വി എസ്….. താങ്കള്‍ ബിജുരാധാകൃഷ്ണനല്ല…
ഹരിത പ്രിയ വി എസ് അച്യൂതാനന്ദന്‍… താങ്കള്‍ ബിജു രാധാകൃഷ്ണനോ അഡ്വ ജേക്കബ്ബ് മാത്യുവോ അല്ല. കേരളത്തിന്റെ പ്രതിപക്ഷനേതാവാണ്. ഇന്നു ജീവിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും സീനിയറാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച പോരാളികളില്‍ ഒരാളാണ്. സ്ത്രീപീഡനത്തിനെതിരെ ഘോരഘോരം സംസാരിക്കുന്ന ആളാണ്. തീര്‍ച്ചയായും താങ്കളില്‍ നിന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രതീക്ഷിക്കാത്ത ചോദ്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. സരിതയ്ക്ക് സ്ത്രീത്വമുണ്ടോയെന്ന താങ്കളുടെ ചോദ്യം തന്നെയാണ് ഉദ്ദേശിച്ചത്. സ്ത്രീത്വമുള്ളവരാണ് സ്ത്രീത്വത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നും താങ്കള്‍ പറഞ്ഞു. തന്നെ മന്ത്രിമാരടക്കം ആരും പീഡിപ്പിച്ചിട്ടില്ല എന്ന് സരിത […]
ഹരിത
പ്രിയ വി എസ് അച്യൂതാനന്ദന്‍… താങ്കള്‍ ബിജു രാധാകൃഷ്ണനോ അഡ്വ ജേക്കബ്ബ് മാത്യുവോ അല്ല. കേരളത്തിന്റെ പ്രതിപക്ഷനേതാവാണ്. ഇന്നു ജീവിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും സീനിയറാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച പോരാളികളില്‍ ഒരാളാണ്. സ്ത്രീപീഡനത്തിനെതിരെ ഘോരഘോരം സംസാരിക്കുന്ന ആളാണ്.
തീര്‍ച്ചയായും താങ്കളില്‍ നിന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രതീക്ഷിക്കാത്ത ചോദ്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. സരിതയ്ക്ക് സ്ത്രീത്വമുണ്ടോയെന്ന താങ്കളുടെ ചോദ്യം തന്നെയാണ് ഉദ്ദേശിച്ചത്. സ്ത്രീത്വമുള്ളവരാണ് സ്ത്രീത്വത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നും താങ്കള്‍ പറഞ്ഞു. തന്നെ മന്ത്രിമാരടക്കം ആരും പീഡിപ്പിച്ചിട്ടില്ല എന്ന് സരിത പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു താങ്കളുടേത്. തന്നെ പീഡിപ്പിച്ചോ ഇല്ലയോ എന്ന് പറയേണ്ടത് സരിതയല്ലാതെ മറ്റാരാണ്? മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്കായി അവര്‍ സംസാരിക്കണോ? അവര്‍ കള്ളം പറയുന്നതാണെന്നു പറയാനും ആക്ഷേപിക്കാനും താങ്കള്‍ക്ക് എന്തവകാശമാണുള്ളത്? അവര്‍ക്കു പരാതിയില്ലാത്തിടത്തോളം കാലം ഇത്തരത്തില്‍ പ്രതികരിക്കാന്‍ താങ്കള്‍ക്കവകാശമില്ല. ഇതിനുമുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കളില്‍ നിന്നുണ്ടായിട്ടുണ്ട. താങ്കള്‍ സ്ത്രീത്വത്തെ അപമാനിച്ചതായി സരിത നായര്‍ പരാതി നല്‍കിയതില്‍ എങ്ങനെ തെറ്റുപറയാനാകും? ചുരുങ്ങിയപക്ഷം പരാമര്‍ശം പിന്‍വലിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അത്തരമൊരു ആര്‍ജ്ജവം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കട്ടെ…….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in