ശ്രീ എസ് രാമചന്ദ്രന്‍ പിള്ളയുടെ അറിവിലേക്ക് ,
ചോതി ലക്ഷ്മി ദിവാകരന്‍ 27-06-2017 ല്‍ ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ജസ്റ്റിസ് കര്‍ണനും ജുഡീഷ്യറിയും ‘ എന്ന ലേഖനം വായിച്ചു സഖാവിന്റെ ചില പരാമര്ശങ്ങളിലേക്ക് താങ്കളുടെ തന്നെയും മുഖപുസ്തകത്തിലെ വായനക്കാരുടെയും അറിവിലേക്ക് . ‘ ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തിലുള്ള പോരായ്മകളാണ് ജസ്റ്റിസ് കര്‍ണനെ പ്പോലുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കുന്നത് ‘ സഖാവ് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമായി . സംവരണത്തിന്റെ പിന്ബലത്താലാണ് കര്‍ണന്‍ ഈ പദവിയില്‍ എത്തിയതെന്ന് വ്യഗ്യം . സഖാവേ, സംവരണമെന്നാല്‍ നിശ്ചിത യോഗ്യതയില്ലാത്തവരെ പരിഗണിക്കുക […]
ചോതി ലക്ഷ്മി ദിവാകരന്‍
27-06-2017 ല്‍ ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ജസ്റ്റിസ് കര്‍ണനും ജുഡീഷ്യറിയും ‘ എന്ന ലേഖനം വായിച്ചു സഖാവിന്റെ ചില പരാമര്ശങ്ങളിലേക്ക് താങ്കളുടെ തന്നെയും മുഖപുസ്തകത്തിലെ വായനക്കാരുടെയും അറിവിലേക്ക് .
‘ ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തിലുള്ള പോരായ്മകളാണ് ജസ്റ്റിസ് കര്‍ണനെ പ്പോലുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കുന്നത് ‘ സഖാവ് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമായി . സംവരണത്തിന്റെ പിന്ബലത്താലാണ് കര്‍ണന്‍ ഈ പദവിയില്‍ എത്തിയതെന്ന് വ്യഗ്യം . സഖാവേ, സംവരണമെന്നാല്‍ നിശ്ചിത യോഗ്യതയില്ലാത്തവരെ പരിഗണിക്കുക എന്നല്ല . യോഗ്യത മാനദണ്ഡ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തില്‍ ഒരിളവ് . അത്രയേയുള്ളൂ . സാമൂഹ്യം സാമ്പത്തികം വിദ്യാഭ്യാസം തുടങ്ങിയവയുടെ മൂലധനമൊന്നുമില്ലാതെ , ഇതൊക്കെയുള്ളവരോട് മത്സരിച്ചു വിജയിച്ചതിനുള്ള ഒരു പ്രോത്സാഹനം . സംവരണം ഒരു സാമൂഹിക പ്രതിബദ്ധതയാണ് . അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം സഖാവിനില്ലെന്നോ അതോ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ആ സവര്‍ണ ബോധം മറനീക്കി പുറത്തുവന്നതോ ?
‘ ജസ്റ്റിസ് കണ്ണന്റെ നിയമവിരുദ്ധമായ നടപടികളും പ്രകോപനപരമായ പ്രഖ്യാപനങ്ങളും നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചിട്ടുണ്ട് ‘ സഖാവേ , ജസ്റ്റിസ് കര്‍ണന്‍ ചെയ്ത കുറ്റമെന്താണ് ? താന്‍ ഉള്‍പ്പെടുന്ന നീതിന്യായ വ്യവസ്ഥയിലെ ഉന്നതന്മാര്‍ അഴിമതിക്കാരാണെന്നു പറഞ്ഞു . പ്രധാനമന്ത്രിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് രാഷ്ട്രപതിയോട് ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും വിധികര്‍ത്താക്കള്‍ പണത്തിന്റെ സ്വാധീനത്തില്‍ വിധി നടപ്പിലാക്കുന്നവരാണെന്നു ഹൈക്കോടതിയിലെ ഒരു ജഡ്ജി നേരിട്ട് പരാതി സമര്‍പ്പിച്ചാല്‍ അതന്വോഷിക്കേണമോ അതോ പരാതിക്കാരന് മുഴുത്ത ഭ്രാന്താണെന്ന് വാര്‍ത്താക്കുറിപ്പിറക്കേണമോ ? ഇതെന്തു ന്യായമാണ് സഖാവേ ?
