ആകാം ജനാധിപത്യഹര്‍ത്താല്‍
ഹര്‍ത്താലുകളാല്‍ കേരളം വീണ്ടും സമ്പന്നമാകുകയാണ്. മുമ്പൊക്കെ കൂടുതലും സംസ്ഥാനതല ഹര്‍ത്താലുകളായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രാദേശികതല ഹര്‍ത്താലുകളാണ് കൂടുതല്‍. ഭൂരിഭാഗം ഹര്‍ത്താലുകളുടേയും കാരണം കക്ഷി രാഷ്ട്രീയ കൊലകള്‍ തന്നെ. അവയാകട്ടെ മിക്കവാറും പെട്ടെന്നു പ്രഖ്യാപിക്കുന്നവ. ദുരന്തങ്ങളെല്ലാം അനുഭവിക്കുന്നത് അസംഘടിതരായ പാവപ്പെട്ടവര്‍. തൃശൂര്‍ ജില്ലയില്‍ അടുത്തു നടന്ന രണ്ടു ഹര്‍ത്താലുകള്‍ നോക്കൂ. ഒന്നു ഒരു കൊലയുടെ പേരില്‍. കൊല്ലപ്പെട്ടത് യുവമോര്‍ച്ചക്കാരനായിരുന്നു. എന്നാല്‍ കൊലക്കു കാരണം രാഷ്ട്രീയമല്ല. പ്രതികളില്‍ ബിജെപിക്കാരനും സിപിഎം കാരനുമുണ്ട.് എന്നിട്ടും പതിവുപോലെ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. കൊല നടന്നത് അര്‍ദ്ധരാത്രി. […]
ഹര്‍ത്താലുകളാല്‍ കേരളം വീണ്ടും സമ്പന്നമാകുകയാണ്. മുമ്പൊക്കെ കൂടുതലും സംസ്ഥാനതല ഹര്‍ത്താലുകളായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രാദേശികതല ഹര്‍ത്താലുകളാണ് കൂടുതല്‍. ഭൂരിഭാഗം ഹര്‍ത്താലുകളുടേയും കാരണം കക്ഷി രാഷ്ട്രീയ കൊലകള്‍ തന്നെ. അവയാകട്ടെ മിക്കവാറും പെട്ടെന്നു പ്രഖ്യാപിക്കുന്നവ. ദുരന്തങ്ങളെല്ലാം അനുഭവിക്കുന്നത് അസംഘടിതരായ പാവപ്പെട്ടവര്‍.
തൃശൂര്‍ ജില്ലയില്‍ അടുത്തു നടന്ന രണ്ടു ഹര്‍ത്താലുകള്‍ നോക്കൂ. ഒന്നു ഒരു കൊലയുടെ പേരില്‍. കൊല്ലപ്പെട്ടത് യുവമോര്‍ച്ചക്കാരനായിരുന്നു. എന്നാല്‍ കൊലക്കു കാരണം രാഷ്ട്രീയമല്ല. പ്രതികളില്‍ ബിജെപിക്കാരനും സിപിഎം കാരനുമുണ്ട.് എന്നിട്ടും പതിവുപോലെ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. കൊല നടന്നത് അര്‍ദ്ധരാത്രി. ഹര്‍ത്താല്‍ വിവരം പത്രങ്ങളില്‍ പോലും വന്നില്ല. ജനങ്ങള്‍ ഇത്രമാത്രം ബുദ്ധിമുട്ടിയ ഹര്‍ത്താല്‍ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നു പറയാം.
