ഒരു അന്വേഷണത്തിന്റെ കഥ : കെ വേണുവിന്റെ സൈദ്ധാന്തികാന്വേഷണങ്ങളെ പ്രമേയമാക്കി ഡോക്യുമെന്ററി
പ്രമുഖചിന്തകനും മുന്‍ നക്‌സലൈറ്റ് നേതാവുമായ കെ വേണുവിന്റെ സൈദ്ധാന്തികാന്വേഷണങ്ങളെ പ്രമേയമാക്കിയുള്ള ‘ഒരു അന്വേഷണത്തിന്റെ കഥ ‘എന്ന സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചു. ശാസ്ത്രപ്രചാരകനായി തുടങ്ങുകയും തീവ്രവാദത്തിലൂടെ ചരിക്കുകയും വര്‍ത്തമാന കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത കെ .വേണുവിന്റെ ധൈഷണികജീവിതമാണ് മുഖ്യമായും ഈ സിനിമയില്‍ പ്രതിപാദിക്കുന്നത്. ഇക്കാലഘട്ടങ്ങളെ പ്രതിനിധാകരിക്കുന്ന പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍, ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പ്പം, ജനാധിപത്യത്തിന്റെ മാനുഷികഭാവം തുടങ്ങിയ വേണുവിന്റെ പ്രമുഖഗ്രന്ഥങ്ങളിലെ ആശയങ്ങളെല്ലാം ഈ സിനിമയില്‍ ചര്‍ച്ചാവിഷയമാക്കുന്നു. മനുഷ്യചരിത്രം വര്‍ഗ്ഗസമരത്തിന്റേതാണെന്ന പ്രമുഖ മാര്‍ക്‌സിസ്റ്റ് […]
പ്രമുഖചിന്തകനും മുന്‍ നക്‌സലൈറ്റ് നേതാവുമായ കെ വേണുവിന്റെ സൈദ്ധാന്തികാന്വേഷണങ്ങളെ പ്രമേയമാക്കിയുള്ള ‘ഒരു അന്വേഷണത്തിന്റെ കഥ ‘എന്ന സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചു. ശാസ്ത്രപ്രചാരകനായി തുടങ്ങുകയും തീവ്രവാദത്തിലൂടെ ചരിക്കുകയും വര്‍ത്തമാന കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത കെ .വേണുവിന്റെ ധൈഷണികജീവിതമാണ് മുഖ്യമായും ഈ സിനിമയില്‍ പ്രതിപാദിക്കുന്നത്. ഇക്കാലഘട്ടങ്ങളെ പ്രതിനിധാകരിക്കുന്ന പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍, ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പ്പം, ജനാധിപത്യത്തിന്റെ മാനുഷികഭാവം തുടങ്ങിയ വേണുവിന്റെ പ്രമുഖഗ്രന്ഥങ്ങളിലെ ആശയങ്ങളെല്ലാം ഈ സിനിമയില്‍ ചര്‍ച്ചാവിഷയമാക്കുന്നു. മനുഷ്യചരിത്രം വര്‍ഗ്ഗസമരത്തിന്റേതാണെന്ന പ്രമുഖ മാര്‍ക്‌സിസ്റ്റ് ആശയത്തില്‍ നിന്ന് വ്യത്യസ്ഥമായി ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അന്വേഷണമാണെന്ന നിലപാടായിരിക്കും’ഒരു അന്വേഷണത്തിന്റെ കഥ’ എന്നു പേരിട്ട ഡോക്യുമെന്ററിയുടെ അന്തര്‍ധാര.
ഫ്രീ തോട്ട് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സജീവന്‍ അന്തിക്കാടും മാധ്യമപ്രവര്‍ത്തകന്‍ ഐ ഗോപിനാഥും ചേര്‍ന്നാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രമുഖ കഥാകൃത്ത് ഇ കരുണാകരന്റേതാണ് തിരകഥ. ക്യാമറ മഞ്ജുലാല്‍. വേണുഗോപാല്‍ എഡിറ്റിംഗ് .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in