ജസ്റ്റിസ് കര്‍ണന്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വോഷിക്കണം . അതില്‍ കാര്യമുണ്ടെകില്‍ അവരുടെ പേരില്‍ നടപടി സ്വീകരിക്കണം . ആരോപണം വ്യാജമെങ്കില്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തിയതിനു ജസ്റ്റിസ് കര്ണന് ആജീവനാന്ത കഠിന തടവ് വിധിക്കണം . എന്തെ ഇതിനെക്കുറിച്ച അന്വേഷിച്ചില്ല ? ഭരണ ഘടന ഉറപ്പു നല്‍കുന്ന സ്വാഭാവിക നീതി ജഡ്ജിയായിട്ട് പോലും എന്തെ കര്ണന് നിഷേധിച്ചു ? സുപ്രീം കോടതിയിലെ അന്‍പത് ശതമാനത്തിലേറെ ജഡ്ജിമാരും അഴിമതിക്കാരാണെന്നു വിരമിച്ച ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത് സഖാവ് ശ്രദ്ധിച്ചില്ലായിരുന്നോ ? സുപ്രീം കോടതിക്കെതിരെ സമാന പരാമര്‍ശം നടത്തിയതിന് ശ്രീ ശാന്തി ഭൂഷ നെയും ശ്രീ പ്രശാന്ത് ഭൂഷ നെയും കോര്‍ട്ടലക്ഷ്യ ഉമ്മാക്കി കാട്ടി വിരട്ടിയപ്പോള്‍ അതിനെ വെല്ലുവിളിച്ച ഇരുവരുടെയും മുന്നില്‍ എന്തെ ഏമാന്മാര്‍ പകച്ചുപോയി ?
രാമചന്ദ്രന്‍ പിള്ള സഖാവേ , കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സഖാവ് വീ എസ്സും ഇപ്പോഴത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും സംവരണ ആനുകൂല്യമുള്ള സമുദായങ്ങളില്‍ പെടുന്നവരാണ് . കഴിവിന്റെ കാര്യത്തില്‍ ഇവരോടൊന്നു മുട്ടിനോക്കാന്‍ പിള്ളവാലുള്ള രാമചന്ദ്രന് തണ്ടെല്ലുറപ്പുണ്ടോ ? ജാതിയുടെ ബലത്തില്‍ പാര്‍ട്ടിയുടെ ഉന്നത പദവിയിലെത്തിയാല്‍ ചില ഏറാന്മൂളികള്‍ നമിക്കും ഇതുപോലുള്ള വിഡ്ഢിത്തരങ്ങള്‍ പാര്‍ട്ടി പത്രത്തില്‍ അച്ചടിക്കും അത് വല്യ സംഭവമായി കരുതേണ്ട പിള്ള സഖാവേ
കുറിപ്പ്
ഇരുപത്തഞ്ചു വര്‍ഷമായി വായിക്കുന്ന ദേശാഭിമാനി പത്രം എന്നെക്കൊണ്ട് നിര്‍ത്തിക്കരുത് . ഞാന്‍ പറഞ്ഞാലും മിനിമം ഒരമ്പത് പേര് ഇത് നിര്‍ത്തും
ഇതാ പിള്ള സഖാവിനോട് പറഞ്ഞേക്ക് എഡിറ്റര്‍ കോപ്പാ.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in