ആദിവാസി ദുരിതം : മനോരമ വാര്‍ത്ത കൊള്ളാം – പക്ഷെ
പേരാവൂര്‍ ഓടപ്പുഴ ആദിവാസി കോളനിയിലെ ജീവിതത്തിന്റെ ദുരിതാവസ്ഥയെ കുറിച്ചും അവിടെത്തെ അഛനമ്മമാരില്ലാത്ത കുട്ടികളെ കുറിച്ചും മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്ത ഉചിതമായി. അവിടെ പന്ത്രണ്ടിലേറെ അവിഹിത അമ്മമാരുണ്ടെന്നും 35ഓളം മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളുണ്ടെന്നും വാര്‍ത്ത പറയുന്നു. ജില്ലയില്‍ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പണിയവിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ബാല്യത്തില്‍തന്നെ പല കുട്ടികളും അമ്മമാരാകുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു. രൂക്ഷമായ പട്ടിണിയിലാണ് ഇവര്‍. ആദിവാസികള്‍ക്കായി കോടിക്കണക്കിനു രൂപ ചിലവാക്കി എന്നവകാശപ്പെടുന്ന അധികൃതര്‍ ഈ വാര്‍ത്ത കണ്ടു നടപടിയെടുത്താല്‍ […]
പേരാവൂര്‍ ഓടപ്പുഴ ആദിവാസി കോളനിയിലെ ജീവിതത്തിന്റെ ദുരിതാവസ്ഥയെ കുറിച്ചും അവിടെത്തെ അഛനമ്മമാരില്ലാത്ത കുട്ടികളെ കുറിച്ചും മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്ത ഉചിതമായി. അവിടെ പന്ത്രണ്ടിലേറെ അവിഹിത അമ്മമാരുണ്ടെന്നും 35ഓളം മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളുണ്ടെന്നും വാര്‍ത്ത പറയുന്നു. ജില്ലയില്‍ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പണിയവിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ബാല്യത്തില്‍തന്നെ പല കുട്ടികളും അമ്മമാരാകുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു. രൂക്ഷമായ പട്ടിണിയിലാണ് ഇവര്‍. ആദിവാസികള്‍ക്കായി കോടിക്കണക്കിനു രൂപ ചിലവാക്കി എന്നവകാശപ്പെടുന്ന അധികൃതര്‍ ഈ വാര്‍ത്ത കണ്ടു നടപടിയെടുത്താല്‍ ന്നന്.
അതേസമയം വാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നമ്മുടേതായ രീതികളും ആചാരങ്ങളുമെല്ലാം ശരിയാണെന്നും ആദിവാസികളെ പോലുള്ളവരുടെ രീതികള്‍ പ്രാകൃതമാണെന്നുമുള്ള ധ്വനിയാണത്. ഇവിടെ വിവാഹം നടക്കുന്നില്ല, ഇഷ്ടമുള്ളവര്‍ ഒന്നിച്ചുതാമസിക്കുന്നു എന്നതാണത്. അങ്ങനെയെങ്കില്‍ അതു നമ്മുടെ വിവാഹകച്ചവടത്തേക്കാള്‍ എത്രയോ ഉന്നതമാണ്. രണ്ടാമത്തേത് ഇവരില്‍ ഭൂരിഭാഗവും മദ്യത്തിനടിമകളാണെന്നതാണ്. അതില്‍ കേരളത്തില്‍ ആരാണ് മോശം, മാന്യതയുള്ള മദ്യപാനം എന്നു നാം കരുതുന്നതില്‍ നിന്നു വ്യത്യസ്ഥമാണ് അവരുടെ മദ്യപാനം എന്നതല്ലേയുള്ളു. മൂന്നാമത്തേത് ദമ്പതികള്‍ പിരിയുന്നതും കുട്ടികള്‍ അനാഥരാകുന്നതുമാണ്. അക്കാര്യത്തിലും കണക്കുകള്‍ വ്യത്യസ്ഥമല്ലല്ലോ. മറ്റൊന്നു കേട്ടത് ഈ കുട്ടികള്‍ ക്രിമിനലുകളാകുന്നു എന്നാണ്. അത്തരത്തിലുള്ള പഠനങ്ങളോ കണക്കുകളോ പുറത്തുവന്നതായി അറിയില്ല.
ഭരണകൂടത്തിനും പൊതുസമൂഹത്തിനും മുന്നില്‍ പ്രശ്ങ്ങള്‍ അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ കടമ തന്നെ. എന്നാല്‍ അതിന്റെ കൂടെ വസ്തുതതകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയോ എന്നു പരിശോധിക്കുന്നത് നന്നായിരിക്കില്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in