മനുഷ്യാവകാശത്തേക്കാള്‍ വലുതല്ല ന്യൂനപക്ഷാവകാശങ്ങള്‍

ലോകത്തെ മറ്റുപല ഭാഗത്തുമെന്ന പോലെ ഇന്ത്യയിലും ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നു എന്നതില്‍ സംശയമില്ല. അവരില്‍ പലരും അരക്ഷിതരാണ്‌. ഇത്തരത്തില്‍ അരക്ഷിതരായവരില്‍ ഒരു ചെറിയ വിഭാഗം തീവ്രവാദത്തിലേക്കും ആകര്‍ഷിക്കപ്പെട്ടേക്കാം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുമ്പോഴും ന്യൂനപക്ഷാവകാശമന്ന പേരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ ലംഘിക്കുന്നത്‌ അംഗീകരിക്കാനാവില്ല. മനുഷ്യാവകാശങ്ങളുടെ ഭാഗമായാണ്‌ ന്യൂനപക്ഷാവകാശങ്ങളും വരുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസത്തെ രണ്ടു റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ആശങ്കാജനകമാണ്‌. കോടതിയും ന്യൂനപക്ഷ കമ്മീഷനുമാണ്‌ ഇവിടെ പ്രതിക്കൂട്ടില്‍. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്‌ 15 വയസിനു ശേഷം വിവാഹം കഴിക്കാമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിയാണ്‌ അതിലൊന്ന്‌. 17 വയസുള്ള […]

