ആത്മീയത വില്‍പ്പനചരക്കാകുമ്പോള്‍……..
ഇതാ രണ്ടുവാര്‍ത്തകള്‍. എങ്ങനെ ആത്മീയതയും മതവുമെല്ലാം വില്‍ക്കപ്പെടുന്നു എന്നതിനു നിദാനമായി. ഒന്ന് ഹൈക്കോടതിയുടെ ഒരു പരാമര്‍ശം. വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്നാണ് ഇന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയത്. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്പത്തുള്ള പള്ളികളിലെ പ്രശ്‌നമുള്ളൂ. വരുമാനമില്ലാത്ത പല പള്ളികളുടയും അവസ്ഥ ശോചനീയമാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാറായ പള്ളികള്‍ പോലുമുണ്ട്. ഇങ്ങനെയുള്ള പള്ളികളിലെ അറ്റകുറ്റപണികള്‍ക്ക് പോലും പിരിവെടുക്കേണ്ടി വരുന്നു എന്നും കോടതി കൂട്ടിചേര്‍ത്തു. പച്ചയായ യാഥാര്‍ത്ഥ്യം. […]
ഇതാ രണ്ടുവാര്‍ത്തകള്‍. എങ്ങനെ ആത്മീയതയും മതവുമെല്ലാം വില്‍ക്കപ്പെടുന്നു എന്നതിനു നിദാനമായി.
ഒന്ന് ഹൈക്കോടതിയുടെ ഒരു പരാമര്‍ശം. വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്നാണ് ഇന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയത്. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്പത്തുള്ള പള്ളികളിലെ പ്രശ്‌നമുള്ളൂ. വരുമാനമില്ലാത്ത പല പള്ളികളുടയും അവസ്ഥ ശോചനീയമാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാറായ പള്ളികള്‍ പോലുമുണ്ട്. ഇങ്ങനെയുള്ള പള്ളികളിലെ അറ്റകുറ്റപണികള്‍ക്ക് പോലും പിരിവെടുക്കേണ്ടി വരുന്നു എന്നും കോടതി കൂട്ടിചേര്‍ത്തു. പച്ചയായ യാഥാര്‍ത്ഥ്യം.
രണ്ടാമത്തെ വാര്‍ത്ത ജാര്‍ഖണ്ഡില്‍ നിന്ന്. അവിടെ പരമ്പരാഗത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ആദിവാസി രൂപത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ സ്ഥാപിച്ച സംഭവം വിവാദമായിരിക്കുയാണ്. ആദിവാസികളോടുള്ള ബഹുമാന സൂചകമായാണ് ഇത്തരം പ്രതിമ സ്ഥാപിച്ചതെന്നാണ് പള്ളിയുടെ വിശദീകരണം. എന്നാല്‍ ആദിവാസികളുടെ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് വ്യക്തം. ‘സര്‍ന’ ഗോത്രക്കാരുടെ ദേവിയുടെ ഛായയിലാണ് കന്യാമറിയത്തെ ഉണ്ടാക്കിയിരിക്കുന്നത്. സംഭവം വര്‍ഗ്ഗീയകലാപത്തിലേക്ക് നീങ്ങുമോ എന്ന ഭീതി ഉടലെടുത്തിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in