ഈ ലോകത്ത്, ഇങ്ങിനെയുമൊരു രാജ്യം….

ഷാബു പ്രസാദ് ആധുനിക കാലത്ത് അവിശ്വസനീയമായ നിഗൂഡതകളോടെ കഴിയുന്ന ഒരു രാജ്യമാണു വടക്കന്‍ കൊറിയ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ, സോവിയറ്റ്, അമേരിക്കന്‍ ശാക്തിക ചേരികളുടെ വൈരത്തിന്റെ ഫലമായി, ഒരേ സംസ്‌കാരവും ഭാഷയുമുള്ള കൊറിയന്‍ ജനത പങ്കുവെക്കപ്പെട്ടു. അങ്ങിനെ ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യവും, ദക്ഷിണ കൊറിയ, അമേരിക്കന്‍ ചേരിയിലുമായി… വന്‍ വിദേശ നിക്ഷേപവും, സ്ഥിരോത്സാഹവും ദക്ഷിണകൊറിയയെ ഒരു വ്യാവസായിക ശക്തിയാക്കിയപ്പോള്‍, ഏതൊരു കമ്മ്യൂണിസ്റ്റ് ഭരണവും എന്നപോലെ, ഉത്തരകൊറിയ സ്വേഛാധിപത്യത്തിനു കീഴടങ്ങി, ഒരു നിഗൂഡതയുടെ തുരുത്തായി കഴിയുന്നു…കിം ജൊങ്ങ് […]

koriaഷാബു പ്രസാദ്

ആധുനിക കാലത്ത് അവിശ്വസനീയമായ നിഗൂഡതകളോടെ കഴിയുന്ന ഒരു രാജ്യമാണു വടക്കന്‍ കൊറിയ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ, സോവിയറ്റ്, അമേരിക്കന്‍ ശാക്തിക ചേരികളുടെ വൈരത്തിന്റെ ഫലമായി, ഒരേ സംസ്‌കാരവും ഭാഷയുമുള്ള കൊറിയന്‍ ജനത പങ്കുവെക്കപ്പെട്ടു. അങ്ങിനെ ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യവും, ദക്ഷിണ കൊറിയ, അമേരിക്കന്‍ ചേരിയിലുമായി… വന്‍ വിദേശ നിക്ഷേപവും, സ്ഥിരോത്സാഹവും ദക്ഷിണകൊറിയയെ ഒരു വ്യാവസായിക ശക്തിയാക്കിയപ്പോള്‍, ഏതൊരു കമ്മ്യൂണിസ്റ്റ് ഭരണവും എന്നപോലെ, ഉത്തരകൊറിയ സ്വേഛാധിപത്യത്തിനു കീഴടങ്ങി, ഒരു നിഗൂഡതയുടെ തുരുത്തായി കഴിയുന്നു…കിം ജൊങ്ങ് കുടുംബത്തിലെ മൂന്നാം തലമുറ ഭരിക്കുന്ന ഉത്തര കൊറിയയെപ്പറ്റി ചില വിവരങ്ങള്‍…
ഉത്തരകൊറിയയില്‍, ഭരണകൂടത്തെ പ്രകീീത്തിക്കുന്ന രണ്ട്, ടി. വി ചാനലുകളേ ഉള്ളു. ആരങ്കിലും ദക്ഷിണകൊറിയന്‍, പാശ്ചാത്യ ചാനലുകള്‍ കാണാന്‍ ശ്രമിച്ചാല്‍ മരണശിക്ഷ ഉറപ്പ്.
അവിടെ ഇന്റര്‍ നെറ്റ് ലഭ്യമല്ല
സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഏതാനും ശൈലിയില്‍ മാത്രമേ ആള്‍ക്കാര്‍ മുടിവെട്ടാന്‍ പാടുള്ളു.
അഞ്ച് വര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂ. വോട്ട് നിര്‍ബന്ധമാണു. എല്ലാ അഞ്ച് വര്‍ഷത്തിലും കിം ജൊങ്ങ് കുടുംബത്തിലെ സുപ്രീം ലീഡര്‍ നൂറു ശതമാനം വോട്ട് നേടി വിജയിക്കുന്നു.
അവിടെ യാത്ര ചെയ്യുന്നവര്‍, ഒരു തരത്തിലും പുറം ലോകവുമായി ബന്ധപ്പെടാന്‍ പാടില്ല. അനുവദിക്കപ്പെട്ട സ്ഥലങ്ങളേ കാണാന്‍ കഴിയൂ. എപ്പോഴും ഒരാള്‍ അനുഗമിക്കും. പാവപ്പെട്ട ജനങ്ങളുടെ ഫോട്ടോ എടുക്കാന്‍ പാടില്ല. നേതാക്കന്മാരുടെ പ്രതിമക്ക് മുന്‍പില്‍ നിന്ന് ഫോട്ടോയെടുക്കുമ്പോള്‍, തല കുമ്പിട്ട് നില്‍ക്കണം.
പരമോന്നത നേതാവിനു അനന്തമായ അധികാരങ്ങള്‍. ഇപ്പോഴത്തെ നേതാവ്, കിം ജൊങ്ങ് ഉന്‍ എന്ന മുപ്പത് കാരന്‍ മാങ്ങാണ്ടിച്ചെക്കന്‍. അധികാരത്തിലെത്തിയതിനു പിന്നാലെ, ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്ന സ്വന്തം മാതുലനെ വധിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ട വേട്ടനായ്കളുടെ കൂട്ടിലേക്ക്, നഗ്‌നനാക്കി എറിഞ്ഞ് കൊടുത്താണു അയാളെ കൊന്നത്.എടുത്ത് വളര്‍ത്തിയ അമ്മാവന്‍, ഇഞ്ചിഞ്ചായി മരിക്കുന്നത് കാണാന്‍ കിം ജൊങ്ങ് ഉന്‍ നേരിട്ടെത്തിയിരുന്നത്രേ….. തുടര്‍ന്ന്, ആ കുടുംബത്തെ മുഴുവന്‍ ഉന്മൂലനം ചെയ്തു. നേതാവ് പ്രസംഗിക്കുന്ന വേദിയില്‍ അറിയാതെ ഉറക്കം തൂങ്ങിപ്പോയ സൈനിക മേധാവിയെ, അടുത്ത സമയത്ത് വെടീവെച്ച് കോന്നിരുന്നു.
എതങ്കിലും കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടാല്‍, അടുത്ത മൂന്ന് തലമുറയും ശിക്ഷയനുഭവിക്കേണ്ടി വരും.
ഉത്തരകൊറിയയിലെ തടവറകളില്‍, ഹിറ്റ് ലറുടെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളിലുള്ളതിനേക്കാള്‍ പന്ത്രണ്ട് മടങ്ങ് തടവുകാരുണ്ട്..
അവിടെ ആര്‍ക്കും രാജ്യത്തിനു പുറത്ത് പോകാന്‍ കഴിയില്ല… പോയാല്‍, തിരിച്ച് വരുമ്പോള്‍, വധശിക്ഷ ഉറപ്പ്….
ലിസ്റ്റ് അത്രപെട്ടന്നൊന്നും അവസാനിക്കുന്നില്ല…. സംഗതി എങ്ങനുണ്ട്… മുസ്സോളിനിയെപ്പോലെ, റുമാനിയയിലെ ചെഷസ്‌ക്യൂവിനെപ്പോലെ, ഈ കിം ജൊങ്ങ് കുടുംബം തെരുവില്‍ ചിതറി വീഴുന്ന നാള്‍ എന്നാണെന്ന് മാത്രമേ ചിന്തിക്കാനുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply