കേന്ദ്രബജറ്റ് : ദളിതരും ആദിവാസികളും വഞ്ചിക്കപ്പെടുന്നു
കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് ധനകാര്യമന്ത്രി നടപ്പുവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ഈ ബജറ്റിനെ ജനങ്ങള്‍ നോക്കികണ്ടത്. ദളിതരെയും, ആദിവാസികളെയും സംബന്ധിച്ചിടത്തോളം ഈ ബജറ്റ് അക്കങ്ങള്‍ മാത്രമുള്ള ലക്ഷ്യബോധമില്ലാത്ത ഒന്നാണെന്ന് പറയേണ്ടിവരുന്നു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തീകമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് അശുഭകരമായ വര്‍ഷമായിരുന്നു 2020. കോവിഡ് മഹാമാരി എല്ലാവരെയും ബാധിച്ചെങ്കിലും വ്യത്യസ്ത സമുദായങ്ങള്‍ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക നിലയനുസരിച്ചാണ് അതിന്റെ പ്രഭാവം അനുഭവിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജാതി- വര്‍ഗ്ഗ വ്യത്യസ്തകളിലുംപെടുന്ന ജനവിഭാഗങ്ങള്‍ ഒരായുഷ്‌ക്കാലത്തിലേക്ക് നിലനില്‍ക്കുന്നതും ആഴത്തിലുള്ളതുമായ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കുടിയേറ്റ,സാനിറ്റേഷന്‍ അങ്ങനെ തുടങ്ങി എല്ലാവിധത്തിലുമുള്ള ലക്ഷക്കണക്കിനായ അസംഘടിതരും ഒപ്പംതന്നെ പാര്‍ശ്യവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ല് തകര്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല ഈ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും കോവിഡ്-19 കാലത്ത് വളരെയധികം വര്‍ദ്ധിച്ചതായാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്.
കോവിഡ് -19ന്റെ ഈ പശ്ചാത്തലത്തിലാണ് ധനകാര്യമന്ത്രി നടപ്പുവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ഈ ബജറ്റിനെ ജനങ്ങള്‍ നോക്കികണ്ടത്. ദളിതരെയും, ആദിവാസികളെയും സംബന്ധിച്ചിടത്തോളം ഈ ബജറ്റ് അക്കങ്ങള്‍ മാത്രമുള്ള ലക്ഷ്യബോധമില്ലാത്ത ഒന്നാണെന്ന് പറയേണ്ടിവരുന്നു.34,83,237 കോടി രൂപ വരുന്ന കേന്ദ്രബജറ്റ് 1,26,250 കോടി രൂപ പട്ടികജാതിവിഭാഗങ്ങളുടെ വികസനത്തിനും,79,942 കോടി രൂപ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായി മാറ്റിവെച്ചു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങള്‍ അവിടുത്തെ മിക്കവാറും പൂര്‍ണ്ണമായ സവര്‍ണ്ണവത്കരണംകൊണ്ട് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ദളിത്-ആദിവാസി കുട്ടികള്‍ക്ക് അത്യന്തം ഹീനമായ അതിക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് സംസ്ഥാനങ്ങള്‍വഴി നടപ്പാക്കുന്ന ഒരു കേന്ദ്രാവിഷ്‌ക്കരണ പദ്ധതിയാണ്. ഈ സ്‌കീമില്‍ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷമുള്ള വിവിധ കോഴ്‌സുകള്‍ /കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും, അവരെ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണിത്.പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രാവിഷ്‌ക്കരണ പദ്ധതിയാണ്. യഥാര്‍ത്ഥ്യത്തില്‍ 1994ല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ആവിഷ്‌കരിച്ച ഒരു വിദ്യാഭ്യാസ പരിപാടിയാണിത്. ഈ സ്‌കീമില്‍ 60 ലക്ഷത്തിലധികം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഫലം കിട്ടുന്നുണ്ട് . എന്നാല്‍ ഈ സ്‌കീം നടപ്പിലാക്കുന്നത് വിവിധതലങ്ങളില്‍ വീഴ്ചകളും, അനാസ്ഥയും ഇപ്പോള്‍ തന്നെയുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ഈ സ്‌കീം തന്നെയില്ലാതെയാക്കുന്ന നടപടികളാണ് അടുത്തകാലത്തായി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്. ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള 14 സംസ്ഥാനങ്ങളില്‍ ഈ സ്‌കീം 2017മുതല്‍ നിലച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ ദളിത് വാസി സംഘടനകളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളെയും തുടര്‍ന്നാണ് ഈ സ്‌കീം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്. എന്നാല്‍ 2021-22വര്‍ഷത്തിലെ ബജറ്റില്‍ 3415.62കോടി രൂപ പട്ടികജാതി വിഭാഗങ്ങള്‍ക്കും 1993കോടി രൂപ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് നിലവിലത്തെ സാഹചര്യത്തില്‍ തീര്‍ത്തും അപര്യാപ്തമായ തുകയാണ്. ഏതാണ്ട് ഇതേ രീതിയില്‍ ആണ് എല്ലാ ബജറ്റ് നിര്‍ദ്ദേശങ്ങളും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞങ്ങളുടെ വിലയിരുത്തലില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ചിരിക്കുന്ന തുകയില്‍ 48397കോടി രൂപ മാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന സ്‌കീമില്‍ വരുന്നുള്ളു. ബാക്കി 50,000 കോടിയിലധികം ”സാങ്കല്‍പ്പിക ”സ്‌കീമുകളിലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച് ഇത് കേവലം 27837കോടിരൂപ മാത്രമാണ് വ്യക്തിഗത ലക്ഷ്യം വെച്ച് നേരിട്ട് പ്രയോജനം ലഭിക്കുന്നുള്ളു. ബാക്കി 40000കോടിയിലധികം സാങ്കല്‍പ്പിക സ്‌കീമുകളിലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. പട്ടികജാതി /പട്ടികവര്‍ഗ്ഗ ബജറ്റുകളിലെ പ്രധാനപ്രശ്‌നമാണിത്. ബജറ്റ് എസ്റ്റിമേറ്റില്‍ വലിയ തുകകള്‍ കാണിക്കുകയും അതില്‍ ഭൂരിഭാഗവും അലക്ഷ്യവും സാങ്കല്‍പ്പികവുമായ സ്‌കീമുകള്‍ക്ക് മാറ്റിവെക്കുന്നതില്‍ത്തന്നെ കേവലം ,40 ശതമാനം മാത്രവും ചിലവഴിക്കയും ചെയ്യുന്നു. മാത്രവുമല്ല ദളിത്-ആദിവാസി സ്ത്രീകള്‍ ഈ വിഭാഗങ്ങളുടെതന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗമെന്ന പരിഗണന ബജറ്റില്‍ ലഭിക്കുന്നില്ല. മാത്രവുമല്ല പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പൊതുവെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനാവിശ്യമായ നിയമങ്ങള്‍ നടപ്പിലാക്കാനും നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും ആവിശ്യമായ തുക വകയിരുത്തുന്നതിനുപകരം തികച്ചും നാമമാത്രമായ തുകയാണ് ഈ ഇനത്തില്‍ വകയിരുത്തുന്നത്.
നീതി അയോഗിന്റെ തന്നെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പട്ടികജാതി- വര്‍ഗ്ഗക്കാരുടെ ആസ്തി വര്‍ദ്ധനവിനും ഉയര്‍ന്ന വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനും പ്രയോജനകരമായ രീതിയില്‍ ബജറ്റ് വകയിരുത്തലും നടപ്പിലാക്കാളും പുനഃക്രമീകരിക്കണം എന്ന് RIGHTS സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Unmai Puratchi
February 6, 2021 at 7:25 am
Great article! I read another article on how colorism is related to caste and other discriminations in India.
https://medium.com/age-of-awareness/privilege-and-empathy-how-are-the-social-and-economic-discriminations-different-5556b6af51b4?source=friends_link&sk=05c250ecf2d229687889f33dc9958fde