
സാറാ ജോസഫിന്റെ സ്ഥാനാനാര്‍ത്ഥിത്വം : എഴുത്തുകാരില്‍ ഭിന്നത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ലോകസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാറാ ജോസഫിന്റെ സ്ഥാനാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ എഴുത്തുകാരില്‍ ഭിന്നത. സാറാ ടീച്ചറുടേത് കോമാളി വേഷമെന്ന് കവി വി ജി തമ്പി പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പിന്തുണ പ്രഖ്യാപിച്ചു
സദസ്സ് സാഹിത്യ വേദി സാഹിത്യ അക്കാദമിയില്‍ നടത്തിയ ഒ വി വിജയന്‍ സ്മതിയിലായിരുന്നു എഴുത്തുകാര്‍ ഏറ്റുമുട്ടിയത്. എഴുത്തുകാര്‍ വര്‍ത്തമാനകാലത്തോട് പുലര്‍ത്തേണ്ടത് എന്ന വിഷയം അവതരിപ്പിക്കുന്നതിനിടെയാണ് വി ജി തമ്പി, സാറാ ജോസഫിന്റെ രാഷ്ട്രീയപ്രവേശത്തെ സംബന്ധിച്ച പരാമര്‍ശം നടത്തിയത്. എഴുത്തുകാര്‍ രാഷ്ട്രീയം പോലുള്ള മേഖലകളിലേക്ക് കടക്കുന്നത് ഉള്ളിലെ സര്‍ഗാത്മകതയ്ക്ക് മരണം സംഭവിക്കുമ്പോഴാണെന്ന് തമ്പി പറഞ്ഞു. സാറാ ജോസഫിന്റെ രാഷ്ട്രീയ പ്രവേശം അത്തരത്തിലുള്ള ഒരു കോമാളി വേഷം കെട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാര്‍ അവനവനോട് തന്നെയാണ് മത്സരിക്കേണ്ടത്. അതചായത് ഒരുതരം ആത്മയുദ്ധം. താന്‍ തൊട്ടുമുമ്പ് എഴുതിയ കൃതിയോടുള്ള മത്സരമായിരിക്കണമത്. സര്‍ഗാത്മകത മരിക്കുമ്പോള്‍ വിസ്മൃതിയിലാകാതിരിക്കാനും സെലിബ്രിറ്റിപട്ടം നിലനിര്‍ത്താനുമാണ് രാഷ്ട്രീയ രംഗത്തേക്കും മറ്റും എഴുത്തുകാര്‍ രംഗപ്രവേശങ്ങള്‍ നടക്കുന്നതെന്നും തമ്പി കൂട്ടിചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തമ്പി മാഷ്‌ടെ നിലപാടിനോട് ഖണ്ഡിതമായി വിയോജിച്ചു. അധികാരത്തിന്റെ ഉള്ളറകള്‍ സാധാരണക്കാര്‍ക്ക് അജ്ഞാതമാണ്. അതവരിലേക്ക് എത്തണം. അക്കാര്യത്തില്‍ എഴുത്തുകാര്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. അതു കൊണ്ടു തന്നെ സാറാ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം ശരിയായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
mohan peecee
March 19, 2014 at 5:39 pm
…രാഷ്ട്രീയ രംഗത്തേക്ക് സെലിബ്രിറ്റിപട്ടം നിലനിര്‍ത്താന്‍ എത്തിയ സാഹിത്യകാരെ മാത്രമേ തമ്പിമാഷുക്ക് ഓര്മ വരുന്നുള്ളൂ എന്നത് നമ്മുടെ നിര്‍ഭാഗ്യം .