minorityലോകത്തെ മറ്റുപല ഭാഗത്തുമെന്ന പോലെ ഇന്ത്യയിലും ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നു എന്നതില്‍ സംശയമില്ല. അവരില്‍ പലരും അരക്ഷിതരാണ്‌. ഇത്തരത്തില്‍ അരക്ഷിതരായവരില്‍ ഒരു ചെറിയ വിഭാഗം തീവ്രവാദത്തിലേക്കും ആകര്‍ഷിക്കപ്പെട്ടേക്കാം.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുമ്പോഴും ന്യൂനപക്ഷാവകാശമന്ന പേരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ ലംഘിക്കുന്നത്‌ അംഗീകരിക്കാനാവില്ല. മനുഷ്യാവകാശങ്ങളുടെ ഭാഗമായാണ്‌ ന്യൂനപക്ഷാവകാശങ്ങളും വരുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസത്തെ രണ്ടു റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ആശങ്കാജനകമാണ്‌. കോടതിയും ന്യൂനപക്ഷ കമ്മീഷനുമാണ്‌ ഇവിടെ പ്രതിക്കൂട്ടില്‍.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്‌ 15 വയസിനു ശേഷം വിവാഹം കഴിക്കാമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിയാണ്‌ അതിലൊന്ന്‌. 17 വയസുള്ള മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത മുസ്‌ലിം യുവാവിനെതിരെ ശൈശവ വിവാഹ നിരോധ നിയമപ്രകാരം കേസെടുക്കണമെന്ന ഹരജി തള്ളിക്കൊണ്ടാണ്‌ കോടതി നിരീക്ഷണം.
‘മുസ്‌ലിം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടി ഋതുമതിയായശേഷമോ 15 വയസായ ശേഷമോ വിവാഹം നടത്താമെന്നാണ്‌’ കോടതിയുടെ നിരീക്ഷണം. 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം തനിയ്‌ക്കെതിരെ ഫയല്‍ ചെയ്‌ത കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട്‌ സൂറത്തിലുള്ള യൂസഫ്‌ ലോക്‌ഹത്‌ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്‌ കോടതി വിധി.
‘പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം അംഗീകരിച്ചിട്ടുണ്ട്‌. വിവാഹിതരായ പെണ്‍കുട്ടിയും യുവാവും കോടതിയില്‍ ഹാജരായിട്ടുമുണ്ട്‌. അവരുടെ വിവാഹം നടന്നതായി സ്ഥീകരിച്ചിട്ടുമുണ്ട്‌. ഭര്‍തൃ ഗൃഹത്തില്‍ താന്‍ സന്തോഷവതിയാണെന്ന്‌ പെണ്‍കുട്ടി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ യുവാവിനെതിരെ ക്രിമനല്‍ നടപടികള്‍ തുടരേണ്ട ആവശ്യമില്ല’ എന്നാണ്‌ ഉത്തരവില്‍ പറയുന്നു.
അനന്തമായ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത്‌ തെറ്റാണ്‌. അതേസമയം വ്യക്തിനിയമങ്ങളിലെ മനുഷ്യാവകാശലംഘനങ്ങള്‍ തിരുത്തുകയും വേണം. മുസ്ലിം വ്യക്തിനിയമം 15 വയസ്സായ പെണ്‍കുട്ടികളുടെ വിവാഹം അംഗീകരിക്കുന്നു എങ്കില്‍ അതു തിരുത്തിയേ തീരൂ. കാലത്തിനൊത്ത്‌ മാറാത്ത സനാതനമായ ഒന്നും ഈ ലോകത്തില്ല. പഠിക്കാനു തൊഴില്‍ നേടാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള പെണ്‍കുട്ടികളുടെ അവകാശമാണ്‌ ഇവിടെ ലംഘിക്കപ്പെടുന്നത്‌. ആധുനികകാലത്ത്‌ വിദ്യാഭ്യാസവും തൊഴിലും ഏതുവ്യക്തിക്കും – ആണായാലും പെണ്ണായാലും – അനിവാര്യമാണ്‌. ഇതൊന്നും എന്താണ്‌ കോടതി പരിഗണിക്കാത്തെന്നറിയില്ല. ഒരിക്കലും കോടതികളുടെ അധികാരപരിധിയില്‍ വരാത്ത കാര്യങ്ങളെ കുറിച്ച്‌ അഭിപ്രായം പറയുകയും വിധികള്‍ പറയുകയും ചെയ്യുന്ന കോടതി ഈ വിഷയത്തിലെടുത്ത നിലപാട്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ നീതിരഹിതമാണ്‌.
മറ്റൊന്ന്‌ പര്‍ദക്ക്‌ മതത്തിന്‍െറയോ ധാര്‍മികതയുടെയോ പിന്‍ബലമില്ലെന്ന എം.ഇ.എസ്‌ പ്രസിഡന്‍റ്‌ ഡോ. ഫസല്‍ ഗഫൂറിന്‍െറ പ്രസ്‌താവനക്കെതിരായ ന്യൂനപക്ഷ കമീഷന്റെ പടപ്പുറപ്പാടാണ്‌. മതത്തേയും ധാര്‍മ്മികതേയയുമൊക്കെ സ്വന്തം നിലപാടില്‍ നിന്ന്‌ വിശകലനം ചെയ്യാന്‍ മറ്റാര്‍ക്കുമെന്ന ഫസല്‍ ഗഫൂറിനും അവകാശമുണ്ട്‌. അതില്‍ ഒരാള്‍ക്കും വികാരം ഹനിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ പ്രസ്‌താവന മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തികഞ്ഞ അസംതൃപ്‌തിക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണെന്നാണഅ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടിയുടെ കണ്ടുപുടുത്തം. നൂറ്റാണ്ടുകളായി മുസ്ലിം സ്‌ത്രീകള്‍ ധരിച്ചുവരുന്ന പര്‍ദയെ സംബന്ധിച്ച്‌ നടത്തിയ പ്രസ്‌താവന മുസ്ലിം
ന്യൂനപക്ഷങ്ങളുടെ അവകാശ താല്‍പര്യത്തിന്‌ ഉചിതമല്ലെന്ന്‌ കമീഷന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു. വിവാദപ്രസ്‌താവനയെക്കുറിച്ച്‌ കമീഷന്‍ അദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.
നൂറ്റാണ്ടുകള്‍ ചെയ്യുന്ന കാര്യമാണെങ്കിലും അല്ലെങ്കിലും അതിനോടുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്‌. അതില്ലെന്നു പറയാന്‍ ഒരു കമ്മീഷനും അഭിപ്രായമില്ല. മറുവശത്ത്‌ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പര്‍ദ്ദ ധരിക്കാനും താല്‍പ്പര്യമില്ലാത്തവര്‍ക്ക്‌ ധരിക്കാതിരിക്കാനും അവകാശമുണ്ട്‌. മറ്റെന്തും പോലെ ഡ്രസ്സ്‌ കോഡും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ അരിയാത്ത വീരാന്‍ കുട്ടി എങ്ങനെയാണോവോ കമ്മഷന്‍ ചെയര്‍മാനായത്‌.? ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാുള്ള തീരുമാനത്തിലാണ്‌ ഫസല്‍ ഗഫൂര്‍.  

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply