പീഡനം : അധ്യാപകനും എസ് ഐക്കുമെതിരെ കേസ്

കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂളിലാണ് എട്ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കായിക അദ്ധ്യാപകനെതിരേ പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും എസ് ഐക്കുമെതിരെ കേസ്. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയെന്നാണ് ബോംബ് സ്‌ക്വാഡ് എസ്ഐ സജീവിനെതിരെ കെസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.

കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂളിലാണ് എട്ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കായിക അദ്ധ്യാപകനെതിരേ പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുകയായിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. പരാതി ജില്ലാ ശിശു വനിതാ ക്ഷേമ വിഭാഗം പോലീസിന് കൈമാറി. കായികാദ്ധ്യാപകനില്‍ നിന്നും നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗണ്‍സിലിംഗില്‍ എട്ടിലധികം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു. നേരത്തേയും അദ്ധ്യാപകനെതിരേ ആരോപണവും പരാതിയും ഉയര്‍ന്നതാണെങ്കിലും സ്‌കൂള്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും പരാതിയുമായി എത്തിയതോടെയാണ് കൗണ്‍സിലിംഗ് നടത്തിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply