മുരളിയുടെ മരണം കേരളത്തെ പിടിച്ചുകുലുക്കാത്തത് എന്ത് കൊണ്ട്…?
ജുനൈദ് ടി പി തെന്നല ഇന്നലെ ദേശീയത പാത പൂക്കിപ്പറന്പിനടുത്ത് തൂങ്ങി മരിച്ച മുരളി എന്ന ചെറുപ്പക്കാരന്‍ അവസാനിക്കാത്ത ഭൂസമരങ്ങളുടെയും കേരളത്തില്‍ അങ്ങോളമിങ്ങോളം തെരുവില്‍ മരിച്ച് ജീവിക്കുന്ന ദളിത് ജീവിതങ്ങളുടെയും ബാക്കി പത്രം കൂടിയാണ്. അട്ടപ്പാടിയില്‍ കൊല ചെയ്യപ്പെട്ട മധുവിനെപ്പോലെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു വാര്‍ത്ത. എന്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാവുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കേരളത്തിന്റെ മനസ്സാക്ഷി ഇപ്പോഴും ഹൃദയ പക്ഷത്താണ് എന്നുള്ളതാണ്.. മുരളിയുടെ മരണവാര്‍ത്ത ഞെട്ടെലോടെയും അതിലേറെ നിസ്സഹായതയോടെയുമാണ് കേള്‍ക്കേണ്ടി വന്നത്. മരണത്തിന്റെ ഏതാനും […]
ജുനൈദ് ടി പി തെന്നല
ഇന്നലെ ദേശീയത പാത പൂക്കിപ്പറന്പിനടുത്ത് തൂങ്ങി മരിച്ച മുരളി എന്ന ചെറുപ്പക്കാരന്‍ അവസാനിക്കാത്ത ഭൂസമരങ്ങളുടെയും കേരളത്തില്‍ അങ്ങോളമിങ്ങോളം തെരുവില്‍ മരിച്ച് ജീവിക്കുന്ന ദളിത് ജീവിതങ്ങളുടെയും ബാക്കി പത്രം കൂടിയാണ്. അട്ടപ്പാടിയില്‍ കൊല ചെയ്യപ്പെട്ട മധുവിനെപ്പോലെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു വാര്‍ത്ത. എന്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാവുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കേരളത്തിന്റെ മനസ്സാക്ഷി ഇപ്പോഴും ഹൃദയ പക്ഷത്താണ് എന്നുള്ളതാണ്.. മുരളിയുടെ മരണവാര്‍ത്ത ഞെട്ടെലോടെയും അതിലേറെ നിസ്സഹായതയോടെയുമാണ് കേള്‍ക്കേണ്ടി വന്നത്. മരണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് അയാളോട് സംസാരിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ദൈവനിയോഗമാണ് എന്ന് വിശ്വസിക്കുകയാണ്…
ഞങ്ങളുടെ നാട്ടുകാരനായ ഫസല്‍ക്കയാണ് മുരളിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയത്. നിങ്ങള്‍ക്ക് അല്‍ജിബ്ര കള്‍ച്ചറല്‍ സൊസൈറ്റിക്ക് കീഴില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം. ഞങ്ങള്‍ അദ്ദേഹത്തിന്റെ വിഷയം അപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യുകയും. തീരുമാനിച്ചുറപ്പിച്ചത് പ്രകാരം അന്ന് തന്നെ 10/06/2018 ഞായര്‍ വൈകുന്നേരം 9 മണി നേരത്ത് അയാളെ പോയി കാണുകയും ചൈതു. ഞങ്ങള്‍ ചെന്ന സമയം അദ്ദേഹം വെന്നിയൂരിലെ വ്യപാര ഭവന്‍ കെട്ടിടത്തിന്റെ തിണ്ണയില്‍ മക്കള്‍ക്കുള്ള ഭക്ഷണപ്പൊതി തുറക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുറ്റും കൂടി ഞങ്ങളെക്കണ്ടു അയാള്‍ പരിഭ്രാന്തനായി. പാരവെക്കാന്‍ വന്നതാണോ എന്നൊരു ചോദ്യവും .ഞങ്ങള്‍ മറുപടി നല്‍കി പാരവെക്കാനല്ല ഒന്ന് സംസാരിക്കാനാണ്. നിങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തോളൂ ഞങ്ങള്‍ അതു കഴിഞ്ഞു വരാം.
