രവി ഡിസി പ്രായശ്ചിത്തം ചെയ്യുന്നോ?
ഡിസി ബുക്‌സ് പുറത്തിറക്കിയ ഏകീകൃത സിവില്‍ കോഡ് – അകവും പുറവും എന്ന പുസ്തകത്തെില്‍ രവിയെഴുതിയ പ്രസാധക കുറിപ്പ് വായിച്ചപ്പോഴാണ് ഈ ചോദ്യം ചോദിക്കാന്‍ തോന്നിയത്. അടുത്തയിടെ ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നല്ലോ അമൃതാനന്ദമയീ മഠത്തില്‍ നിന്നു പുറത്തുവന്ന വാര്‍ത്തകള്‍. അതുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രേഡ്വെല്ലുമായി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഡിസി പ്രസിദ്ധീകരിച്ചിരുന്ന്‌ലലോ. അതേ തുടര്‍ന്ന് അമ്മയുടെ ഭക്തന്മാര്‍ ഡിസി ബുക്‌സും രവിയുടെ വീടുമെല്ലാം അക്രമിച്ചിരുന്നു. തുടര്‍ന്ന് പുസ്തകനിരോധനവും മറ്റുമുണ്ടായി. ആ സംഭവത്തില്‍ ശക്തമായ […]
ഡിസി ബുക്‌സ് പുറത്തിറക്കിയ ഏകീകൃത സിവില്‍ കോഡ് – അകവും പുറവും എന്ന പുസ്തകത്തെില്‍ രവിയെഴുതിയ പ്രസാധക കുറിപ്പ് വായിച്ചപ്പോഴാണ് ഈ ചോദ്യം ചോദിക്കാന്‍ തോന്നിയത്.
അടുത്തയിടെ ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നല്ലോ അമൃതാനന്ദമയീ മഠത്തില്‍ നിന്നു പുറത്തുവന്ന വാര്‍ത്തകള്‍. അതുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രേഡ്വെല്ലുമായി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഡിസി പ്രസിദ്ധീകരിച്ചിരുന്ന്‌ലലോ. അതേ തുടര്‍ന്ന് അമ്മയുടെ ഭക്തന്മാര്‍ ഡിസി ബുക്‌സും രവിയുടെ വീടുമെല്ലാം അക്രമിച്ചിരുന്നു. തുടര്‍ന്ന് പുസ്തകനിരോധനവും മറ്റുമുണ്ടായി. ആ സംഭവത്തില്‍ ശക്തമായ നിലപാടായിരുന്നു ഡിസി സ്വീകരിച്ചത്. എന്നാല്‍ അതിനുള്ള പ്രായശ്ചിത്തമാണോ ഈ പ്രസാധകകുറിപ്പെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച പുസ്തകമാണിത്. സിവില്‍ കോഡിനെ വ്യത്യസ്ഥനിലപാടില്‍ നിന്ന് അനുകൂലിക്കുന്ന ആനന്ദ്, യു കലാനാഥന്‍, ഖദീജ മുംതാംസ്, അഡ്വ പി എസ് ശ്രീധരന്‍ പിള്ള, അതിനു സമയമായില്ല എന്നു പറയുന്ന കെ വേണു, പ്രൊഫ നൈനാന്‍ കോശി, എതിര്‍ക്കുന്ന ഒ അബ്ുള്‍ റഹ്മാന്‍, കെ കെ കൊച്ച് തുടങ്ങി നിരവധി പേരുടെ ലേഖനങ്ങള്‍ പുസ്തക്തതിലുണ്ട്. ഹമീദ് ചേന്നമംഗലൂരാണ് എഡിറ്റര്‍. പ്രസാധക കുറിപ്പില്‍ രവി പറയുന്നപോലെ വിഷയത്തെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം സഹായകരമാണ്.എ ന്നാല്‍ വിഷയം മറ്റൊന്നാണ്. അതേ പ്രസാധകകുറിപ്പില്‍ ഏകീകൃത സിവല്‍കോഡിനെ ഏകപക്ഷീയമായി പിന്തുണച്ചിരിക്കുകയാണ് രവി. അദ്ദേഹത്തിനു അങ്ങനെ വിശ്വസിക്കാന്‍ അവകാശമുണ്ട്. എഴുതാനും. എന്നാല്‍ ഡിസിയടക്കുമുള്ള പ്രസാധകര്‍ പൊതുവില്‍ തുടരുന്ന രീതിക്കു വിരുദ്ധമാണഇത്. വ്യത്യസ്ഥ അഭിപ്രായങ്ങളുമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസാധകര്‍ അതില്‍ പക്ഷം പിടിക്കാറില്ല. എഡിറ്റര്‍ പോലും പക്ഷം പിടിക്കാറില്ല. ഇവിടെ ഇരുവരും ശക്തമായിതന്നെ പക്ഷം പിടിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാ്കകണെന്ന് ഡിസി പ്രസാധകകുറിപ്പില്‍ ശക്തമായി ആവശ്യപ്പെടുന്നു.
പ്രസാധക കുറിപ്പില്‍ പരമ്പരാഗത രീതി മാറ്റാന്‍ പാടില്ല എന്നൊന്നും വാദിക്കുന്നില്ല. എന്നാല്‍ നേരത്തെ സൂചിപ്പിച്ച സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം കാണുമ്പോഴുണ്ടാകുന്ന സംശയം മാത്രമാണിത് – ഇത് രവി ഡിസിയുടെ പ്രായശ്ചിത്തമോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in