തൃശൂരില്‍ തന്നെ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലും തികച്ചും ജനവിരുദ്ധനമായിരുന്നു. അപകടകരവും നിയമവിരുദ്ധവുമായ രീതിയില്‍ നടക്കുന്ന ആഷോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതിന്റെ പേരിലായിരുന്നു ഹര്‍ത്താല്‍. സംഘടിതരാണെങ്കില്‍ എന്ത് അന്യായത്തിന്റെ പേരിലും ഹര്‍ത്താലാകാമെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഹര്‍ത്താല്‍ പ്രതിേേഷധിക്കാനുള്ള അവകാശമാണെന്നാണ് പ്രസ്ഥാനങ്ങളുടെ പൊതുവിലുള്ള വാദം. അതില്‍ തെറ്റില്ല. പ്രതിഷേധ സൂചകമായി ഹര്‍ത്താലിനാഹ്വാനം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ്അതുപോലെതന്നെയാണ് അതില്‍ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും. ഈ വിഷയങ്ങളില്‍ യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നാഹ്വാനം ചെയ്യുകയല്ലാതെ ബലമായി അടിച്ചേല്‍പ്പിക്കാന്‍ ആരാണവകാശം നല്‍കിയത്.? യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുത്ത് പ്രതിഷേധിക്കട്ടെ. അതല്ലല്ലോ പക്ഷെ നടക്കുന്നത്. ഭയം കൊണ്ടുമാത്രമാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തത്. ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമോ ഇല്ലെങ്കിലും നാമതില്‍ പങ്കെടുക്കുന്നു. പലപ്പോഴും ഹര്‍ത്താല്‍ ആഘോഷവുമാക്കുന്നു. അങ്ങനെയാണ് ഹര്‍ത്താല്‍ പൂര്‍ണ്ണം എന്ന തലക്കെട്ടുവരുന്നത്. സത്യത്തില്‍ അതിലുമുണ്ട് ഒരു വിവേചനം. ഇപ്പോഴത്തെ ഹര്‍ത്താലുകള്‍ സ്വകാര്യകാറുകളും ബൈക്കുകളുമുള്ളവരെ ബാധിക്കുന്നതുപോലുമില്ല. ്ബാധിക്കുന്നത് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരെയാണ് എന്നതാണ് വൈരുദ്ധ്യം.
നിരോധനം കൊണ്ട് ഒന്നുമില്ലാതാക്കാന്‍ എളുപ്പമല്ല എന്നത് മറ്റൊരു വസ്തുത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ തയ്യാറാക്കാനായിരുന്നു നീക്കം. പൊതുജനാഭിപ്രായം കേട്ടശേഷം സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ബില്ലു കൊണ്ടുവരികയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുമായി ബന്ധപ്പെട്ട് കുറ്ചചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി പിന്നീട് കോണ്‍ഗ്രസ്സ് തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ എല്ലാം അവസാനിച്ചു. ഹര്‍ത്താല്‍ നിരോധനമല്ല, ഹര്‍ത്താലില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള അവകാശം തുല്ല്യമായി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. അത്തരത്തിലുള്ള നിയമനിര്‍മ്മാണം ആവശ്്യമെങ്കില്‍ അതാണ് നടത്തേണ്ടത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെയാണ് കര്‍ശനമായ നടപടികള്‍ വേണ്ടത്.
നേരത്തെ പാര്‍ട്ടികള്‍ നടത്തിയിരുന്ന ബന്ദുകള്‍ നിരോധിച്ചപ്പോഴാണ് ഹര്‍ത്താലുകള്‍ വ്യാപകമായത്. കേരളത്തില്‍ ഇവ രണ്ടും പേരിലല്ലാതെ ഒരു വ്യത്യാസവുമില്ല. ഇനി ഹര്‍ത്താല്‍ നിരോധിച്ചാല്‍ പൊതുപണിമുടക്കെന്ന പേരിലോ നിസ്സഹകരണമെന്ന പേരിലോ ഇതുതന്നയാവര്‍ത്തിക്കും. പ്രതിഷേധിക്കുന്നതിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ഒരാധുനിക ജനാധിപത്യസമൂഹത്തിനനുസൃതമായ രീതിയില്‍ വേണം പ്രതിഷേധവും. അതിനെ വേണമെങ്കില്‍ ജനാധിപത്യ ഹര്‍ത്താലെന്നു വിളിക്കാം. പച്ചയായി പറഞ്ഞാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വീട്ടിലിരിക്കുക ബാക്കി ജനം തീരുമാനിക്കട്ടെ. അതിനു നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in