അല്‍പം സമയം കഴിഞ്ഞു ഞങ്ങള്‍ ആയാളുടെ അടുത്ത് സംസാരിക്കാന്‍ എത്തി. അദ്ദേഹം ആദ്യം തന്നെ പറഞ്ഞു നിങ്ങള്‍ പണം കൊണ്ട് സഹായിക്കാന്‍ വന്നതാണെങ്കില്‍ നിങ്ങളുടെ സഹായം എനിക്ക് ആവിശ്യമില്ല. എനിക്ക് നാല് മക്കളാണ് അവരെ ഞാന്‍ എങ്ങനെയെങ്കിലും നോക്കും. ജോലി എടുത്തോ തെണ്ടിയോ ഒക്കെ വളര്‍ത്തിക്കോളാം. എനിക്കാവിശ്യം ഒരു വീടാണ്. എന്റെ ചെറിയ മകനെ നിങ്ങള്‍ കണ്ടോ. ആവന് ഒരു മാസമേ പ്രായമൊള്ളൂ.. കുട്ടിയുടെ മുഖത്തെ കൊതുക് കടിച്ച് ചീര്‍ത്ത മുറിപ്പാടുകള്‍ ഞങ്ങളെ കാണിച്ചു. അത് കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രക്ക് ദയനീയമായിരുന്നു ആ കാഴ്ച്ച. ഇന്നലെത്തെപ്പോലെ ഒരു മഴയില്‍ ഞങ്ങള്‍ എങ്ങനെയാണ് ഇവിടെ കിടക്കുക. നിങ്ങള്‍ ഒരു കൂട്ടമല്ലേ.? നിങ്ങള്‍ ഏത് പാര്‍ട്ടിയാണ് എന്നൊന്നും എനിക്ക് അറിയില്ല. എങ്കിലും നിങ്ങളൊക്കെ വിചാരിച്ചാല്‍ എനിക്ക് എവിടെയെങ്കിലും ഒരു വീട് ഒരുക്കി തന്നൂടെ.. എനിക്ക് കളവ് നടത്താന്‍ അറിയാം. എന്റെ കൂടെ ഉള്ളവരൊക്കെ അത് ചെയ്യുന്നുണ്ട്. അത് കൊണ്ട് അവര്‍ക്കൊന്നും ജീവിക്കാന്‍ വലിയ പ്രയാസമില്ല. ചെറുപ്പത്തില്‍ തന്നെ കളവ് പഠിച്ചിട്ടുണ്ട് കളവ് നടത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമായിരിക്കും പക്ഷെ ഞാന്‍ അത് ചെയ്യില്ല. കാരണം എന്റെ മക്കള്‍ കൂടി ആ തൊഴില്‍ പഠിക്കും. ഞാന്‍ ജനിച്ചതും വളര്‍ന്നതും തെരുവിലാണ് പക്ഷെ എന്റെ മക്കള്‍ക്കൊരു വീട് വേണം. ഞാന്‍ പഞ്ചായത്തിലൊക്കെ പോയി സമരം ചെയ്തു. പക്ഷെ അവര്‍ എന്നെ വീട് തരാമെന്ന് പറഞ്ഞു അയച്ചതാണ്. പക്ഷെ ഇതുവരെ ആരും വന്നിട്ടില്ല. പിന്നീട് അയാള്‍ ചോദിച്ചു നിങ്ങള്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണോ. അവര്‍ വരുമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ മറുപടി നല്‍കി അല്ല ഞങ്ങള്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ്.. അദ്ദേഹം പറഞ്ഞു ഞാന്‍ ഹിന്ദുവല്ല മുസ്ലീമുമല്ല ഒരു മനുഷ്യനാണ് നിങ്ങള്‍ ഒരു മനുഷ്യനായി എന്നെക്കണ്ട് എന്നെ സഹായിക്കണം.. അയാള്‍ പിന്നെയും തുടര്‍ന്നു അയാളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടായതിന്റെ സന്തോഷത്തിലായിരിക്കണം അയാള്‍ അയാളെക്കുറിച്ച് എല്ലാം പറഞ്ഞു തീര്‍ത്തു.
അയാളുടെ മൂത്ത മകളുടെ പ്രായം 6 വയസ്സാണ് അതിനു താഴെ മൂന്ന് മക്കളുമുണ്ട്. ഞങ്ങള്‍ മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്താനും അയാള്‍ക്ക് വേണ്ടി ഞങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്നും പറഞ്ഞു കൊണ്ടാണ് തിരിച്ചു പോന്നത്. ഞങ്ങള്‍ അയാളോട് സംസാരിക്കുന്‌പോള്‍ അദ്ദേഹം മദ്യം കഴിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംസാരത്തിലൊരിക്കലും ആ ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. നല്ല പക്വതയുള്ള സംസാരം. സ്വന്തം മക്കളെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള ഒരു മുനഷ്യന്‍ ഇത്ര പെട്ടെന്നു ജീവിതം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ വൈകുന്നേരം ഫെയ്‌സ്ബുക്കില്‍ അദ്ദേഹം മരത്തില്‍ കെട്ടിത്തൂങ്ങി കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ വല്ലാത്ത ഒരു ഹൃദയവേദന.. ജീവിതത്തില്‍ ഇത്ര നിസ്സഹായതയോടെ കേള്‍ക്കേണ്ടി വന്ന ഒരു മരണവാര്‍ത്ത ഉണ്ടായിട്ടില്ല.
സത്യത്തില്‍ ആരാണ് ഈ മരണത്തിന് ഉത്തരവാദി…? നമ്മള്‍ ഒരോരുത്തരുമല്ലേ..? ഒരിക്കലെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ പ്രശ്‌നങ്ങളായി മാറിയിട്ടുണ്ടോ..? കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ എത്രയോ പദ്ധതികളാണ് ഇവര്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. നിരന്തരം ഇതുപോലത്തെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നു പോകുന്നുണ്ട്. നമ്മള്‍ എപ്പോഴെങ്കിലും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനെങ്കിലും സമയം കണ്ടെത്തിയിട്ടുണ്ടോ..? ഇപ്പോഴുമുണ്ട് നമ്മുടെ പരിസര പ്രദേശത്ത് വെന്നിയൂരിനും പുക്കിപ്പറമ്പിനുമിടയില്‍ മുരളിയെപ്പോലെ മരണത്തിനും ജീവിതത്തിനുമിടയില്‍ മരിച്ച് ജീവിക്കുന്നവര്‍. ഇനി മുരളിയുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും..? ആ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ..? നമുക്ക് അവര്‍ക്കൊരു തണല്‍ ഒരുക്കിക്കൂടെ…?
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in