
കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി പാക്കേജിന്റെ മൂന്നാം ഘട്ടം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തി. കാര്‍ഷിക മേഖലക്കാണ് ഇത്തവണ ഊന്നല്‍. അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് എട്ട് പ്രഖ്യാപനങ്ങളും ഭരണപരമായ പരിഷ്‌കാരങ്ങള്‍ക്ക് മൂന്ന് പ്രഖ്യാപനങ്ങളുമാണ് ധനമന്ത്രി നടത്തിയത്.
കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപ, ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട സൂക്ഷ്മ സംരംഭകങ്ങള്‍ക്ക് 10,000 കോടി, മത്സ്യബന്ധന മേഖലയില്‍ 20,000 കോടി, മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13,343 കോടി, മൃഗപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി 15,000 കോടി, ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടി, തേനീച്ച വളര്‍ത്തലിനായി 500 കോടി, കര്‍ഷകര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നതിനായി 500 കോടി എന്നിങ്ങനെയാണ് നീക്കിവെക്കുന്നത്.