കേരള മുഖ്യമന്ത്രി ജനങ്ങളുടെ നികുതിപ്പണം കൂടുതല്‍ ഉപയോഗിച്ചു ചികിത്സിക്കുന്നതിലും ഇന്ത്യയില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമായിട്ടും അതു പ്രയോജനപ്പെടുത്താതും ധാര്‍മ്മിക പ്രശ്‌നമെന്ന ഗണത്തില്‍ വേണമെങ്കില്‍ പെടുത്താവുന്നതാണ്. പക്ഷെ അതല്ല ഗൗരവപ്പെട്ട രാഷ്ട്രീയ വിഷയം. മുന്‍ മുഖ്യമന്ത്രിമാര്‍ ഇതിനു മുമ്പും അമേരിക്കയില്‍ (ചിലര്‍ പിണറായി പോകാനിരിക്കുന്ന മയോ ക്ലിനിക്കില്‍ തന്നെ) ചികിത്സ തേടിയിട്ടുള്ള നിലയ്ക്ക് ഇതൊരു പുതിയ കാര്യമേയല്ല.
പക്ഷെ ഇന്നു ലോക സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്ത് വമ്പിച്ച മാറ്റങ്ങള്‍ നടന്നു കഴിഞ്ഞു. അതിലൊന്ന് പിണറായി വിജയന്‍ സോഷ്യലിസ്റ്റായി കൊണ്ടാടുന്ന ചൈന ചികിത്സാരംഗത്ത് അമേരിക്കയെ പിന്നിലാക്കിയിരിക്കുന്നുവെന്നതാണ്. ലോകാധിപത്യത്തിനായി അമേരിക്കയുമായി മത്സരിച്ചു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ചൈനയിലേക്കാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്നു പ്രമാണിമാര്‍ ചികിത്സക്കായി എത്തുന്നത്. അമേരിക്കയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കാര്യക്ഷമതയുള്ള വിദഗ്ധ ചികിത്സ ചൈനയില്‍ ലഭിക്കുന്നുവെന്നതാണ് കാരണം. വാസ്തവത്തില്‍ അമേരിക്കയെ ബഹുദൂരം പിന്നിലാക്കി ആഗോള മെഡിക്കല്‍ ടൂറിസത്തിന്റെ ഒരു ഹബ്ബായി ചൈന വികസിച്ചിരിക്കുന്നു.
ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന Sterm Cell ഗവേഷണ – ചികിത്സയടക്കം ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷനോടുകൂടിയ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ world-class ചികിത്സയാണ് ഇന്ന് ചൈനയില്‍ ലഭിക്കുന്നത്. International Society for Chinese Medicine -ന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘Chinese Medicine’ ലും മറ്റും ഇതേ സംബന്ധിച്ചെല്ലാമുള്ള പ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാശ്ചാത്യ ചികിത്സാരീതികളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കി modern medicine നെ ഫലപ്രദമായി, അമേരിക്കയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ പ്രയോഗിക്കുന്നുവെന്നതാണ് ചൈനയുടെ പ്രത്യേകത. തീര്‍ച്ചയായും ഇതിന് അടിത്തറ പാകിയത് ചൈനയുടെ മുന്‍കാല സോഷ്യലിസ്റ്റ് പശ്ചാത്തലം തന്നെയാണ്.
സാമ്രാജ്യത്വമായി മാറിക്കഴിഞ്ഞ ചൈനയിലേക്ക് കേരള മുഖ്യമന്ത്രി ചികിത്സക്കു പോകണമെന്ന് നമുക്കൊരു നിര്‍ബന്ധവുമില്ല. മറിച്ച്, അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സോഷ്യലിസ്റ്റായി വാഴ്ത്തുന്ന ചൈന ലോകത്തേറ്റവും മെച്ചപ്പെട്ട ചികിത്സ താരതമ്യേന കുറഞ്ഞ ചെലവില്‍ നല്‍കാന്‍ ലോകത്തിനു മുമ്പില്‍ വാതില്‍ തുറന്നിട്ടിരിക്കുമ്പോള്‍, സാമ്രാജ്യത്വമെന്നു സിപിഎം വിശേഷിപ്പിക്കുന്ന അമേരിക്കയെ പ്രാപിക്കുന്നതിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിക്കുകയാണിവിടെ.
ഈ അമേരിക്കന്‍ വിധേയത്വം ഒറ്റപ്പെട്ടതല്ല. സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടി നേരിട്ടതിന്റെ അടിസ്ഥാനം ‘American efficiency’ യെപ്പറ്റി 1930 കളില്‍ സോവിയറ്റ് നേതൃത്വത്തെ ബാധിച്ച വ്യാമോഹമായിരുന്നു. സാമ്രാജ്യത്വ ചിന്താസംഭരണിയായ ഹാര്‍വാര്‍ഡില്‍ നിന്നുള്ള തീട്ടൂര പ്രകാരം നയതീരുമാനങ്ങളെടുക്കുന്ന പിണറായിമാരിലൂടെ ഇന്നത് കൂടുതല്‍ ജീര്‍ണ്ണിച്ചിരിക്കുന്നുവെന്നു മാത്രം.